KL Rahul: എനിക്ക് കുറച്ച് സ്വാതന്ത്ര്യം വേണം! ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തണം; ലഖ്‌നൗ വിടാനുണ്ടായ കാരണം വ്യക്തമാക്കി കെ എല്‍ രാഹുല്‍
KL Rahul explains reason behind LSG exit: ഒരു താരമെന്ന നിലയിൽ ഞാൻ എവിടെയാണ് നിൽക്കുന്നതെന്നും തിരിച്ചുവരാൻ എന്താണ് ചെയ്യേണ്ടതെന്നും തനിക്കറിയാമെന്നും രാഹുൽ പറഞ്ഞു.
പെർത്ത്: ഐപിഎൽ 2025 സീസണിന്റെ മെഗാ താരലേലത്തിന് മുന്നോടിയായി ലഖ്നൗ സൂപ്പർ ജയന്റ്‌സ് വിട്ടതിന് പിന്നിലെ കാരണം വ്യക്തമാക്കി കെ എൽ രാഹുൽ. 2022 മുതൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ നായകനായിരുന്ന താരത്തിന്റെ കരാർ 2025 സീസണിന് മുന്നോടിയായി ഫ്രാഞ്ചെസി നിലനിർത്തിയില്ല. രാഹുലിനെ ടീമിൽ നിലനിർത്താൻ ലഖ്നൗവിന് താത്പര്യം ഉണ്ടായിരുന്നുവെങ്കിലും കരാർ പുതുക്കേണ്ടെന്ന് താരത്തിന്റെ തീരുമാനിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ലഖ്നൗ സൂപ്പർ ജയന്റ്സുമായി വേർപിരിയുന്നതെന്ന് പിന്നീട് താരം വ്യക്തമാക്കിയിരുന്നു. മെഗാ താരലേലത്തിൽ രാഹുലിനായി ടീമുകൾ പണമൊഴുക്കുമെന്നും ഉറപ്പാണ്. ദിനേശ് കാർത്തിക് വിരമിച്ചതിനാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിക്കറ്റ് കീപ്പറെ ടീമിലെത്തിക്കേണ്ടതുണ്ട്. മുൻ താരമായിരുന്ന രാഹുലിനെ ടീമിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ആർസിബി നടത്തുന്നുണ്ട്.സ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളും രാഹുലിനായി വലവിരിക്കും.
KL RAHUL WANTS TO RETURN INTO INDIAN T20I TEAM 🔥
– The mission is on for IPL 2025….!!!!
Don’t miss this exclusive chat on November 12th, 10 PM, only on Star Sports! #IPLAuctionOnStar pic.twitter.com/EKAtV3F4R8
— Johns. (@CricCrazyJohns) November 11, 2024
സ്റ്റാർ സ്പോർട്സ് അൺപ്ലഗ്ഡ് ഷോ പ്രൊമോയിൽ ലഖ്നൗ സൂപ്പർ ജയന്റുമായി വേർപിരിയാനിടയായ സാഹചര്യം വ്യക്തമാക്കുകയാണ്
രാഹുൽ. തന്റെ ശെെലിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സ്വാതന്ത്ര്യം ആവശ്യമുള്ളതിനാലാണ് ടീം വിട്ടതെന്ന് രാഹുൽ പറഞ്ഞു. ഐപിഎല്ലിൽ പുതിയൊരു തുടക്കം വേണമെന്ന ആഗ്രഹം എനിക്കുണ്ട്. നല്ല സാധ്യതകളെയാണ് ഞാൻ തേടുന്നത്. സ്വാതന്ത്ര്യത്തോട്
കളിക്കാൻ സാധിക്കുന്ന ഇടത്തേക്ക് പോകാനാണ് എനിക്ക് താത്പര്യം. അവിടുത്തെ അന്തരീക്ഷം എന്നെ കൂടുതൽ റിലാക്‌സ് ആക്കിയേക്കാം. ചിലപ്പോൾ നല്ലത് നമ്മൾ തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഫോം ഔട്ടായതിനാൽ കുറച്ചുകാലമായി ഞാൻ ടി20 ടീമിലില്ല. ഒരു താരമെന്ന നിലയിൽ ഞാൻ എവിടെയാണ് നിൽക്കുന്നതെന്നും തിരിച്ചുവരാൻ എന്താണ് ചെയ്യേണ്ടതെന്നും എനിക്കറിയാം. ഈ ഐപിഎല്ലിൽ പുതിയൊരു തുടക്കം ഞാൻ ആഗ്രഹിക്കുന്നു. ഫോം വീണ്ടെടുത്ത് ഇന്ത്യൻ ടി20 ടീമിൽ തിരിച്ചെത്തുക എന്നതാണ് എന്റെ ലക്ഷ്യം.” രാഹുൽ പറഞ്ഞു.
ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ഓസ്ട്രേലിയയിലാണ് നിലവിൽ രാഹുൽ. നവംബർ 22-ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ രാഹുല്‍ കളിച്ചേക്കും. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ആദ്യ ടെസ്റ്റിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതുകൊണ്ട് ഓപ്പണറായി കെ എൽ രാഹുലിന് അവസരം ലഭിച്ചേക്കും.
നിക്കോളാസ് പുരാന്‍ (21 കോടി രൂപ), രവി ബിഷ്ണോയി (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബദോനി (4 കോടി) എന്നിവരെയാണ് താരലേലത്തിന് മുന്നോടിയായി ലഖ്നൗ നിലനിർത്തിയത്. ഈ മാസം 24, 25 തീയതികളിലായി സൗദി അറേബ്യയിലെ ജിദ്ദയിൽ വച്ചാണ് ലേലം നടക്കുക.