5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Argentina Team: മെസ്സിപ്പട കേരളത്തിലേക്ക്; മത്സരം അടുത്ത വർഷം, കൊച്ചി വേദിയായേക്കും; സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹിമാൻ

Argentina Team Coming to Kerala: സ്‌പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തിയതായും, കേരളം സന്ദർശിക്കാൻ അർജന്റീന അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.

Argentina Team: മെസ്സിപ്പട കേരളത്തിലേക്ക്; മത്സരം അടുത്ത വർഷം, കൊച്ചി വേദിയായേക്കും; സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹിമാൻ
അർജന്റീന ടീം (Image Credits: Facebook)
nandha-das
Nandha Das | Updated On: 20 Nov 2024 10:48 AM

തിരുവനന്തപുരം: അർജന്റീന ടീം കേരളത്തിൽ പന്തുതട്ടാൻ എത്തുമെന്ന് അറിയിച്ച് മന്ത്രി വി അബ്ദുറഹിമാൻ. സൂപ്പർ താരം ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിലെത്തുമെന്നാണ് മന്ത്രി സ്ഥിരീകരിച്ചത്. സ്‌പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തിയതായും, കേരളം സന്ദർശിക്കാൻ അർജന്റീന അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു അറിയിപ്പ്. 2025-ലായിരിക്കും മത്സരം നടക്കുക. മത്സര വേദിയായി കൊച്ചിയാണ് പ്രഥമ പരിഗണനയിൽ ഉള്ളത്. എതിർ ടീം ആരെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സാമ്പത്തിക ബാധ്യത വലിയ തോതിൽ വരാൻ സാധ്യതയുള്ളതിനാൽ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനുമായും, സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായും ചർച്ച നടത്തിയിരുന്നു. തുടർന്ന്, ഇവർ ഒന്നിച്ച് കേരളത്തിൽ മത്സരം സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ, മത്സരം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: മെസ്സിപ്പട കേരളത്തിൽ പന്തുതട്ടാനിറങ്ങും; ക്ഷണം സ്വീകരിച്ചതായി റിപ്പോർട്ട്

ഒന്നര മാസത്തിനകം അർജന്റീന ടീം അധികൃതർ കേരളത്തിൽ എത്തി, സർക്കാരുമായി ചർച്ചകൾ നടത്തിയ ശേഷം പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചത്. ഔദ്യോഗികമായി തീയതി പ്രഖ്യാപിക്കേണ്ടത് അർജന്റീന ടീം ആണ്. കേരളത്തിൽ എവിടെ വെച്ച് മത്സരം നടത്തണമെന്ന് അവർ തീരുമാനിക്കട്ടെ. 50,000 കാണികളെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന സ്ഥലത്ത് വേണം മത്സരം നടത്താൻ. മൊത്തം രണ്ട് മത്സരങ്ങൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

മത്സരം നടക്കുന്ന വേദിയും, എതിർ ടീമിനെയും തീരുമാനിച്ച ശേഷം തീയതി പിന്നീട് അറിയിക്കും. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് മത്സരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, അവിടെ 20,000 കാണികളെ മാത്രമേ ഉൾക്കൊള്ളിക്കാൻ കഴിയൂ. അതിനാലാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest News