5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala T20 League : ഫ്രാഞ്ചൈസി മാതൃകയിൽ കേരളത്തിൻ്റെ സ്വന്തം ടി20 ലീഗ്; ആറ് ടീമുകൾ മാറ്റുരക്കും

Kerala T20 League Franchise Model : ആറ് ടീമുകളെ ഉൾക്കൊള്ളിച്ച് ഫ്രാഞ്ചൈസി മാതൃകയിൽ ടി20 ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. 33 മത്സരങ്ങളടങ്ങുന്ന ലീഗ് സ്റ്റാർ സ്പോർട്സും ഫാൻകോഡും സംപ്രേഷണം ചെയ്യും.

Kerala T20 League : ഫ്രാഞ്ചൈസി മാതൃകയിൽ കേരളത്തിൻ്റെ സ്വന്തം ടി20 ലീഗ്; ആറ് ടീമുകൾ മാറ്റുരക്കും
abdul-basith
Abdul Basith | Published: 22 Jun 2024 13:31 PM

ഫ്രാഞ്ചൈസി മാതൃകയിൽ ടി20 ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. വാർത്താകുറിപ്പിലൂടെയാണ് കെസിഎ ഇക്കാര്യങ്ങൾ അറിയിച്ചത്. ആറ് ടീമുകളും 33 മത്സരങ്ങളുമടങ്ങുന്ന ലീഗ് ഈ വർഷം സെപ്തംബറിലാവും നടക്കുക. എല്ലാ ദിവസം വൈകിട്ട് മൂന്നിനും രാത്രി ഏഴിനും മത്സരങ്ങൾ നടക്കും. തിരുവനന്തപുരം സ്പോർട്സ് ഹബിലാവും എല്ലാ മത്സരങ്ങളും.

ഐസിസിയുടെയും ബിസിസിഐയുടെയും നിബന്ധനകൾക്ക് വിധേയമായി നടക്കുന്ന ലീഗിൽ താരങ്ങളെ ലേലത്തിലൂടെയാവും തിരഞ്ഞെടുക്കുക. സ്റ്റാർ സ്പോർട്സിലും ഫാൻ കോഡ് ആപ്പിലും മത്സരങ്ങൾ സംപ്രേഷണം ചെയ്യുമെന്നാണ് വിവരം. ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുമെന്ന് കെസിഎ അറിയിച്ചു. ഫൈനലിനു മുൻപ് വനിതാ ടീമുകളുടെ പ്രദർശന മത്സരവും നടക്കും. ഫ്രാഞ്ചൈസികൾക്കായി അടുത്ത ആഴ്ച മുതൽ അപേക്ഷ സമർപ്പിക്കാമെന്ന് കെസിഎ അറിയിച്ചതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഒരു കോടി രൂപയാവും ഫ്രാഞ്ചൈസികൾക്കുള്ള അടിസ്ഥാന വില. താരങ്ങളെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിക്ക് 35 ലക്ഷം രൂപ വരെ മുടക്കാം. ജൂലായ് അവസാനത്തോടെ ലേലം നടക്കും.

Also Read : VVS Laxman : സിംബാബ്‌വെ പരമ്പരയിൽ ഇന്ത്യൻ ടീമിനെ ലക്ഷ്മൺ പരിശീലിപ്പിക്കും; ഗംഭീറിൻ്റെ ആദ്യ ദൗത്യം ശ്രീലങ്ക പര്യടനമെന്ന് റിപ്പോർട്ട്

വർഷങ്ങളായി ലീഗ് പരിഗണനയിലുണ്ടെന്നും ഇപ്പോഴാണ് എല്ലാം ശരിയായി വന്നതെന്നും കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഏകദേശം എല്ലാ സംസ്ഥാനങ്ങളും ടി20 ലീഗ് ആരംഭിച്ചു. ഞങ്ങൾ ഈ വർഷം ആരംഭിക്കുന്നു. ആഭ്യന്തര മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് നവംബറിൽ ലഭ്യമായ സമയത്ത് ടൂർണമെൻ്റ് നടത്തിയാൽ അത് താരങ്ങൾക്ക് പ്രയോജനമാവും.

നാസിർ മച്ചാൻ ആണ് ഗവേണിങ് കമ്മറ്റിയുടെ ചെയർമാൻ.

പ്രാദേശിക ടി20 ലീഗുകൾ പരിഗണിക്കുമ്പോൾ ആദ്യം ആരംഭിച്ചത് കർണാടക ക്രിക്കറ്റ് അസോസിയേഷനാണ്. 2009/10 സീസണിൽ കർണാടക പ്രീമിയർ ലീഗ് എന്ന പേരിൽ ആരംഭിച്ച ലീഗ് പിന്നീട് മഹാരാജ ട്രോഫി എന്ന പേരിലേക്ക് മാറ്റി. ആറ് ടീമുകളാണ് മഹാരാജ ട്രോഫിയിലുള്ളത്. 2011ൽ 8 ടീമുകളുമായി ഒഡീഷ പ്രീമിയർ ലീഗ് ആരംഭിച്ചെങ്കിലും 7 വർഷം മുടങ്ങി. 2016ൽ ആരംഭിച്ച തമിഴ്നാട് പ്രീമിയർ ലീഗ് ആണ് പ്രാദേശിക ലീഗുകളിൽ ഏറ്റവുമധികം പണം പ്രൈസ് മണിയായി നൽകുന്നത്. 2.25 കോടി രൂപയാണ് ആകെ സമ്മാനത്തുക. 2021ൽ കെസിഎ പ്രസിഡൻ്റ്സ് കപ്പ് എന്ന പേരിൽ ടി20 ലീഗ് ആരംഭിച്ചെങ്കിലും ഇത് ഫ്രാഞ്ചൈസി രീതിയിൽ ആയിരുന്നില്ല. കെസിഎയുടെ കീഴിലുള്ള ആറ് ടീമുകളാണ് പരസ്പരം മത്സരിച്ചിരുന്നത്. ഫാൻകോഡിലായിരുന്നു മത്സരങ്ങളുടെ സംപ്രേഷണം. പുതിയ ലീഗ് ആരംഭിച്ചതിനാൽ പ്രസിഡൻ്റ്സ് കപ്പ് ഇനിയുണ്ടാവുമോ എന്നതിൽ വ്യക്തതയില്ല.