Mohammed Shami : കാത്തിരുന്ന തിരിച്ചുവരവ്; രഞ്ജി ട്രോഫിയിലൂടെ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു

Mohammed Shami Returns To Professional Cricket : പേസർ മുഹമ്മദ് ഷമി രഞ്ജി ട്രോഫിയിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു. 2023 നവംബറിന് ശേഷം പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഷമി ഈ മാസം 13ന് മധ്യപ്രദേശിനെതിരെ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരികെയെത്തുക.

Mohammed Shami : കാത്തിരുന്ന തിരിച്ചുവരവ്; രഞ്ജി ട്രോഫിയിലൂടെ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു

മുഹമ്മദ് ഷമി (Image Courtesy - Indian Cricket Team Facebook)

Updated On: 

12 Nov 2024 14:55 PM

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു. 2023 നവംബറിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഇതുവരെ ഷമി ക്രിക്കറ്റ് കളിച്ചിട്ടില്ല. പരിക്കേറ്റതിനെ തുടർന്ന് ഐപിഎലിലടക്കം പുറത്തിരുന്ന ഷമി നവംബർ 13ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിലൂടെയാവും ക്രിക്കറ്റിലേക്ക് തിരികെയെത്തുക. നവംബർ 13ന് മധ്യപ്രദേശിനെതിരെ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ഷമി കളിക്കുമെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയ്ക്ക് മുൻപ് താൻ പരിക്കിൽ നിന്ന് മുക്തനായെന്ന് ഷമി തന്നെ അറിയിച്ചിരുന്നു. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഷമി ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ താരത്തിൻ്റെ തിരിച്ചുവരവ് വൈകില്ലെന്ന് വ്യക്തമായിരുന്നു. പിന്നാലെയാണ് അടുത്ത ദിവസം നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിലൂടെ ഷമി ക്രിക്കറ്റിലേക്ക് തിരികെയെത്തുമെന്ന് ഔദ്യോഗികമായ അറിയിപ്പുണ്ടായത്.

Also Read : Champions Trophy 2025 : ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറും; ഇന്ത്യയുമായി ഒരിക്കലും കളിക്കില്ല: കടുത്ത തീരുമാനങ്ങൾക്കൊരുങ്ങി പിസിബി

ആദ്യം അക്കില്ലസ് ഹീൽ ഇഞ്ചുറിയ്ക്ക് സർജറിയ്ക്ക് വിധേയനായ ഷമിയ്ക്ക് ചികിത്സയിലിരിക്കെ വീണ്ടും കാൽമുട്ടിന് പരിക്കേറ്റു. ഇതാണ് താരത്തിൻ്റെ തിരിച്ചുവരവ് ഒരു വർഷത്തോളം വൈകിപ്പിച്ചത്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഷമി പരിശീലനം നടത്തിയിരുന്നു.

ഷമി പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നത് ഇന്ത്യൻ ക്രിക്കറ്റിനും ഗുണം ചെയ്യും. ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ പരമ്പര കൈവിട്ട ഇന്ത്യ ഓസ്ട്രേലിയയിൽ വളരെ പ്രധാനമായ ബോർഡർ – ഗവാസ്കർ ട്രോഫിയ്ക്ക് ഒരുങ്ങുകയാണ്. അതുകൊണ്ട് തന്നെ ബുംറയ്ക്കൊപ്പം ഓസ്ട്രേലിയയിൽ ഷമി കൂടി കളിക്കുന്നത് ഇന്ത്യയുടെ സാധ്യതകൾ വളരെ വർധിപ്പിക്കും. പരമ്പരയ്ക്കിടെ ഷമി ഫിറ്റാവുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞിരുന്നു. രഞ്ജി കളിച്ച് ഫിറ്റ്നസ് തെളിയിച്ചാൽ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ചില ടെസ്റ്റുകളിലെങ്കിലും ഷമി കളിച്ചേക്കും.

ബോർഡർ – ഗവാസ്കർ ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിൽ മൂന്ന് പുതുമുഖങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ തുടരെ മികച്ച പ്രകടനങ്ങൾ നടത്തുന്ന ബംഗാൾ ഓപ്പണർ അഭിമന്യു ഈശ്വരൻ, ഹൈദരാബാദ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, ഡൽഹി പേസർ ഹർഷിത് റാണ എന്നിവരാണ് ടീമിലെത്തിയ പുതുമുഖങ്ങൾ. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന നിതീഷ് ആഭ്യന്തര ക്രിക്കറ്റിലും തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. ഹർഷിത് റാണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും ഡൽഹിയിലും തുടരെ നിർണായക പ്രകടനങ്ങൾ നടത്തുന്ന താരമാണ്. ആഭ്യന്തര ക്രിക്കറ്റിൽ 29 വയസുകാരനായ അഭിമന്യു ഈശ്വരൻ്റെ ശരാശരി 50 ആണ്. ഈശ്വരനെ തുടരെ തഴയുന്നതിൽ വിമർശനം ശക്തമായിരുന്നു.

Also Read : Sanjay Bangar’s Son: ‘ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു; വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നു’: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി ബംഗാറിന്റെ മകൻ ആര്യൻ

18 അംഗ ടീമിനെയാണ് ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കായി ഇന്ത്യ പ്രഖ്യാപിച്ചത്. ഏറെ നാൾക്ക് ശേഷം പേസർ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റ് ടീമിൽ തിരികെയെത്തി. മുകേഷ് കുമാർ, നവ്ദീപ് സെയ്നി, ഖലീൽ അഹ്മദ് എന്നിവർ ട്രാവലിങ് റിസർവ് ആയി ടീമിൽ ഉൾപ്പെട്ടു. നവംബർ 25നാണ് ബോർഡർ – ഗവാസ്കർ ട്രോഫി ആരംഭിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ജനുവരി ഏഴിന് അവസാനിക്കും. ന്യൂസീലൻഡിനെതിരെ പരമ്പര കൈവിട്ട ഇന്ത്യക്ക് ഈ പരമ്പര നിർണായകമാണ്. ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പര നഷ്ടമായാൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് അത് കനത്ത തിരിച്ചടിയാവും.

ബോർഡർ – ഗവാസ്കർ ട്രോഫ്യ്ക്കുള്ള ഇന്ത്യൻ ടീം : രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, ഋഷഭ് പന്ത്, സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ.

Related Stories
SA vs IND : 16 പന്തിൽ ഫിഫ്റ്റിയടിച്ച യാൻസനും പ്രോട്ടീസിനെ രക്ഷിക്കാനായില്ല; മൂന്നാം ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം
Ranji Trophy: ഹരിയാനക്കെതിരെ കേരളത്തിന് മികച്ച തുടക്കം; രോഹൻ കുന്നുമ്മലിനും അക്ഷയ് ചന്ദ്രനും അർദ്ധശതകം
Sanju Samson: ഇനി സഞ്ജുവും ജയ്സ്വാളും ഭരിക്കും! ടി20 ഓപ്പണർ സ്ഥാനം സഞ്ജു ഉറപ്പിച്ചു; പ്രശംസിച്ച് ദിനേശ് കാർത്തിക്
Ranji Trophy 2024 : കരിയറിലാദ്യമായി അർജുൻ തെണ്ടുൽക്കറിന് അഞ്ച് വിക്കറ്റ് നേട്ടം; അരുണാചൽ പ്രദേശ് 84 റൺസിന് പുറത്ത്
SA vs IND : ആദ്യമൊരു സെഞ്ചുറി, പിന്നൊരു ഡക്ക്; എല്ലാ കണ്ണുകളും സഞ്ജുവിൽ: ഇന്ന് മൂന്നാം ടി20
Border Gavaskar Trophy: എല്ലാം ടോപ്പ് സീക്രട്ട്! പെർത്തിൽ ഇന്ത്യക്ക് രഹസ്യ പരിശീലന ക്യാമ്പ്; ഫോണിനും വിലക്ക്
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര
ബ്ലാക്ക് ഹെഡ്സ് അകറ്റാം; വീട്ടിലുണ്ട് പ്രതിവിധി
ആ ഫ്ലയിങ് കിസ് ക്യാപ്റ്റനുള്ള നന്ദിയെന്ന് തിലക്
2024ലെ സെക്സിയസ്റ്റ് മാൻ ആയി ജോൺ ക്രാസിൻസ്കി