ഫൈനലിൽ ഉറുഗ്വെ, കൊളംബിയ മത്സരത്തിലെ ജേതാക്കളെയാവും അർജൻ്റീന നേരിടുക. ഉറുഗ്വെ ബ്രസീലിനെയും കൊളംബിയ പനാമയെയും മറികടന്നാണ് സെമിയിലെത്തുന്നത്. ഉറുഗ്വെയ്ക്കാണ് വിജയസാധ്യതയെങ്കിലും കൊളംബിയയെ തള്ളിക്കളയാനാവില്ല. ഉറുഗ്വെ ഫൈനലിലെത്തിയാൽ ലാറ്റിനമേരിക്കയിലെ പ്രബലരായ രണ്ട് ടീമുകൾ തമ്മിലാവും കലാശക്കളി.