5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Argentina Football Team In Kerala: കാൽപന്തിന്റെ മിശിഹാ കേരളത്തിൽ; സൗഹൃദ മത്സരം ഒക്ടോബറില്‍

Argentina Football Team In Kerala: പങ്കാളിത്തത്തിന്റെ ഭാ​ഗമായ മെസ്സി ഉൾപ്പെടുന്ന അർച്ചന്റീന ടീം ഇന്ത്യയിലെത്തി അന്താരാഷട്ര പ്രദർശന മത്സരം കളിക്കുമെന്ന് എച്ച്എസ്ബിസി ഇന്ത്യ പ്രസ്താവനയിറക്കി. 14 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ടീം ഇന്ത്യയിൽ എത്തുന്നത്.

Argentina Football Team In Kerala: കാൽപന്തിന്റെ മിശിഹാ കേരളത്തിൽ; സൗഹൃദ മത്സരം ഒക്ടോബറില്‍
Untitled Design 2025 03 26t172201.015
nithya
Nithya Vinu | Published: 26 Mar 2025 17:25 PM

ലയണൽ മെസ്സിയും സംഘവും കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് സ്പോൺസർമാരായ എച്ച്.എസ്.ബി.സി. ഈ വർഷം ഒക്ടോബറിലായിരിക്കും അർജന്റീന ടീമും മെസ്സിയും കേരളത്തിലെത്തുക. ഒരു പ്രദർശന മത്സരവും ഇവിടെ കളിക്കുമെന്ന് എച്ച്.എസ്.ബി.സി അറിയിച്ചു. കൊച്ചിയിലായിരിക്കും മത്സരങ്ങൾ നടക്കുക.

അർജന്റീന ടീം കേരളത്തിൽ എത്തുമെന്നും സൗഹൃദമത്സരങ്ങൾ കളിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചിരുന്നു. ഇന്ത്യയിലെ ഫുട്ബോൾ വളർച്ച ലക്ഷ്യമിട്ടാണ് ടീമുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാ​ഗമായ മെസ്സി ഉൾപ്പെടുന്ന അർച്ചന്റീന ടീം ഇന്ത്യയിലെത്തി അന്താരാഷട്ര പ്രദർശന മത്സരം കളിക്കുമെന്ന് എച്ച്എസ്ബിസി ഇന്ത്യ പ്രസ്താവനയിറക്കി. ഇന്ത്യയിലെ വേദി കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും കേരളത്തിലായിരിക്കും മത്സരമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

14 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ടീം ഇന്ത്യയിൽ എത്തുന്നത്. 2011 സെപ്റ്റംബറിൽ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിലാണ് മെസ്സിയും സംഘവും മത്സരിക്കാൻ എത്തിയത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ​ഗോളിന് അർജന്റീന വിജയിച്ചു.

തിരുവനന്തപുരത്തേക്ക് ക്രിക്കറ്റ് ലോകകപ്പെത്തുന്നു; ഹർമൻപ്രീതും സ്മൃതി മന്ദനയും കാര്യവട്ടത്ത് കളിക്കും

ഇന്ത്യ ആതിഥേയം വഹിക്കുന്ന വനിതാ ലോകകപ്പിനുള്ള വേദികളിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും. ഈ വർഷം സെപ്തംബർ – ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന  മത്സരത്തിൽ തിരുവനന്തപുരത്ത് ഏതൊക്കെ മത്സരങ്ങളാണ് നടക്കുക എന്ന് വ്യക്തമല്ല. ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾക്ക് വേദിയായാൽ സ്മൃതി മന്ദനയും ഹർമൻപ്രീത് കൗറും അടക്കമുള്ള താരങ്ങൾ തലസ്ഥാനത്തെത്തും. ഛണ്ഡീഗഡിലെ മുള്ളൻപൂർ സ്റ്റേഡിയത്തിൽ വച്ചാണ് ഫൈനൽ മത്സരം നടക്കുക.

ഈ വർഷം സെപ്തംബർ 29 മുതൽ ഒക്ടോബർ 26 വരെയാണ് ലോകകപ്പ് നടക്കുന്നത്. തിരുവനന്തപുരവും മുള്ളൻപൂരും കൂടാതെ വിശാഖപട്ടണം, റായ്പൂർ, ഇൻഡോർ എന്നീ വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയ്ക്കൊപ്പം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളാണ് ലോകകപ്പിലേക്ക് യോഗ്യത നേടിയത്. ഇനി രണ്ട് ടീമുകൾക്ക് കൂടിയാണ് ലോകകപ്പ് യോഗ്യത ലഭിക്കുക. ലാഹോറിൽ ഏപ്രിൽ 9 മുതൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിലൂടെ ഈ ടീമുകളെ തീരുമാനിക്കും.