5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Cricket League : മഴയത്തൊരു ലോ സ്കോറിങ് ത്രില്ലർ; നായകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ റോയൽസിന് ഒരു റൺ ജയം

Kerala Cricket League Trivandrum Royals Won: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന് ജയത്തുടക്കം. ഡക്ക്‌വർത്ത് ലൂയിസ് പ്രകാരം കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ഒരു റൺസിനാണ് റോയൽസ് വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 12 പന്തിൽ 18 റൺസ് നേടുകയും ചെയ്ത ക്യാപ്റ്റൻ അബ്ദുൽ ബാസിത്ത് പിഎ ആണ് റോയൽസിൻ്റെ വിജയശില്പി.

Kerala Cricket League : മഴയത്തൊരു ലോ സ്കോറിങ് ത്രില്ലർ; നായകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ റോയൽസിന് ഒരു റൺ ജയം
Kerala Cricket League Trivandrum Royals Won (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 03 Sep 2024 06:36 AM

കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ട്രിവാൻഡ്രം റോയൽസിന് ഒരു റൺ ജയം. ഡക്ക്‌വർത്ത് ലൂയിസ് പ്രകാരമാണ് റോയൽസിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സിനെ 122 റൺസിന് ഓൾ ഔട്ടാക്കിയ റോയൽസ് 14.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 83 റൺസെടുത്ത് നിൽക്കെ മഴയെത്തുകയായിരുന്നു. പിന്നെ കളി നടന്നില്ല. ഇതോടെ ട്രിവാൻഡ്രം റോയൽസിന് ഒരു റൺ ജയം. കെസിഎല്ലിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ക്യാപ്റ്റൻ അബ്ദുൽ ബാസിത്ത് പിഎ ആണ് റോയൽസിൻ്റെ വിജയശില്പി.

Also Read : Kerala Cricket League: കാര്യവട്ടത്ത് അസ്ഹറൂദ്ദീൻ്റെ ആറാട്ട്; കേരള ക്രിക്കറ്റ് ലീഗിൻ്റെ ആദ്യ ജയം റിപ്പിൾസിന്

ടൈഗേഴ്സിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ജോബിൻ ജോബിയും അനന്ദ് കൃഷ്ണനും താളം കണ്ടെത്താനാവാതെ വിഷമിക്കുന്ന കാഴ്ചയാണ് ആദ്യ ഓവറുകളിൽ കണ്ടത്. റോയൽസിനായി ബൗളിംഗ് ഓപ്പൺ ചെയ്ത വിനോദ് കുമാറും അഖിൻ സത്താറും തകർത്തെറിഞ്ഞതോടെ സ്കോറിങ് ദുഷ്കരമാണ്. ഇതിനിടെ അനന്ദ് കൃഷ്ണനെ (2) ജോബിൻ വീഴ്ത്തുകയും ചെയ്തു. മൂന്നാം നമ്പറിലെത്തിയ ഷോൺ റോജറെ (2) വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് ബാസിത്ത് വിക്കറ്റ് വേട്ട ആരംഭിക്കുന്നത്. നാലാം നമ്പറിലെത്തിയ അനുജ് ജോട്ടിനൊപ്പം ചേർന്ന് ജോബിൻ സ്കോർ ഉയർത്തി. താരം ചില നല്ല ഷോട്ടുകൾ പായിച്ചു. ജോട്ടിനും ഇടക്കിടെ ബൗണ്ടറി കണ്ടെത്തി. 33 റൺസിൻ്റെ കൂട്ടുകെട്ട് പൊളിക്കാനും ക്യാപ്റ്റൻ വേണ്ടിവന്നു. 34 പന്തിൽ 48 റൺസ് നേടി ടൈഗേഴ്സിൻ്റെ ടോപ്പ് സ്കോറർ ആയ ജോബിൻ ആയിരുന്നു അടുത്ത ഇര.

20 പന്തിൽ 25 റൺസ് നേടിയ ജോട്ടിൻ റണ്ണൗട്ടായി. പിന്നാലെ വിക്കറ്റ് ഘോഷയാത്ര ആയിരുന്നു. 11 ആമനായി എത്തിയ ക്യാപ്റ്റൻ ബേസിൽ തമ്പി (8 പന്തിൽ 14) ഒഴികെ ബാക്കിയാർക്കും ഇരട്ടയക്കം കടക്കാനായില്ല. ഇതിനിടെ സിജോമോൻ ജോസഫ്, അണ്ടർ 19 ഇന്ത്യ ടീമിൽ ഇടം നേടിയ മുഹമ്മദ് ഇനാൻ, ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ എന്നിവരെക്കൂടി മടക്കി അയച്ച് ബാസിത്ത് അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. ജോട്ടിൻ അടക്കം മൂന്ന് പേരാണ് റണ്ണൗട്ടായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽസിനും മോശം തുടക്കമാണ് ലഭിച്ചത്. റോയൽസ് ഓപ്പണർമാരായ വിഷ്ണു രാജ്, അമീർഷാ എസ്എൻ എന്നിവരെ റണ്ണെടുക്കും മുൻപ് പുറത്താക്കിയ ക്യാപ്റ്റൻ ബേസിൽ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന് മേൽക്കൈ നൽകി. രോഹൻ പ്രേം (14) മുഹമ്മദ് ഇനാനും ജോഫിൻ ജോസ് (22) ജെറിൻ പിഎസിന് മുന്നിൽ വീണു. 12 പന്തിൽ 18 റൺസ് നേടിയ അബ്ദുൽ ബാസിത്തിനെയും ജെറിനാണ് മടക്കിയത്. ഇതോടെയായിരുന്നു മഴയുടെ വരവ്.

ലീഗിൽ ആദ്യ മത്സരത്തിൽ ജയം ആലപ്പി റിപ്പിൾസിനായിരുന്നു. തൃശൂർ ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനാണ് ആലപ്പി റിപ്പിള്‍സ് തോൽപ്പിച്ചത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ നായകൻ മുഹമ്മദ് അസ്ഹറൂദ്ദീൻ്റെ വെടിക്കെട്ട് ബാറ്റിം​ഗിൽ റിപ്പിൾസ് മറികടന്നു. സ്കോർ ആലപ്പി റിപ്പിൾസ്: 18.3 ഓവറിൽ 163/5 തൃശൂർ ടെെറ്റൻസ് 20 ഓവറിൽ 161/8.

Also Read : Kerala Cricket League: ‘അപ്പോ എങ്ങനാ നമ്മൾ ഒന്നിച്ചങ്ങ് ക്രിക്കറ്റ് കളിക്കാനിറങ്ങുവല്ലേ?…’; കേരള ക്രിക്കറ്റ് ലീ​ഗ് ലോഞ്ച് ചെയ്ത് ബ്രാൻറ് അംബാസിഡറായ മോഹൻലാൽ

47 പന്തിൽ നിന്ന് 92 റൺസെടുത്താണ് അസ്ഹറുദ്ദീൻ ലീഗിൻ്റെ പ്രഥമ മത്സരത്തിൽ വെടിക്കെട്ട് ഒരുക്കിയത്. ഒമ്പത് സിക്‌സും മൂന്ന് ഫോറുമാണ് ഉൾപ്പെടുന്നതായിരുന്നു റിപ്പിൾസ് നായകൻ്റെ പ്രകടനം. മികച്ച പ്രകടനം പുറത്തെടുത്ത അസ്ഹറൂദ്ദീൻ തന്നെയാണ് കളിയിലെ താരം. മൂന്നാം വിക്കറ്റില്‍ വിനൂപ് മനോഹരൻ- മുഹമ്മദ് അസ്ഹറുദ്ദീൻ സഖ്യം 84 റണ്‍സാണ് ഇന്നിം​ഗ്സിലേക്ക് ചേർത്തത്.

തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെടുത്തത്. അർദ്ധ സെഞ്ച്വറി നേടിയ അക്ഷയ് മനോഹറിന്റെ ഇന്നിം​ഗ്സാണ് ടെെറ്റൻസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 44 പന്തുകള്‍ നേരിട്ട അക്ഷയ് അഞ്ച് സിക്‌സും ഒരു ഫോറുമടക്കം 57 റണ്‍സാണ് സ്വന്തമാക്കിയത്.

Latest News