IPL 2025: ചെന്നെെയിൽ ധോണിയും ജഡേജയും തുടരും! അയ്യരെ ഒഴിവാക്കി കൊൽക്കത്ത
IPL Retention 2025: 2025 ഐപിൽ താരലേലത്തിന് മുന്നോടിയായി വമ്പൻ താരങ്ങളെ നിലനിർത്തി ടീമുകൾ. എംഎസ് ധോണിയെയും രവിന്ദ്ര ജഡേജയെയും ചെന്നെെ സൂപ്പർ കിംഗ്സ് നിലനിർത്തി. അതേസമയം ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്ന് ശ്രേയസ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കൈവിട്ടു.
ചെന്നൈ: ഐപിഎൽ 18-ാം സീസണ് ആയുള്ള തയ്യാറെടുപ്പുകളിലാണ് ഫ്രാഞ്ചെസികൾ. ഇന്ന് ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക ബിസിസിഐയ്ക്ക് കെെമാറാനുള്ള അവസാന ദിനമായിരുന്നു. മെഗാ താരലേലത്തിന് മുന്നോടിയായി അഞ്ച് താരങ്ങളെയാണ് ചെന്നെെ സൂപ്പർ കിംഗ്സ് നിലനിർത്തിയിരിക്കുന്നത്. അൺക്യാപ്ഡ് താരമായി നാല് കോടി പ്രതിഫലത്തിൽ മുൻ ക്യാപ്റ്റൻ എം എസ് ധോണി സിഎസ്കെ നിരയിൽ തുടരും. ടീം റീലിസ് ചെയ്യാൻ സാധ്യതയുണ്ടായിരുന്ന താരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട രവീന്ദ്ര ജഡേജയെ 18 കോടിക്കും ചെന്നൈ നിലനിർത്തി. ഋതുരാജ് ഗെയ്കവാദ് (18 കോടി), മതീഷ പതിരാന (13), ശിവം ദുബെ (12) എന്നിവരെയാണ് ചെന്നൈ 18-ാം സീസണോട് അനുബന്ധിച്ച് ടീമിൽ നിലനിർത്തിയത്. ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര, ദീപക് ചാഹർ, ഷാർദുൽ ഠാക്കൂർ, തുഷാർ ദേശ്പാണ്ഡെ എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖ താരങ്ങൾ. ഒരു ആർടിഎം ഓപ്ഷൻ ചെന്നൈക്ക് ബാക്കിയുണ്ട്. മെഗാ താരലേലത്തിൽ 65 കോടി മുടക്കി താരങ്ങളെ ടീമിലെത്തിക്കാനാവും.
നിലനിർത്തിയ താരങ്ങൾ
1. ഋതുരാജ് ഗെയ്‌ക്‌വാദ് (18 കോടി രൂപ)
2. മതീശ പതിരണ (13 കോടി രൂപ)
3. ശിവം ദുബെ (12 കോടി രൂപ)
4. രവീന്ദ്ര ജഡേജ (18 കോടി രൂപ)
5. എം എസ് ധോണി (4 കോടി രൂപ – അൺക്യാപ്ഡ്)
The Pack of Pride! 🦁
🌟 Rutu
⚡ Pathirana
🧨 Dube
⚔️ Thalapathy
🚁 Thala #UngalAnbuden #WhistlePodu 🦁💛 pic.twitter.com/wltTZHqUQr— Chennai Super Kings (@ChennaiIPL) October 31, 2024
“>
സിഎസ്കെ ഒഴിവാക്കിയ താരങ്ങൾ
ഡാരിൽ മിച്ചൽ, സമീർ റിസ്‌വി, ഷാർദുൽ താക്കൂർ, മുസ്തഫിസുർ റഹ്മാൻ, രചിൻ രവീന്ദ്ര, അവനീഷ് റാവു ആരവേലി, മൊയിൻ അലി, ദീപക് ചാഹർ, ഡെവോൺ കോൺവേ, തുഷാർ ദേശ്പാണ്ഡെ, രാജ്വർധൻ ഹംഗാർഗെക്കർ, അജയ് മണ്ഡൽ, മുകേഷ് ചൗധരി, അജിങ്ക്യ രഹാനെ, എം. സിംഗ്, നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി.
അതേസമയം, കഴിഞ്ഞ സീസണിൽ കിരീടം സമ്മാനിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൈവിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. പകരം ആറ് താരങ്ങളെ നിലനിർത്തി. റിങ്കു സിംഗ് (13 കോടി), വരുൺ ചക്രവർത്തി (12 കോടി), സുനിൽ നരെയ്ൻ (12 കോടി), ആന്ദ്രെ റസ്സൽ (12 കോടി), ഹർഷിത് റാണ (4 കോടി), രമൺദീപ് സിംഗ് (4 കോടി) എന്നിവരെയാണ് ടീം നിലനിർത്തിയത്. ടീമിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത മിച്ചൽ സ്റ്റാർക്ക്, ഫിൽ സാൾട്ട്, വെങ്കടേഷ് അയ്യർ, നിതീഷ് റാണ എന്നിവരെ കൊൽക്കത്ത ഒഴിവാക്കി. ആരാധകരെ പോലും ഫിൽ സാൾട്ടിനെ ഒഴിവാക്കിയിരിക്കുന്നത്. 51 കോടി കൊൽക്കത്തയുടെ പോക്കറ്റിലുണ്ട്. ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശ്രേയസിനെ കൊൽക്കത്ത ഒഴിവാക്കിയത്. 2022- ലെ താരലേലത്തിൽ 12.25 കോടി മുടക്കിയാണ് കൊൽക്കത്ത താരത്തെ ടീമിലെത്തിച്ചത്.
Here are your retained Knights 💜
Next Stop: #TATAIPLAuction 💰🔨 pic.twitter.com/fvr1kwWoYn
— KolkataKnightRiders (@KKRiders) October 31, 2024
“>