5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mohammed Siraj – Zanai Bhosle: ആശ ഭോസ്‌ലെയുടെ ചെറുമകളുമായി പ്രണയത്തിലോ? വെളിപ്പെടുത്തി മുഹമ്മദ് സിറാജ്

Mohammed Siraj Dating Zanai Bhosle Rumours: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ ചെറുമകൾ സനായ് ഭോസ്‌ലെയുമായി ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് സിറാജ്. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് പ്രതികരണം.

Mohammed Siraj – Zanai Bhosle: ആശ ഭോസ്‌ലെയുടെ ചെറുമകളുമായി പ്രണയത്തിലോ? വെളിപ്പെടുത്തി മുഹമ്മദ് സിറാജ്
മുഹമ്മദ് സിറാജ്, സനായ് ഭോസ്‌ലെImage Credit source: Social Media, PTI
abdul-basith
Abdul Basith | Published: 27 Jan 2025 08:12 AM

ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ ചെറുമകൾ സനായ് ഭോസ്‌ലെയുമായി പ്രണയത്തിലെന്ന വാർത്തകളിൽ പ്രതികരിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. 23ആം ജന്മദിനത്തോടനുബന്ധിച്ച് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ സനായ് ഭോസ്‌ലെ പങ്കുവച്ച ചിത്രങ്ങളിൽ സിറാജിനൊപ്പമുള്ള ചിത്രവുമുണ്ടായിരുന്നു. ഇരുവരും ചിരിയ്ക്കുന്ന ചിത്രമായിരുന്നു അത്. ഇതോടെ ഇവർ തമ്മിൽ ഡേറ്റിംഗിലാണെന്ന് റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടു. തുടർന്നാണ് സിറാജും സനായും ഇക്കാര്യത്തിൽ പ്രതികരിച്ചത്.

ഡേറ്റിംഗ് അഭ്യൂഹങ്ങളുയർന്ന ചിത്രം തൻ്റെ ഇൻസ്റ്റ്ഗ്രാം സ്റ്റോറി ആയി പങ്കുവച്ച സനായ് ‘എൻ്റെ പ്രിയപ്പെട്ട സഹോദരൻ’ എന്ന് കുറിച്ചു. ഈ സ്റ്റോറി റീഷെയർ ചെയ്ത സിറാജ് സനായ് ഭോസ്‌ലെയെയും ‘സഹോദരി’ എന്നാണ് അഭിസംബോധന ചെയ്തത്. ഈ ഇൻസ്റ്റഗ്രാം സ്റ്റോറിയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Also Read: Champions Trophy 2025: കൂടുതൽ അലമ്പിനില്ലെന്ന് ബിസിസിഐ; ചാമ്പ്യൻസ് ട്രോഫി ജഴ്സിയിൽ പാകിസ്താൻ്റെ പേര് പ്രിൻ്റ് ചെയ്യും

ചാമ്പ്യൻസ് ട്രോഫിയിലില്ലാത്ത സിറാജ്
ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോൾ സിറാജിന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം മൂന്നാം പേസറായി അർഷ്ദീപ് സിംഗിനെയാണ് ഇന്ത്യ ടീമിൽ പരിഗണിച്ചത്. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും സിറാജിനെ ഉൾപ്പെടുത്തിയിട്ടില്ല. 2023 മുതൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളറാണ് സിറാജ്. താരത്തെ ടീമിൽ പരിഗണിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. പരിക്കേറ്റ ജസ്പ്രീത് ബുംറ ചാമ്പ്യൻസ് ട്രോഫി കളിയ്ക്കാൻ എത്രത്തോളം മാച്ച് ഫിറ്റാവുമെന്ന് വ്യക്തമല്ല. അങ്ങനെയൊരു സാഹചര്യത്തിൽ സിറാജിനെ പരിഗണിക്കാത്തത് ആത്മഹത്യാപരമാണെന്നാണ് വിമർശനം.

ചാമ്പ്യൻസ് ട്രോഫി
ഇക്കൊല്ലം ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക. ഫെബ്രുവരി 19ന് ചാമൊയൻസ് ട്രോഫി ആരംഭിക്കും. മാർച്ച് 9നാണ് ഫൈനൽ. പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫിയ്ക്ക് ആതിഥേയത്വം വഹിക്കുക. പാകിസ്താനിലെ കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലും യുഎഇയിലെ ദുബായിലുമായി മത്സരങ്ങൾ നടക്കും. ഇന്ത്യയുടെ മത്സരങ്ങൾക്കാണ് ദുബായ് വേദിയാവുക. ചാമ്പ്യൻസ് ട്രോഫി കളിയ്ക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ മത്സരത്തിൽ ദുബായിൽ വച്ച് നടത്താൻ പിസിബി സമ്മതിച്ചത്. ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ രാജ്യത്തിന് പുറത്തുവച്ച് നടത്തുന്ന ഹൈബ്രിഡ് മോഡലിനോട് പിസിബി മുഖം തിരിച്ചിരുന്നു. പിന്നാലെ, ഐസിസിയുമായ ചർച്ചയിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഹൈബ്രിഡ് മോഡലിന് സമ്മതമറിയിക്കുകയായിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ടി20 ലോകകപ്പിലടക്കം പാകിസ്താനും ഹൈബ്രിഡ് മോഡൽ വേണമെന്ന ധാരണയിലാണ് പിസിബി ഈ തീരുമാനത്തിന് സമ്മതം മൂളിയത്.

ചർച്ചയിൽ നേരത്തെ, ശ്രീലങ്ക പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ദുബായിലെത്തുകയായിരുന്നു. യുഎയിലെ മറ്റ് സൗകര്യങ്ങളും ഇവിടെ അധികമുള്ള ഇന്ത്യൻ ആരാധകരുമൊക്കെ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം. മുൻപും ഐസിസി ഇവൻ്റുകളിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായ് സ്റ്റേഡിയത്തിൽ വച്ച് നടത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മത്സരങ്ങൾക്കൊപ്പം ഇന്ത്യ സെമിയിലോ ഫൈനലിലോ പ്രവേശിച്ചാൽ ആ മത്സരങ്ങൾക്കും ദുബായ് തന്നെയാവും വേദി.