മെസി മാജിക്കിൽ അർജൻ്റൈൻ ഗാഥ കോപ്പ ഫൈനലിൽ, കാണാം ചിത്രങ്ങൾ | Lionel Messi Goal Argetina To Final Of Copa America Defeating Canada Malayalam news - Malayalam Tv9

Lionel Messi : മെസി മാജിക്കിൽ അർജൻ്റൈൻ ഗാഥ കോപ്പ ഫൈനലിൽ, കാണാം ചിത്രങ്ങൾ

Published: 

10 Jul 2024 16:09 PM

Lionel Messi Goal Argetina : കാനഡയെ വീഴ്ത്തി അർജൻ്റീന കോപ്പ അമേരിക്കയുടെ ഫൈനലിൽ. മെസി സ്കോർഷീറ്റിൽ ഇടം നേടിയ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ച അർജൻ്റീന തുടരെ രണ്ടാം തവണയാണ് കോപ്പ ഫൈനലിൽ പ്രവേശിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരാണ് അർജൻ്റീന

1 / 5അങ്ങനെ തുടരെ രണ്ടാം തവണ അർജൻ്റീന കോപ്പ അമേരിക്കയുടെ കലാശപ്പോരിന് അർഹത നേടിയിരിക്കുന്നു. കഴിഞ്ഞ തവ്വൻ ചിരവൈരികളായ ബ്രസീലിനെ വീഴ്ത്തി ഫെയറിടെയിൽ ക്ലൈമാക്സിലൂടെ കിരീടം നേടിയ അർജൻ്റീന ഇത്തവണ അത് ആവർത്തിക്കുമോ എന്നതാണ് മില്ല്യൻ ഡോളർ ചോദ്യം.

അങ്ങനെ തുടരെ രണ്ടാം തവണ അർജൻ്റീന കോപ്പ അമേരിക്കയുടെ കലാശപ്പോരിന് അർഹത നേടിയിരിക്കുന്നു. കഴിഞ്ഞ തവ്വൻ ചിരവൈരികളായ ബ്രസീലിനെ വീഴ്ത്തി ഫെയറിടെയിൽ ക്ലൈമാക്സിലൂടെ കിരീടം നേടിയ അർജൻ്റീന ഇത്തവണ അത് ആവർത്തിക്കുമോ എന്നതാണ് മില്ല്യൻ ഡോളർ ചോദ്യം.

2 / 5

സെമിയിൽ പുതുമുഖമായ കാനഡയെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജൻ്റീന കെട്ടുകെട്ടിച്ചത്. 22ആം മിനിട്ടിൽ ജൂലിയൻ അൽവരസും 51ആം മിനിട്ടിൽ ലയണൽ മെസിയും നേടിയ ഗോളുകളാണ് മത്സരത്തിൻ്റെ വിധിയെഴുതിയത്. കോപ്പയിൽ ഇതുവരെ കാര്യമായ സംഭാവന നൽകാതിരുന്ന മെസി സെമിഫൈനലിൽ ഫോമിലേക്കുയരുന്ന സൂചനയാണ് നൽകിയത്.

3 / 5

ആദ്യമായി കോപ്പ ഫൈനൽ കളിക്കുന്ന കാനഡ ആ അപരിചിത്വം കാണിക്കാതെ അർജൻ്റീയയുമായി സമാസമം മുട്ടിനിന്നു. പലപ്പോഴും ഫൈനൽ തേർഡിലാണ് അവർക്ക് പാളിയത്. അർജൻ്റൈൻ ഗോളി എമിലിയാനോ മാർട്ടിനസും കാനഡയ്ക്ക് വിലങ്ങുതടിയായി. പ്രതിരോധത്തിലെ പിഴവുകളില്ലായിരുന്നെങ്കിൽ അവർക്ക് കളി ഷൂട്ടിലേക്കെങ്കിലും എത്തിക്കാനാവുമായിരുന്നു.

4 / 5

ഫൈനലിൽ ഉറുഗ്വെ, കൊളംബിയ മത്സരത്തിലെ ജേതാക്കളെയാവും അർജൻ്റീന നേരിടുക. ഉറുഗ്വെ ബ്രസീലിനെയും കൊളംബിയ പനാമയെയും മറികടന്നാണ് സെമിയിലെത്തുന്നത്. ഉറുഗ്വെയ്ക്കാണ് വിജയസാധ്യതയെങ്കിലും കൊളംബിയയെ തള്ളിക്കളയാനാവില്ല. ഉറുഗ്വെ ഫൈനലിലെത്തിയാൽ ലാറ്റിനമേരിക്കയിലെ പ്രബലരായ രണ്ട് ടീമുകൾ തമ്മിലാവും കലാശക്കളി.

5 / 5

1993നു ശേഷം ആദ്യമായി അർജൻ്റീന കഴിഞ്ഞ തവണ മെസിയുടെ നേതൃത്വത്തിൽ കിരീടമുയർത്തിയത്. അതിന് മുൻപത്തെ ചാമ്പ്യന്മാരായ ബ്രസീലിനെ വീഴ്ത്തിയായിരുന്നു അർജൻ്റീനയുടെ കിരീടധാരണം. ഫൈനലിൽ ഏഞ്ചൽ ഡി മരിയ ആണ് അർജൻ്റീനയ്ക്കായി വിജയഗോൾ നേടിയത്.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ