MS Dhoni: അന്യായം അണ്ണാ… ക്രിക്കറ്റല്ല, ഇവിടെ ടെന്നീസും പോകും; വെെറലായി ധോണിയുടെ വീഡിയോ

MS Dhoni Playing Tennis: 2025 ഇന്ത്യൻ ഐപിഎൽ സീസണിലും ധോണി ചെന്നെെ സൂപ്പർ കിം​ഗ്സ് ജഴ്സിയിൽ കളത്തിലിറങ്ങും. അൺക്യാപ്ഡ് താരമായി 4 കോടി രൂപയ്ക്കാണ് ചെന്നെെ സൂപ്പർ കിം​ഗ്സ് ധോണിയെ നിലനിർത്തിയത്.

MS Dhoni: അന്യായം അണ്ണാ... ക്രിക്കറ്റല്ല, ഇവിടെ ടെന്നീസും പോകും; വെെറലായി ധോണിയുടെ വീഡിയോ

MS Dhoni( Image Credits: Social Media)

Published: 

03 Dec 2024 09:16 AM

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് എംഎസ് ധോണി. ആരാധകർ തല എന്ന് വിളിക്കുന്ന അവരുടെ സ്വന്തം ക്യാപ്റ്റൻ കൂൾ. ഐപിഎൽ 2025 സീസണിൽ ധോണിയുടെ സൂപ്പർ ഇന്നിം​ഗ്സുകൾ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ചെന്നെെ ജഴ്സിയിലുള്ള ധോണിയുടെ വെടിക്കെട്ട പ്രകടനം കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് മറ്റൊരു വീഡിയോയാണ് എത്തിയിരിക്കുന്നത്. ക്രിക്കറ്റ് മെെതാനത്ത് നിന്നുള്ള വീഡിയോ ആയിരിക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. താരത്തിന്റെ ടെന്നീസ് കോർട്ടിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ വെെറലായിരിക്കുന്നത്. ക്രിക്കറ്റിലേതെന്ന് പോലെ ടെന്നീസ് കോർട്ടിലും കിടിലൻ പ്രകടനം കാഴ്ചവയ്ക്കുന്ന ധോണിക്ക് കയ്യടിച്ചിരിക്കുകയാണ് ആരാധകർ. ടെന്നീസ് താരമായ സുമീത് കുമാർ ബജാജ് ആണ് സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൗഹൃദ മത്സരത്തിൽ നിന്നുള്ള വീഡിയോ ദൃശ്യമാണിത്.

ടെന്നീസിനോടുള്ള ധോണിയുടെ ഇഷ്ടം എല്ലാവർക്കും അറിയാവുന്നതാണ്. വിംബിൾഡൺ, യുഎസ് ഓപ്പൺ തുടങ്ങിയ ടൂർണമെന്റുകളുടെ വേദികളിൽ കാഴ്ചക്കാരനായി ഇരിക്കുന്ന ധോണിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വെെറലായിട്ടുണ്ട്. 2018, 2019, 2022 വർഷങ്ങളിൽ ജാർഖണ്ഡ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സുമീത് കുമാർ ബജാജും ധോണിയും ചേർന്ന് ഡബിൾസ് മത്സരിത്തിനായി റാക്കറ്റ് കയ്യിലെടുത്തിട്ടുണ്ട്. വിരമിച്ചിട്ടും ധോണിയെ കുറിച്ചുള്ള ചെറിയ കാര്യങ്ങൾ പോലും അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.

ചെന്നെയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകി എത്തുന്നത് ധോണിയെ ഒരിക്കല്ലെങ്കിലും കാണണമെന്ന ആ​ഗ്രഹവുമായാണ്. 2025 ഇന്ത്യൻ ഐപിഎൽ സീസണിലും ധോണി ചെന്നെെ സൂപ്പർ കിം​ഗ്സ് ജഴ്സിയിൽ കളത്തിലിറങ്ങും. അൺക്യാപ്ഡ് താരമായി 4 കോടി രൂപയ്ക്കാണ് ചെന്നെെ സൂപ്പർ കിം​ഗ്സ് ധോണിയെ നിലനിർത്തിയത്. 2024-ലാണ് ചെന്നെെ സൂപ്പർ കിം​ഗ്സിൽ തലമുറമാറ്റം നടന്നത്. ധോണി തന്റെ ക്യാപ്റ്റൻ സ്ഥാനം യുവതാരം ഋതുരാജ് ​ഗെയ്ക്വാദിന് നൽകിയെങ്കിലും കളിക്കളത്തിലെ തന്ത്രങ്ങൾ മെനയുന്നത് തല തന്നെയാണെന്നാണ് ആരാധകരുടെ വിശ്വാസം. ആറാം കിരീടം ലക്ഷ്യമിട്ടാണ് സിഎസ്കെ ഐപിഎൽ 18-ാം പതിപ്പിനിറങ്ങുന്നത്. ആറ് ബാറ്റർമാരും ഏഴ് ബൗളർമാരും 9 ഓൾറൗണ്ടർമാരും അടങ്ങുന്ന ടീമാണ് ചെന്നെെയുടെ കരുത്ത്.

ചെന്നെെ സൂപ്പർ കിം​ഗ്സ്

ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, മതീശ പതിരാന, ശിവം ദുബെ, നൂർ അഹമ്മദ്, രവിചന്ദ്രൻ അശ്വിൻ, ഡെവോൺ കോൺവേ, ഖലീൽ അഹമ്മദ്, രചിൻ രവീന്ദ്ര, എംഎസ് ധോണി, അൻഷുൽ കാംബോജ്, രാഹുൽ ത്രിപാഠി, സാം കറൻ, ഗുർജപ്നീത് സിംഗ്, നഥാൻ എല്ലിസ്, ദീപക് ഹൂഡ, ജാമി ഓവർട്ടൺ, വിജയ് ശങ്കർ, ശൈഖ് റഷീദ്, മുകേഷ് ചൗധരി, കമലേഷ് നാഗർകോട്ടി, ശ്രേയസ് ഗോപാൽ, രാമകൃഷ്ണ ഘോഷ്, വൻഷ് ബേദി, ആന്ദ്രെ സിദ്ധാർത്ഥ്.

Related Stories
Rashid Khan: ഖുറാനും ഇസ്ലാമും പറയുന്നത് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനാണ്; താലിബാൻ വിലക്കിനെ പരസ്യമായി എതിർത്ത് റാഷിദ് ഖാൻ
BCCI : മോശം പെരുമാറ്റം, ബോഡി ഷെയ്മിങ് ! അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ ടീമിന് ആരാധകശല്യം; ബിസിസിഐ കര്‍ശന നടപടിയിലേക്ക്‌
Vaibhav Suryavanshi : അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ സെമിയില്‍, ആഞ്ഞടിച്ച് വൈഭവ് സൂര്യവന്‍ശി, രാജസ്ഥാന്‍ റോയല്‍സിനും ആശ്വാസം
Sanju Samson : ഒരു വശത്ത് നിരാശപ്പെടുത്തി സഞ്ജുവും സംഘവും, മറുവശത്ത് സൂര്യയുടെയും കൂട്ടരുടെയും തൂക്കിയടി
PV Sindhu Marriage: ബാഡ്മിന്റൺ കോർട്ടിലെ സൂപ്പർ താരം! പിവി സിന്ധുവിന്റെ വരൻ ആരെന്ന് അറിയേണ്ടേ?
PV Sindhu Marriage: പി.വി. സിന്ധുവിന് മാംഗല്യം, വിവാഹം ഡിസംബര്‍ 22ന്‌
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജുവിന്റെ പ്രകടനം
നെയിൽ പോളിഷ് തൈറോയ്ഡിന് വരെ കാരണമാകും
കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നുണ്ടോ? കാരണം ഇതാണ്
തേങ്ങ പൊട്ടിച്ചതിന് ശേഷം ഏത് ഭാഗം ആദ്യം ചിരകണം?