Rishabh Pant : പന്തിന് 28 വയസ്സിൽ ആസ്തി 100 കോടി, ഐപില്ലിന് 27 കോടി, കൈനിറയെ സമ്പത്ത്
Rishabh Pant Match Fee: 2022 ൽ വില്ലനായെത്തിയ വാഹനാപകടം പന്തിന് പരിക്ക് സമ്മാനിച്ചെങ്കിലും തളർത്തിയില്ല, തിരിച്ചുവരവിൽ മറിഞ്ഞത് കോടികളായിരുന്നു എന്ന് മാത്രം

ഒരായുസ്സിൻ്റെ മുഴുവൻ സമ്പാദ്യം ഇപ്പോൾ തന്നെയില്ലേ ഇനി എന്തിനാ കളിക്കുന്നേ എന്ന് 28 വയസ്സുകാരനായ ആ ഇന്ത്യൻ താരത്തോട് ആരും ചോദിച്ചു പോകും. ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ റിഷഭ് പന്തിൻ്റെ ആസ്തി കേട്ട് ഞെട്ടുന്നവർ ഇത്തരത്തിൽ നിരവധിയാണ്. ഇന്ത്യ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 100 കോടിയാണ് ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് നായകൻ്റെ ആസ്തി. ഉത്തരാഖണ്ഡ് റൂർക്കി സ്വദേശിയായ ഋഷഭ് പന്തിൻ്റെ ആദ്യ അരങ്ങേറ്റം 2018 ഓഗസ്റ്റ് 18-ന് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിലായിരുന്നു. ശുക്രദശ പന്തിൻ്റെ കാര്യത്തിൽ ശരിയായത് ഐപിഎൽ ലേലത്തിലായിരുന്നു 2024 ലേലത്തിൽ 27 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് പന്തിനെ റാഞ്ചിയത്. 2022 ൽ വില്ലനായെത്തിയ വാഹനാപകടം പന്തിന് പരിക്ക് സമ്മാനിച്ചെങ്കിലും തളർത്തിയില്ല.
ആസ്തി വളർന്ന് 100 കോടിയിൽ
2024 ലെ കണക്കനുസരിച്ച്, റിഷഭ് പന്തിന്റെ ആസ്തി വവളർന്ന് 100 കോടി രൂപയിലെത്തിയതായി സ്പോർട്സ്കീഡ റിപ്പോർട്ടുകൾ പറയുന്നു.ക്രിക്കറ്റ് കരിയറിൽ നിന്നും ഒന്നിലധികം ബ്രാൻഡുകളിൽ നിന്നുമാണ് അദ്ദേഹത്തിൻ്റെ വരുമാനം. റിഷഭ് പന്തിന്റെ ക്രിക്കറ്റ് വരുമാനത്തിൽ ബിസിസിഐയുമായുള്ള കരാർ പ്രകാരം ലഭിക്കുന്നത് 3 കോടിയാണ്.ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപ, ഏകദിനത്തിന് 6 ലക്ഷം രൂപ, ടി-20 മത്സരത്തിന് 3 ലക്ഷം രൂപ എന്നിങ്ങനെയാണ് താരത്തിന്റെ മാച്ച് ഫീ.
ബ്രാൻഡ് അംഗീകാരങ്ങൾ
കളിക്കളത്തിന് പുറത്ത് അഡിഡാസ്, ജെഎസ്ഡബ്ല്യു, ഡ്രീം 11, റിയൽമി, കാഡ്ബറി, നോയ്സ്, സൊമാറ്റോ തുടങ്ങിയ മുൻനിര ബ്രാൻഡുകളെയും അദ്ദേഹം പ്രമോട്ട് ചെയ്യുന്നുണ്ട്. ഈ ബ്രാൻഡിംഗാണ് അദ്ദേഹത്തിന്റെ വരുമാനത്തിൻ്റെ പ്രധാനഭാഗം. ഒരു പക്ഷെ മാച്ച് ഫീയേക്കാളും ഏറ്റവുമധികം തുക ഇങ്ങനെയാണ് പന്തിന് ലഭിക്കുന്നത്.
വീടും സ്വത്തുക്കളും
ഡൽഹിയിൽ രണ്ട് കോടി രൂപയുടെ വീട് പന്തിന് സ്വന്തമായുണ്ട്. റൂർക്കി, ഡെറാഡൂൺ, ഹരിദ്വാർ എന്നിവിടങ്ങളിലും അദ്ദേഹത്തിന് സ്വത്തുക്കളുണ്ട്. അദ്ദേഹത്തിൻ്റെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും, ജീവിത ശൈലിയും ക്രിക്കറ്റിലെ അദ്ദേഹത്തിൻ്റെ വിജയത്തിൻ്റെ സൂചന കൂടിയാണ്. ആഡംബര കാറുകളുടെ ശേഷരവും അദ്ദേഹത്തിനുണ്ട്. 1.32 കോടിയുടെ ഔഡി എ8, 2 കോടിയുടെ ഫോർഡ് മസ്താങ്, 2 കോടി രൂപയുടെ മെഴ് സിഡസ് ബെൻസ് ജിഎല് ഇ എന്നിവയാണ് പന്തിൻ്റെ ഗാരേജിലെ വാഹനങ്ങളും. ഏതായാലും ക്രിക്കറ്റിൽ നിന്നും ഇത്രയുമധികം സമ്പാദ്യം വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഋഷഭ് പന്ത് എന്ന താകരം സ്വന്തമാക്കിയിട്ടുണ്ട്.
–