5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gautam Gambhir – Manoj Tiwary: താൻ ഗംഭീറിനെക്കാൾ റൺസെടുത്തത് അദ്ദേഹത്തെ അസ്വസ്ഥനാക്കി; ഭീഷണിപ്പെടുത്തി; ആരോപണവുമായി മനോജ് തിവാരി

Manoj Tiwary Accuses Gautam Gambhir: ഗൗതം ഗംഭീർ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഇന്ത്യയുടെ മുൻ താരം മനോജ് തിവാരി. താൻ നന്നായി കളിച്ചതുകൊണ്ടും അദ്ദേഹത്തെക്കാൾ റൺസെടുത്തത് കൊണ്ടും ഗംഭീർ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് തിവാരിയുടെ ആരോപണം.

Gautam Gambhir – Manoj Tiwary: താൻ ഗംഭീറിനെക്കാൾ റൺസെടുത്തത് അദ്ദേഹത്തെ അസ്വസ്ഥനാക്കി; ഭീഷണിപ്പെടുത്തി; ആരോപണവുമായി മനോജ് തിവാരി
മനോജ് തിവാരി, ഗൗതം ഗംഭീർImage Credit source: Social Media
abdul-basith
Abdul Basith | Published: 24 Jan 2025 14:20 PM

ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ആരോപണവുമായി ഇന്ത്യയുടെ മുൻ ദേശീയ താരവും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ മനോജ് തിവാരി. താൻ ഗംഭീറിനെക്കാൾ റൺസെടുത്തത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. തന്നെ ഭീഷണിപ്പെടുത്തി. തങ്ങൾ ഒരുമിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവമുണ്ടായത് എന്നും മനോജ് തിവാരി ലല്ലൻടോപ്പിനോട് പ്രതികരിച്ചു.

“ഒരു കാരണവുമില്ലാതെ അദ്ദേഹം എന്നെ കുറ്റപ്പെടുത്തുമായിരുന്നു. എന്നോടെന്തിന് അങ്ങനെ പെരുമാറുന്നു എന്ന് മനസ്സിലായിരുന്നില്ല. 2010 ലാണ് ഞാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തിയത്. ആ സമയത്ത് ഞങ്ങളുടെ ബന്ധം നല്ലതായിരുന്നു. പിന്നീട്, ഒരു കാരണവുമില്ലാതെ എന്നോട് ദേഷ്യപ്പെടാൻ തുടങ്ങി. വളരെ മോശമായി എന്നോട് സംസാരിക്കുമായിരുന്നു. അത് എന്തുകൊണ്ടാണെന്ന് ആദ്യം മനസ്സിലായില്ല. ടീമിലുള്ള ബംഗാൾ താരങ്ങളിൽ ഏറ്റവും നന്നായി കളിക്കുന്നയാൾ ഞാനായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് മാധ്യമശ്രദ്ധ കിട്ടി. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചതാവാമെന്നാണ് തോന്നുന്നത്.”- മനോജ് തിവാരി പ്രതികരിച്ചു.

2015 രഞ്ജി ട്രോഫി മത്സരത്തിനിടെയുണ്ടായ തർക്കത്തിലും അദ്ദേഹം വിശദീകരണം നൽകി. തുടർച്ചയായി തന്നെ കൊൽക്കത്ത ബാറ്റിംഗ് നിരയിൽ പിന്നോട്ടിറക്കുമായിരുന്നു. അക്കാര്യത്തെച്ചൊല്ലി പലപ്പോഴും തർക്കമുണ്ടായി. ഓസ്ട്രേലിയക്കെതിരായ ഒരു സൗഹൃദമത്സരത്തിൽ താൻ 129ഉം അദ്ദേഹം 110ഉം റൺസെടുത്തു. അപ്പോഴും അദ്ദേഹം ദേഷ്യപ്പെട്ടു. താൻ സൺസ്ക്രീൻ ഇട്ടുകൊണ്ടിരിക്കെ ഗംഭീർ വന്ന് ദേഷ്യപ്പെട്ടു. ‘താനിവിടെ എന്ത് ചെയ്യുകയാണ്? എല്ലാവരും ഗ്രൗണ്ടിലാണല്ലോ’ എന്ന് അദ്ദേഹം ചോദിച്ചു. അവിടെയും തർക്കമുണ്ടായതായി തിവാരി പറഞ്ഞു.

Also Read: Champions Trophy 2025: കൂടുതൽ അലമ്പിനില്ലെന്ന് ബിസിസിഐ; ചാമ്പ്യൻസ് ട്രോഫി ജഴ്സിയിൽ പാകിസ്താൻ്റെ പേര് പ്രിൻ്റ് ചെയ്യും

“ഒരിക്കൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിംഗ് പൊസിഷനെപ്പറ്റി ഈഡൻ ഗാർഡൻസിൽ വച്ച് ഞങ്ങൾക്കിടയിൽ വലിയ തർക്കമുണ്ടായി. തർക്കത്തിൽ അസ്വസ്ഥനായി ഞാൻ ശുചിമുറിയിലേക്ക് പോയി. അദ്ദേഹം കുതിച്ചുവന്നിട്ട് ‘ഇത് ശരിയാവില്ല’ എന്നും ‘നിന്നെ കളിപ്പിക്കില്ല’ എന്നുമൊക്കെ പറഞ്ഞു. അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. വസീം അക്രം അന്ന് ടീമിൻ്റെ ബൗളിംഗ് കോച്ചാണ്. അദ്ദേഹം വന്നിട്ടാണ് ഈ തർക്കം പരിഹരിച്ചത്. ‘താങ്കൾ ക്യാപ്റ്റനല്ലേ. സമാധാനപ്പെടൂ’ എന്ന് അക്രം ഗംഭീറിനോട് പറഞ്ഞു.”- മനോജ് തിവാരി വെളിപ്പെടുത്തി.

39കാരനായ മനോജ് തിവാരി ആഭ്യന്തര മത്സരങ്ങളിലെ തലയെടുപ്പുള്ള താരമായിരുന്നു. 1985 നവംബർ 14ന് ജനിച്ച അദ്ദേഹം 2004ൽ ബംഗാൾ ടീമിനായി സീനിയർ ടീമിൽ അരങ്ങേറി. ഐപിഎലിൽ ഡൽഹി ഡെയർഡെവിൾസിനായി കളിച്ച് കരിയർ ആരംഭിച്ച തിവാരി പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റൈസിങ് പൂനെ സൂപ്പർ ജയൻ്റ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്കായും കളിച്ചു. 2008ലാണ് ഇന്ത്യക്കായി അരങ്ങേറുന്നത്. 2015ൽ അവസാനമായി അദ്ദേഹം ഇന്ത്യൻ ജഴ്സിയണിഞ്ഞു. 12 ഏകദിനങ്ങൾ കളിച്ച അദ്ദേഹം 26 ശരാശരിയിൽ 287 റൺസ് നേടി. മൂന്ന് ടി20കളിൽ നിന്ന് 15 റൺസായിരുന്നു അദ്ദേഹത്തിൻ്റെ സമ്പാദ്യം. ഏകദിനത്തിൽ താരത്തിന് അഞ്ച് വിക്കറ്റുമുണ്ട്. 2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം അതേ വർഷം ഷിബ്പൂരിൽ നിന്ന് മത്സരിച്ച് എംഎൽഎ ആയി.