Mike Tyson: ഇടിക്കൂട്ടിലേക്ക് വീണ്ടും ടൈസൺ; തിരിച്ചുവരവ് 19 വർഷത്തിന് ശേഷം; പ്രതിഫലം 169 കോടി!
Mike Tyson vs Jake Paul: ആരാധകർ ഏറെ ആഗ്രഹിച്ച ഈ തിരിച്ചുവരവിൽ ടൈസന് 20 മില്യൺ ഡോളർ പ്രതിഫലം നൽകുന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ മൂല്യത്തിലേക്ക് നോക്കിയാൽ ഏകദേശം 169 കോടി രൂപയോളം വരും.
ഇടിക്കൂട്ടിലെ ഇതിഹാസം മൈക്ക് ടൈസൺ വീണ്ടും റിങ്ങില്‍. 19 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം പ്രൊഫഷനല്‍ ബോക്‌സിങ് റിങ്ങിലേക്ക് എത്തുന്നത്. വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത വ്യക്തിയാണ് മുന്‍ ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യനായ മൈക്ക് ടൈസണ്‍. ചരിത്രം പരിശോധിച്ചാല്‍ ഇതിനുള്ള ഉത്തരവും ലഭിക്കും. എന്നാൽ ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന താരം വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ആറ് മണിക്ക് യു എസിലെ ടെക്‌സസ് എടി ആന്‍ഡ് ടി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ പ്രീ മാച്ച് പ്രസന്റേഷനിൽ ടൈസണ്‍ എതിരാളിയുടെ മുഖത്ത് അടിച്ചതാണ് വിവാദമായത്. പ്രോബ്ലം ചൈല്‍ഡ് എന്ന അപരനാമമുള്ള ജേക്ക് പോളിനെയാണ് ടൈസണ്‍ തന്റെ വലത് കൈകൊണ്ട് അടിച്ചത്. സംഭവം രൂക്ഷമാകുന്നതിനു മുൻപെ സുരക്ഷ ജീവനക്കാര്‍ ചേർന്ന് ഇരുവരെയും ഉടനെ പിടിച്ചുമാറ്റി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
പ്രീ മാച്ച് പ്രസന്റേഷനിൽ ടൈസണ്‍ ജേക്ക് പോളിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയിൽ തനിക്ക് ഒന്നും പറ്റിയില്ലെന്നും യഥാർഥ അടിയും ഇടിയും റിങ്ങിൽ കാണാമെന്നും ജേക്ക് പോൾ പറഞ്ഞു. ടൈസൺ കോപാകുലനായ ഒരു കൊച്ചുകുട്ടിയാണെന്നാണ് പോള്‍ പറയുന്നത്. അതിനിടെ പോരാട്ടത്തിന് മുന്നോടിയായി,ഏറ്റുമുട്ടലിന് താൻ തയ്യാറാണെന്ന് ടൈസൺ പറഞ്ഞു. 58-ാം വയസ്സിലാണ് ടൈസണ്‍ തന്‍റെ പകുതി പ്രായമുള്ള പോളിനെതിരേ ഇറങ്ങുന്നത്. 228.4 പൗണ്ടാണ് ഇപ്പോഴത്തെ ടൈസന്‍റെ ശരീരഭാരമെങ്കില്‍ 227.2 പൗണ്ടാണ് പോളിന്‍റെ ഭാരം. മത്സരം നെറ്റ്ഫ്‌ലിക്‌സിലൂടെ കാണാൻ സാധിക്കും. നാളെ രാവിലെ ഇന്ത്യന്‍ സമയം 6.30നാണ് മത്സരം നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇതിനോടകം തന്നെ ഈ മത്സരം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന മത്സരം കാണാൻ ബോക്‌സിംഗ് ആരാധകര്‍ ആകംഷയോടെ കാത്തിരിക്കുകയാണ്. മൂന്നാം തവണയാണ് നെറ്റ്ഫ്‌ലിക്സിലൂടെ ഒരു പ്രധാന തത്സമയ കായിക പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.
MIKE TYSON HITS JAKE PAUL AT THE WEIGH IN #PaulTyson
—
LIVE ON NETFLIX
FRIDAY, NOVEMBER 15
8 PM ET | 5 PM PT pic.twitter.com/kFU40jVvk0— Netflix (@netflix) November 15, 2024
മത്സരം കാണാൻ ഏകദേശം അറുപതിനായിരത്തോളം കാണികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 2005ലായിരുന്നു ടൈസന്റെ അവസാന പ്രൊഫഷണല്‍ പേരാട്ടം. പിന്നീട് തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ആരോഗ്യസംബന്ധമായ കാരണത്താൽ വിട്ടുനിൽക്കുകയായിരുന്നു. ആരാധകർ ഏറെ ആഗ്രഹിച്ച ഈ തിരിച്ചുവരവിൽ ടൈസന് 20 മില്യൺ ഡോളർ പ്രതിഫലം നൽകുന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ മൂല്യത്തിലേക്ക് നോക്കിയാൽ ഏകദേശം 169 കോടി രൂപയോളം വരും.