5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kho Kho World Cup: ചരിത്രമെഴുതി താരങ്ങള്‍; ഖോ ഖോ ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ

India Wins Kho Kho World Cup 2025: മത്സരത്തിലുടനീളം ആധിപത്യം നേടികൊണ്ടായിരുന്നു വനിത ടീമിന്റെ മുന്നേറ്റം. ആദ്യ ടേണില്‍ ഇന്ത്യ 34 പോയിന്റുകള്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ പ്രിയങ്ക ഇംഗ്ലെ മികച്ച ഫോമില്‍ ഒന്നിലധികം ടച്ചുകള്‍ നേടി. രണ്ടാം ടേണില്‍ നേപ്പാള്‍ തിരിച്ചുവരവ് നടത്താനുള്ള ശ്രമം നടത്തിയെങ്കിലും 24 പോയിന്റ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

Kho Kho World Cup: ചരിത്രമെഴുതി താരങ്ങള്‍; ഖോ ഖോ ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ
ഖോ ഖോ ലോകകപ്പ് വിജയിച്ച വനിത-പുരുഷ ടീം Image Credit source: X
shiji-mk
Shiji M K | Updated On: 20 Jan 2025 06:54 AM

ന്യൂഡല്‍ഹി: പ്രഥമ ഖോ ഖോ ലോകകപ്പില്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ഇന്ത്യന്‍ വനിത-പുരുഷ ടീമുകള്‍ നേപ്പാളിനെ പരാജയപ്പെടുത്തി. 78-40 എന്ന സ്‌കോറിന് വനിത ടീം വിജയിച്ച് കയറിയപ്പോള്‍ 54-36 നായിരുന്നു പുരുഷ ടീമിന്റെ മുന്നേറ്റം. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം.

മത്സരത്തിലുടനീളം ആധിപത്യം നേടികൊണ്ടായിരുന്നു വനിത ടീമിന്റെ മുന്നേറ്റം. ആദ്യ ടേണില്‍ ഇന്ത്യ 34 പോയിന്റുകള്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ പ്രിയങ്ക ഇംഗ്ലെ മികച്ച ഫോമില്‍ ഒന്നിലധികം ടച്ചുകള്‍ നേടി. രണ്ടാം ടേണില്‍ നേപ്പാള്‍ തിരിച്ചുവരവ് നടത്താനുള്ള ശ്രമം നടത്തിയെങ്കിലും 24 പോയിന്റ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. രണ്ടാം ടേണില്‍ ദീപയുടെ നേതൃത്വത്തിലായിരുന്നു നേപ്പാളിന്റെ തിരിച്ചുവരവ് ശ്രമം. ഇത് പരാജയപ്പെട്ടത് ഇന്ത്യക്ക് കൂടുതല്‍ കരുത്തേകി.

മൂന്നാം ടേണിലും ഇന്ത്യ ആധിപത്യം തുടര്‍ന്നു. നാലാം ടേണില്‍ അഞ്ച് മിനിറ്റ് 14 സെക്കന്റ് നീണ്ടുനിന്ന ഡ്രീം റണ്ണുമായി ഇന്ത്യയുടെ ചൈത്ര മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. നേപ്പാളിന് മുന്നേറാനുള്ള സാധ്യത പോലും നല്‍കാതെ മത്സരം 78-40ന് അവസാനിച്ചു.

Also Read: Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌

ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ദക്ഷിണ കൊറിയ, ഇറാന്‍, മലേഷ്യ എന്നീ രാജ്യങ്ങളെ പരാജയപ്പെടുത്തികൊണ്ട് ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെയും സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തി.

ഖോ ഖോ വേള്‍ഡ് കപ്പ് ഇന്ത്യ 2025 പേജില്‍ വന്ന പോസ്റ്റ്‌

അതേസമയം, പുരുഷന്മാരുടെ ഫൈനല്‍ മത്സരത്തില്‍ ഒന്നാം ടേണില്‍ 26-0 ന്റെ ലീഡായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. രണാം ടേണിലേക്ക് കടന്നപ്പോള്‍ നേപ്പാള്‍ അവരുടെ പോയിന്റ് 18 ലേക്ക് ഉയര്‍ത്തി. മൂന്നാം ടേണില്‍ ഇന്ത്യ 28 പോയിന്റ് നേടി. നാലാം ടേണിലും ആധിപത്യം നേടാന്‍ സാധിച്ചത് ഇന്ത്യക്ക് ഗുണം ചെയ്തു. അതോടെ 54-36 ലീഡില്‍ ഇന്ത്യ വിജയം ഉറപ്പിച്ചു.