പടപൊരുതാൻ കണ്ണൂർ വാരിയേഴ്‌സ് തയ്യാർ; അറിയാം ടീമിനെ കുറിച്ച് | Kerala Super League Kannur Warriors Know All Details About Team From Malabar Region in Malayalam Malayalam news - Malayalam Tv9

Super League Kerala: പടപൊരുതാൻ കണ്ണൂർ വാരിയേഴ്‌സ് തയ്യാർ; അറിയാം ടീമിനെ കുറിച്ച്

Published: 

26 Aug 2024 15:37 PM

Super League Kerala: പ്രഥമ സൂപ്പർ ലീഗ് കേരളയിൽ മലബാറിനെ പ്രതിനിധീകരിച്ചൊരു ടീമുണ്ട്. നടൻ ആസിഫ് അലിയുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ വാരിയേഴ്‌സ്. സ്‌പെയിൻകാരനായ മാനുവൽ സാഞ്ചസ് മുരിയാസിന് കീഴിലാണ് കണ്ണൂർ ടൂർണമെന്റിന് ഇറങ്ങുന്നത്. ഷഫീഖ് ഹസ്സനാണ് സഹ പരിശീലകൻ. 15 അംഗ ടീമിൽ അഞ്ച് വിദേശ താരങ്ങളും കണ്ണൂർ സ്വദേശി അശ്വിൻ കുമാറടക്കം 9 മലയാളി താരങ്ങളുമുണ്ട്.

Super League Kerala: പടപൊരുതാൻ കണ്ണൂർ വാരിയേഴ്‌സ് തയ്യാർ; അറിയാം ടീമിനെ കുറിച്ച്
Follow Us On

മലബാറിന്റെ ജീവനാണ് ഫുട്‌ബോൾ. ഐലീഗും ഐഎസ്എല്ലും മുതൽ ദേശീയ ടീമിൽ വരെ മലബാറിന്റെ താരങ്ങൾ പന്തുതട്ടുന്നുണ്ട്. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന യു.ഷറഫലി മുതൽ ദേശീയ ടീമിൽ നിന്നും വിരമിച്ച അനസ് എടത്തൊടിക വരെയുള്ളവർ മലബാറിന്റെ മണ്ണിൽ നിന്നും രാജ്യത്തിന്റെ യശസ്സുയർത്തിയവരാണ്. കേരളത്തിന്റെ ഫുട്‌ബോൾ പെരുമ ലോക രാജ്യങ്ങൾക്ക് പോലും പരിചിതമാണ്. പ്രഥമ സൂപ്പർ ലീഗ് കേരളയിൽ മലബാറിനെ പ്രതിനിധീകരിച്ചൊരു ടീമുണ്ട്. നടൻ ആസിഫ് അലിയുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ വാരിയേഴ്‌സ്. വിദേശ പരിശീലകന് കീഴിൽ ശക്തമായ താരനിരയാണ് കണ്ണൂരിനുള്ളത്.

സ്‌പെയിൻകാരനായ മാനുവൽ സാഞ്ചസ് മുരിയാസിന് കീഴിലാണ് കണ്ണൂർ ടൂർണമെന്റിന് ഇറങ്ങുന്നത്. ഷഫീഖ് ഹസ്സനാണ് സഹ പരിശീലകൻ. 15 അംഗ ടീമിൽ അഞ്ച് വിദേശ താരങ്ങളും കണ്ണൂർ സ്വദേശി അശ്വിൻ കുമാറടക്കം 9 മലയാളി താരങ്ങളുമുണ്ട്.

വിദേശ താരങ്ങൾ

അഡ്രിയാൻ സാർഡിനേറോ കോർപ്പ, അൽവാരോ അൽവാരെസ് ഫെർണാണ്ടസ്, അസീർ ഗോമസ് അൽവാരെസ്, ഇലോയ് ഒർഡോണെസ് മുനിസ്, ഫ്രാൻസിസ് കോ ഡേവിഡ് ഗ്രാൻഡി സെറാനോ എന്നിവരാണ് ടീമിന്റെ വിദേശക്കരുത്ത്. സ്‌പെയിനിൽ നിന്നുള്ളവരാണ് ഈ അഞ്ച് പേരും.

ഇന്ത്യൻ താരങ്ങൾ

ആദിൽഖാൻ (ഗോവ), അലിസ്റ്റർ അന്തോണി (ഗോവ), ഫഹീസ് (ഗോവ), മുൺമുൺ തിമോത്തി (ഡൽഹി), അബിൻ, അജ്മൽ, അക്ബർ, അമീൻ, അശ്വിന് കുമാർ, ഗോകുൽ ഗോപകുമാർ, ലിയക്കത്ത്, പി.നജീബ്, റിഷാദ് ഗഫൂർ, വികാസ് (കേരള).

പരിശീലകർ

മാനുവൽ സാഞ്ചസ് മുറിയാസ്- മുഖ്യപരിശീലകൻ
എം ഷഫീഖ് ഹസ്സൻ- സഹപരിശീലകൻ
ഷഹീൻ ചന്ദ്രൻ- ഗോൾകീപ്പർ കോച്ച്
മുഹമ്മദ് അമീൻ- ടീം മാനേജർ.

ടീമിന്റെ ഭാഗമായ മറ്റുള്ളവർ

ജ്വൽ ജോസ് (സ്‌പോർട്ടിംഗ് ഡയറക്ടർ), ആഷിഖ് റഹീം (ഫിസിയോതെറപ്പിസ്റ്റ്), കുമാർ ജയൻ (അസി. ഫിസിയോ തെറാപ്പിസ്റ്റ്), ഐവൻ വെസ്ലി (കിറ്റ് മാനേജർ)

ഗ്രൗണ്ട്

കോഴിക്കോടാണ് ടീമിന്റെ ഹോം ഗ്രൗണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിലാണ് ടീമിന്റെ പരിശീലനം.

ഉടമകൾ

ഡോ. എം.പി. ഹസൻ കുഞ്ഞി, മിബു ജോസ് നെറ്റിക്കാടൻ, സിഎ മുഹമ്മദ് സാലിഹ്, നടൻ ആസിഫ് അലി

മൂന്ന് ടീമുകളാണ് സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തെ പ്രതിനിധീകരിക്കുന്നത്. മലപ്പുറം എഫ്‌സി, കാലിക്കറ്റ് എഫ്‌സി കണ്ണൂർ വാരിയേഴ്‌സ് മലബാറിന്റെ ടീമുകൾ. നടൻ പൃഥ്വിരാജാണ് കൊച്ചി എഫ്.സിയുടെ ഉടമ. തൃശൂർ മാജിക്ക് എഫ്‌സിയിൽ സിനിമാ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും നിക്ഷേപമുണ്ട്.

കേരള ഫുട്‌ബോൾ അസോസിയേഷനും യൂണിഫെഡ് ഫുട്‌ബോൾ സ്‌പോർട്‌സ് ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ 6 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. സെപ്റ്റംബർ 7ന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പ്രഥമ സീസണ് തുടക്കമാകുക. ഉദ്ഘാടന മത്സരത്തിൽ ഹോം ടീമായ ഫോഴ്‌സ കൊച്ചി മലപ്പുറം എഫ്‌സിയെ നേരിടും.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version