Mohammed Shami Batting Performance : ബൗളിംഗിൽ മാത്രമല്ല, ബാറ്റിംഗിലും ഷമി ഹീറോ; 17 പന്തിൽ അടിച്ചുകൂട്ടിയത് 32 റൺസ്

Mohammed Shami SMAT 2024 Batting : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പന്ത് കൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനങ്ങളുമായി മുഹമ്മദ് ഷമി. ഛണ്ഡീഗഡിനെതിരായ പ്രീക്വാർട്ടറിൽ പത്താമനായി ക്രീസിലെത്തിയ ഷമി 17 പന്തിൽ 32 റൺസ് അടിച്ച് ടീമിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

Mohammed Shami Batting Performance : ബൗളിംഗിൽ മാത്രമല്ല, ബാറ്റിംഗിലും ഷമി ഹീറോ; 17 പന്തിൽ അടിച്ചുകൂട്ടിയത് 32 റൺസ്

മുഹമ്മദ് ഷമി (Image Courtesy - Screengrab)

Published: 

09 Dec 2024 15:42 PM

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടതോടെ മുഹമ്മദ് ഷമി ടീമിനൊപ്പം ചേരുമോ എന്ന ചോദ്യമാണുയരുന്നത്. രഞ്ജി ട്രോഫിയ്ക്ക് പിന്നാലെ ബംഗാളിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഷമി ഗാബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ കളിയ്ക്കുമോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിനിടെ ബൗളിംഗിൽ മാത്രമല്ല, താൻ ബാറ്റിംഗിലും തകർപ്പൻ ഫോമിലാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ന് ഷമി നടത്തിയത്.

ഇന്ന് ഛണ്ഡീഗഡിനെതിരെ നടന്ന പ്രീക്വാർട്ടറിൽ 10ആമനായി ക്രീസിലെത്തിയ ഷമി വെറും 17 പന്തിൽ 32 റൺസാണ് അടിച്ചുകൂട്ടിയത്. ഈ ഇന്നിംഗ്സിലൂടെ ഛണ്ഡീഗഡ് ബൗളിംഗിന് മുന്നിൽ പതറിയ ബംഗാളിനെ മാന്യമായ സ്കോറിലെത്തിക്കാൻ ഷമിയ്ക്ക് സാധിച്ചു. മത്സരത്തിൽ മൂന്ന് റൺസിനാണ് ബംഗാൾ വിജയിച്ചത്. അതുകൊണ്ട് തന്നെ ഷമിയുടെ ഈ ഇന്നിംഗ്സ് മത്സരഫലത്തിൽ നിർണായകമായി.

ആദ്യം ബാറ്റ് ചെയ്ത ബംഗാളിന് തുടരെ വിക്കറ്റുകൾ നഷ്ടമായി. നാലോവറിൽ 21 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജഗ്ജിത് സിംഗാണ് ബംഗാളിനെ സമ്മർദ്ദത്തിലാക്കിയത്. 15.1 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിൽ ക്രീസിലെത്തിയ ഷമി ഇടയ്ക്കിടെ ബൗണ്ടറികൾ കണ്ടെത്തി. 19 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിലായിരുന്നു ബംഗാൾ. 11 പന്തിൽ 14 റൺസെന്ന നിലയിൽ ഷമി ക്രീസിൽ. അവസാന ഓവർ എറിയാനെത്തിയത് രാജസ്ഥാൻ റോയൽസ് താരം സന്ദീപ് ശർമ്മ. ഓവറിൽ രണ്ട് സിക്സും ഒരു ബൗണ്ടറിയും സഹിതം 19 റൺസ് അടിച്ചെടുത്ത ഷമി ബംഗാളിനെ 9 വിക്കറ്റ് നഷ്ടത്തിൽ 159 എന്ന തരക്കേടില്ലാത്ത സ്കോറിലെത്തിച്ചു. ആകെ 3 ബൗണ്ടറിയും രണ്ട് സിക്സറുമാണ് ഷമി നേടിയത്.

Also Read : IND vs AUS: ഇനി കണ്ണുകൾ ​ഗാബയിലേക്ക് ! ഇന്ത്യൻ നിരയിൽ മാറ്റങ്ങൾ ഉണ്ടാകുമോ ? റിപ്പോർട്ട്

മറുപടി ബാറ്റിംഗിൽ ഛണ്ഡീഗഡിനും ബാറ്റിംഗ് തകർച്ച നേരിട്ടു. രാജ് ബവ (20 പന്തിൽ 32) ആണ് ഛണ്ഡീഗഡ് ഇന്നിംഗ്സിൽ തിളങ്ങിയത്. അവസാന ഓവറിൽ 11 റൺസായിരുന്നു ഛണ്ഡീഗഡിൻ്റെ വിജയലക്ഷ്യം. എന്നാൽ, അവർക്ക് ആറ് റൺസ് നേടാനേ സാധിച്ചുള്ളൂ. സയൻ ഘോഷ് ബംഗാളിനായി നാല് വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് വീഴ്ത്തിയ ഷമി നാലോവറിൽ 25 റൺസ് മാത്രമാണ് വഴങ്ങിയത്.

രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. ആദ്യ ഇന്നിംഗ്സിൽ 180 റൺസിന് ഓൾഔട്ടായ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 175 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സിൽ തന്നെ 337 റൺസ് നേടിയ ഓസ്ട്രേലിയ മത്സരത്തിൽ വ്യക്തമായ ആധിപത്യം നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മുന്നോട്ടുവച്ച 19 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ആതിഥേയർ മറികടക്കുകയും ചെയ്തു.

പെർത്തിലെ ആദ്യ ടെസ്റ്റ് വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ഇന്ത്യ ഈ തോൽവിയോടെ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഓസ്ട്രേലിയൻ പര്യടനത്തിൽ ബാക്കിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചെങ്കിലേ ഇന്ത്യക്ക് ഇനി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ സാധിക്കൂ.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ