സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും; വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയൊരുക്കി മെട്രോ | Kerala School Sports Meet Begins Today Free Kochi Metro Rides For Students Malayalam news - Malayalam Tv9

Kerala School Sports Meet : സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും; വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയൊരുക്കി മെട്രോ

Kerala School Sports Meet Begins Today : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാവും. 39 ഇനങ്ങളിലായി 2400ഓളം കുട്ടികളാണ് മേളയിൽ പങ്കെടുക്കുക. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോയിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചു.

Kerala School Sports Meet : സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും; വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയൊരുക്കി മെട്രോ

സ്കൂൾ കായികമേള (Image Courtesy - Social Media)

Published: 

04 Nov 2024 08:26 AM

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സ് മാതൃകയിൽ ആദ്യമായി സംഘടിപ്പിക്കുന്ന കായികമേളയാണ് ഇത്. മേലയിൽ 39 ഇനങ്ങളിലായി 2400ഓളം കുട്ടികൾ പങ്കെടുക്കും. കേരള സിലബസ് പഠിപ്പിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ എട്ട് സ്കൂളുകൾ ചരിത്രത്തിലാദ്യമായി പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ കായികമേളയ്ക്കുണ്ട്. ചാമ്പ്യൻഷിപ്പ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിംഗ് സ്വർണക്കപ്പ് ഈ വർഷം മുതൽ നൽകിത്തുടങ്ങും. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി.

കായികമേളയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോയിൽ സൗജന്യ യാത്രയൊരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് ആണ് വിദ്യാർത്ഥികൾക്ക് മെട്രോയിലെ സൗജന്യ യാത്ര പ്രഖ്യാപിച്ചത്. കായികമേള ആരംഭിക്കുന്ന നബംബർ അഞ്ചാം തീയതി മുതൽ ഈ മാസം 11ആം തീയതി വരെയാണ് വിദ്യാർത്ഥികൾക്ക് മെട്രോയിൽ സൗജന്യയാത്ര ഒരുക്കുന്നത്. ദിവസവും 1000 കുട്ടികൾക്ക് സൗജന്യയാത്രയൊരുക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. സംഘാടകർ നൽകുന്ന തിരിച്ചറിയൽ കാർഡുപയോഗിച്ച് വിദ്യാർത്ഥികൾക്ക് മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം.

ഭിന്നശേഷി വിഭാ​ഗക്കാരുടെ അത്‌ലറ്റിക്സ് ഉൾപ്പെടെ 20 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പൊതുവിഭാ​ഗത്തിലെ മത്സരങ്ങൾ നവംബർ 7 വ്യാഴാഴ്ചയാണ് ആരംഭിക്കുക. വിദ്യാഭ്യാസ വകുപ്പിൻ്റെ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയും ചാനലിൻ്റെ, മൊബൈൽ, വെബ് പ്ലാറ്റ്ഫോമിലൂടെയും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ മത്സരങ്ങൾ അവസാനിക്കുന്നത് വരെയും സംപ്രേഷണം നടക്കും. മത്സരഫലങ്ങൾ കൈറ്റ് വെബ്സൈറ്റ് വഴി അറിയാം.

Also Read : Kerala Blasters: വീണ്ടും തോറ്റു തുന്നം പാടി കേരള ബ്ലാസ്റ്റേഴ്സ്; മുംബെെയിൽ തകർന്നടിഞ്ഞ് കൊമ്പന്മാർ

അത്‌ലറ്റിക്സിലും ഗെയിംസിലുമായി ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ജില്ലയ്ക്ക് എവർറോളിങ് ട്രോഫി ലഭിക്കും. സ്കൂൾ കായികമേളയിൽ ഇതാദ്യമായാണ് എവർറോളിങ് ട്രോഫി ഏർപ്പെടുത്തുന്നത്. 17 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഉദ്ഘാടന സമ്മേളനത്തിൻ്റെ ഭാഗമായി 3000 കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും. കേരള സിലബസ് പഠിപ്പിക്കുന്ന യുഎഇയിലെ ആറ് സ്കൂളുകളിൽ നിന്നുള്ള 50 വിദ്യാർത്ഥികളും കായികമേളയിൽ മത്സരിക്കും. 15ആമത്തെ ജില്ല ആയാണ് ഇവർ മത്സരിക്കുക. സീനിയർ വിഭാ​ഗം അത്‌ലറ്റിക്സ്, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, വോളീബോൾ എന്നീ ഇനങ്ങളിലാണ് ഇവർ മത്സരിക്കുന്നത്. വിജയിച്ചാൽ ദേശീയ മത്സരങ്ങളിൽ ഈ വിദ്യാർത്ഥികൾ കേരളത്തെ പ്രതിനിധീകരിക്കും.

ഭിന്നശേഷി കുട്ടികൾ ആദ്യമായി പങ്കെടുക്കുന്ന സ്കൂൾ മേളയാണിത്. അത്‌ലറ്റിക്സ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാഡ്മിന്റൺ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1562 ഭിന്നശേഷി കുട്ടികൾ മേളയിൽ മത്സരിക്കും.

ദിവസവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങളേറേ
മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നു
ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; സാമന്ത
കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?