Santosh Trophy: സന്തോഷ് ട്രോഫിയിൽ കേരളത്തിന് സന്തോഷ തുടക്കം; റെയിൽവേസിനെ വീഴ്ത്തി

Santosh Trophy Kerala Team: ബുധനാഴ്ച നടന്ന ആദ്യ മത്സരത്തിൽ പുതുച്ചേരി ജയിച്ചു. ലക്ഷദ്വീപിനെതിരെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു പുതുച്ചേരിയുടെ ജയം.

Santosh Trophy: സന്തോഷ് ട്രോഫിയിൽ കേരളത്തിന് സന്തോഷ തുടക്കം; റെയിൽവേസിനെ വീഴ്ത്തി

Santosh Trophy Kerala Team( Image Credits: Kerala Football Association)

Updated On: 

20 Nov 2024 20:01 PM

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. പ്രഥമിക റൗണ്ടിൽ കരുത്തരായ റെയിൽവേസിനെ ഒരു ​ഗോളിനാണ് കേരളം തോൽപ്പിച്ചത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്സലാണ് കേരളത്തിനായി വിജയ​ഗോൾ കുറിച്ചത്. മത്സരത്തിന്റെ 71-ാം മിനിറ്റിലായിരുന്നു ​ഗോൾ. നിജോ ഗിൽബർട്ടിന്റെ പാസിൽ നിന്നാണ് അജ്സാൽ വലകുലുക്കിയത്. കേരളത്തിന്റെ ഫെെനൽ റൗണ്ട് പ്രതീക്ഷകൾക്ക് ഈ ജയം കരുത്ത് പകരും.

ആക്രമണ ഫുട്ബോളായിരുന്നു മത്സരത്തിന്റെ തുടക്കം മുതൽ കേരളം കാഴ്ചവച്ചത്. ആദ്യ പകുതിയിൽ ആതിഥേയർ നിറം മങ്ങിയെങ്കിലും പരിശീലകൻ ബിബി തോമസിന്റെ നയം വ്യക്തമായിരുന്നു. പന്ത് എതിരാളികളിലേക്ക് എത്തിക്കാതെ കിട്ടുന്ന അവസരങ്ങളിലെല്ലാം പന്ത് റെയിൽവേസി‌ന്റെ ബോക്സിലേക്ക് എത്തിക്കുക. ഇത് ഫലം കണ്ടെങ്കിലും കേരളത്തിന്റെ ആക്രമണങ്ങളെ റെയിൽവേസ് പ്രതിരോധിച്ചു.

26-ാം മിനിറ്റി‌ൽ കേരളത്തിന് മികച്ച അവസരം ലഭിച്ചെങ്കിലും ക്രിസ്റ്റി ഡേവിസ് പാഴാക്കി. ബോക്സിനുള്ളിൽ നിന്നുള്ള താരത്തിന്റെ പുറത്തേക്ക് പോയി. ഇടതുവിം​ഗിൽ കൂടിയായിരുന്നു കേരളത്തിന്റെ ആക്രമണങ്ങൾ. കിട്ടിയ അവസരങ്ങളിൽ റെയിൽവേസും ആതിഥേയരെ വിറപ്പിച്ചു. 39-ാം മിനിറ്റിൽ റെയിൽവേസിന് ലഭിച്ച മുന്നേറ്റം ഡിഫൻഡർ മനോജ് ശ്രമകരമായി പ്രതിരോധിച്ചു.

​ഗോൾ രഹിതമായ ആദ്യപകുതിക്ക് വിരാമമിടാൻ ഇരു ടീമുകളും ആക്രമണ- പ്രത്യാക്രമണ ഫുട്ബോൾ പുറത്തെടുത്തു. കേരളത്തിന്റെ ബോക്സിലേക്ക് റെയിൽവേസ് താരങ്ങൾ പലയാവർത്തി ഇരച്ചെത്തി. 54-ാം മത്സരത്തിൻ മുന്നിലെത്താനുള്ള റെയിൽവേസിന്റെ ശ്രമം ഗോൾകീപ്പർ ഹജ്മൽ തടുത്തിട്ടു. 64-ാം മിനിറ്റിലും കേരളത്തെ റെയിൽവേസ് വിറപ്പിച്ചു. വലകുലുങ്ങുമെന്ന് ഉറപ്പായെങ്കിലും ​ഗോൾ ലെെനിൽ ഡിഫൻഡർ മനോജ് കേരളത്തിന്റെ രക്ഷകനായി.

എന്നാൽ മത്സരത്തിന്റെ 71-ാം മിനിറ്റിൽ റെയിൽവേസ് താരത്തിന്റെ പിഴവ് മുതലെടുത്ത് കേരളം മുന്നിലെത്തി. നിജോ ഗിൽബർട്ടിന്റെ പാസായിരുന്നു മുഹമ്മദ് അജ്സാലിന്റെ ​ഗോളിന് വഴിയൊരുക്കിയത്. സൂപ്പർ ലീഗ് കേരളയിൽ വെടിക്കെട്ട് പ്രകടനം കാഴ്ച ഗനി അഹമ്മദ്, നിജോ ഗിൽബർട്ട് എന്നിവർക്ക് സന്തോഷ് ട്രോഫിയിലെ ആദ്യ പോരാട്ടത്തിൽ മികച്ച കളി തുടരാനായില്ല.

ബുധനാഴ്ച നടന്ന ആദ്യ മത്സരത്തിൽ പുതുച്ചേരി ജയിച്ചു. ലക്ഷദ്വീപിനെതിരെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു പുതുച്ചേരിയുടെ ജയം. ലക്ഷദ്വീപിനെതിരെ ഈ മാസം 22-നാണ് സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ അടുത്ത മത്സരം.

Related Stories
Kho Kho World Cup: ചരിത്രമെഴുതി താരങ്ങള്‍; ഖോ ഖോ ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
Sanju Samson : ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജുവും വേണമെന്ന് ഗംഭീര്‍, കോച്ചിന്റെ വാക്കുകള്‍ക്ക് പുല്ലുവില? സെലക്ഷന്‍ യോഗത്തില്‍ നടന്നത്‌
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു