ടി20 വിജയത്തില്‍ 'അല്ലാഹുവിന് നന്ദി' എന്ന ട്വീറ്റിന് സൈബര്‍ ആക്രമണം നേരിട്ട് മുഹമ്മദ് സിറാജ്‌ | Mohammad Siraj Radical Hindutva cyber attacked for tweeting Thank almighty Allah for team india's T20 victory Malayalam news - Malayalam Tv9

Mohammed Siraj: ടി20 വിജയത്തില്‍ ‘അല്ലാഹുവിന് നന്ദി’ എന്ന ട്വീറ്റിന് സൈബര്‍ ആക്രമണം നേരിട്ട് മുഹമ്മദ് സിറാജ്‌

Updated On: 

01 Jul 2024 11:26 AM

Mohammed Siraj Cyber Attack: 2007ന് ശേഷം ഇന്ത്യ നേടുന്ന മറ്റൊരു ലോകകപ്പ് ആണിത്. ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

1 / 5ടി20

ടി20 ലോകകപ്പ് വിജയത്തില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ 'അല്ലാഹുവിന് നന്ദി' എന്ന് ട്വീറ്റ് ഇട്ട പേസര്‍ മുഹമ്മദ് സിറാജിനെതിരെ ഹിന്ദുത്വ സൈബര്‍ ആക്രമണം. ട്വീറ്റ് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സ്‌ക്വാഡ് അംഗമായ സിറാജിന് നേരെ എക്‌സില്‍ വിദ്വേഷ ആക്രണം ആരംഭിച്ചത്. Image: X

2 / 5

ലോകകപ്പ് ഉയര്‍ത്തി നില്‍ക്കുന്ന ഇന്ത്യന്‍ ടീമംഗങ്ങളുടെ ഫോട്ടോയാണ് സിറാജ് ട്വീറ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ വിദ്വേഷ ആക്രമണം ആരംഭിക്കുകയായിരുന്നു. Image: X

3 / 5

നിരവധി തീവ്ര ഹിന്ദുത്വ എക്‌സ് ഹാന്‍ഡിലുകളില്‍ നിന്നാണ് സിറാജിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. അല്ലാഹു സര്‍വശക്തനാണെങ്കില്‍ എന്തുകൊണ്ട് പാകിസ്താനും അഫ്ഗാനിസ്താനും ബംഗ്ലാദേശും വിജയിച്ചില്ലെന്ന് കമന്റുകളിലൂടെ ആളുകള്‍ ചോദിക്കുന്നു. Image: X

4 / 5

മത്സരം വിജയിപ്പിച്ച 11 താരങ്ങള്‍ക്ക് നന്ദി പറയുന്നതിന് പകരം അല്ലാഹുവിനോടാണോ നന്ദി പറയുന്നത് എന്നുമാണ് ചിലര്‍ ചോദിക്കുന്നത്. അല്ലാഹുവാണ് ഇത് ചെയ്തതെങ്കില്‍ ഇന്ത്യയല്ല പാക്‌സ്താനാണ് ലോകകപ്പ് നേടുക എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. Image: X

5 / 5

2007ന് ശേഷം ഇന്ത്യ നേടുന്ന മറ്റൊരു ലോകകപ്പ് ആണിത്. ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. Image: X

Follow Us On
Exit mobile version