Shreyas Iyer: 30 കോടി ചോദിച്ചു, കിട്ടില്ലെന്നായപ്പോൾ ടീം വിട്ടു! ശ്രേയസ് അയ്യർക്കെതിരെ വെളിപ്പെടുത്തലുമായി കൊൽക്കത്ത സിഇഒ

Kolkata Knight Riders CEO Venky Mysore: വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിം​ഗ് എന്നിവരെയും വരുന്ന സീസണിലേക്ക് ടീം മാനേജ്മെന്റ് നിലനിർത്തിയിട്ടുണ്ട്. ആറ് താരങ്ങൾക്ക് വേണ്ടി 69 കോടി രൂപയാണ് മുടക്കിയത്.

Shreyas Iyer: 30 കോടി ചോദിച്ചു, കിട്ടില്ലെന്നായപ്പോൾ ടീം വിട്ടു! ശ്രേയസ് അയ്യർക്കെതിരെ വെളിപ്പെടുത്തലുമായി കൊൽക്കത്ത സിഇഒ

Indian Cricketer Shreyas Iyer (Image Credits: PTI)

Updated On: 

02 Nov 2024 13:57 PM

കൊൽക്കത്ത നെെറ്റ് റെഡേഴ്സ് ഐപിഎൽ 17-ാം സീസണിന്റെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ശ്രേയസ് അയ്യർ. കിരീടനേട്ടത്തിന് പിന്നാലെ അയ്യർ ടീം മാനേജ്മെന്റിനോട് പ്രതിഫലം കൂട്ടിച്ചോദിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2025 സീസണിൽ 30 കോടി രൂപയാണ് കെകെആർ മാനേജ്മെന്റിനോട് ശ്രേയസ് അയ്യർ ആവശ്യപ്പെട്ടത്. താരത്തെ നിലനിർത്താൻ ടീം താത്പര്യം കാണിച്ചെങ്കിലും ഇത്രയും നൽകാനാവില്ലെന്ന് മാനേജ്മെന്റ് തീരുമാനം എടുത്തതോടെയാണ് ക്ലബ്ബ് വിടാൻ ശ്രേയസ് അയ്യർ ക്ലബ്ബ് തീരുമാനിച്ചത്. ഈ മാസം നടക്കുന്ന മെ​ഗാ താരലേലത്തിൽ ശ്രേയസ് അയ്യർ പങ്കെടുക്കും. ലേലത്തിൽ തനിക്ക് ഉയർന്ന പ്രതിഫലം ലഭിച്ചേക്കുമെന്ന് അയ്യരുടെ വിലയിരുത്തൽ.

ശ്രേയസ് അയ്യരെ ടീമിൽ പിടിച്ചുനിർത്താൻ ശ്രമിക്കാത്തതിനെതിരെ മാനേജ്മെന്റിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകരോക്ഷം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ അയ്യർ കെകെആർ വിടാനുള്ള സാഹചര്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ.  ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കെെക്കൊണ്ടത് ശ്രേയസ് അയ്യരാണെന്നാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ടീം സിഇഒ. റേവ് സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ടീം സിഇഒയുടെ പ്രതികരണം.

‘‘ശ്രേയസ് അയ്യരെ ടീമിൽ നിലനിർത്തുകയെന്നത് ഞങ്ങളുടെ ആദ്യത്തെ ചോയ്സായിരുന്നു. കാരണം അവൻ ക്യാപ്റ്റനും ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരവുമാണ്. ഭാരിച്ച ഉത്തരവാദിത്തം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പരസ്പര സമ്മതമാണ് ഒരു കരാറിന്റെ മുഖ്യ ആധാരം. മാനേജ്മെന്റിന്റെ നയങ്ങളുമായി താരങ്ങളും താരങ്ങളുടെ ആവശ്യങ്ങളുമായി മാനേജ്മെന്റും ഒത്തുപോകേണ്ടതുണ്ട്. ശ്രേയസ് അയ്യരുടെ പ്രകടനം ഞങ്ങൾ ആസ്വദിച്ചു. പക്ഷേ അവരവരുടെ തീരുമാനങ്ങളാണ് താരങ്ങൾ സ്വീകരിക്കുന്നത്. നല്ലതിന് പിറകെയാകും അവർ എപ്പോഴും പോകുക. താരങ്ങൾ അവരുടെ മൂല്യത്തെ കുറിച്ച് ചിന്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും” അദ്ദേഹം പറഞ്ഞു. ശ്രേയസ് അയ്യർക്ക് ടീം മാനേജ്മെന്റ് അർഹമായ പരി​ഗണന നൽകിയില്ലെന്ന് ഇനി ആരും പറയരുത്. ടീം മാനേജ്മെന്റ് അയ്യർക്ക് ഓഫർ നൽകിയിരുന്നു. എന്നാൽ അത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും വെങ്കി മൈസൂർ വ്യക്തമാക്കി.

 

2022 ലെ താരലേലത്തിൽ 12.25 കോടി രൂപയ്ക്കാണ് കൊൽക്കത്ത ശ്രേയസ് അയ്യരെ ടീമിലെത്തിച്ചത്. തുടർന്നുള്ള സീസണുകളിലും താരത്തിന് ഇതേ തുകയാണ് പ്രതിഫലമായി നൽകിയിരുന്നത്. യുവതാരം റിങ്കു സിം​ഗിന് വേണ്ടിയാണ് താരലേലത്തിന് മുന്നോടിയായി കൊൽക്കത്ത ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. 13 കോടി രൂപയാണ് റിങ്കുവിനായി കൊൽക്കത്ത മുടക്കിയത്. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിം​ഗ് എന്നിവരെയും വരുന്ന സീസണിലേക്ക് ടീം മാനേജ്മെന്റ് നിലനിർത്തിയിട്ടുണ്ട്. ആറ് താരങ്ങൾക്ക് വേണ്ടി 69 കോടി രൂപയാണ് മുടക്കിയത്. 51 കോടി പേഴ്സിൽ ബാലൻസുണ്ട്.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ