Kerala Cricket League : കേരള ക്രിക്കറ്റ് ലീഗ് താരലേലം അവസാനിച്ചു; ഇനി വെടിക്കെട്ട് തുടങ്ങാനുള്ള കാത്തിരിപ്പ്

Kerala Cricket League In September : കേരള ക്രിക്കറ്റ് ബോർഡിൻ്റെ ഫ്രാഞ്ചൈസി ടി20 ടൂർണമെൻ്റായ കേരള ക്രിക്കറ്റ് ലീഗിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. താരലേലം കഴിഞ്ഞ ദിവസം അവസാനിച്ചു. ആകെ ആറ് ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക.

Kerala Cricket League : കേരള ക്രിക്കറ്റ് ലീഗ് താരലേലം അവസാനിച്ചു; ഇനി വെടിക്കെട്ട് തുടങ്ങാനുള്ള കാത്തിരിപ്പ്

Kerala Cricket League In September (Image Courtesy - Social Media)

Updated On: 

12 Aug 2024 07:49 AM

കേരളാ ക്രിക്കറ്റ് താരങ്ങളും ആരാധകരും ഏറെക്കാലമായി കാത്തിരുന്ന കേരള ക്രിക്കറ്റ് ലീഗിൻ്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. താരലേലം ഓഗസ്റ്റ് 10ന് അവസാനിച്ചു. ആകെ ആറ് ടീമുകൾ മത്സരിക്കുന്ന ലീഗ് സെപ്റ്റംബർ രണ്ട് മുതൽ 19 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക. കേരള ക്രിക്കറ്റ് ലീഗിൻ്റെ ഔദ്യോഗിക ഉദ്ഘാടകനം ഓഗസ്റ്റ് 31ന് ബ്രാൻഡ് അംബാസിഡർ കൂടിയായ നടൻ മോഹൻലാൽ നിർവഹിക്കും.

താരലേലത്തിൽ ഓൾറൗണ്ടർ എംഎസ് അഖിലിനാണ് ഏറ്റവുമധികം തുക ലഭിച്ചത്. താരത്തെ 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി. അഖിൽ ഉൾപ്പെടെ നാല് താരങ്ങൾക്കാണ് ഏഴ് ലക്ഷത്തിലധികം രൂപ ലഭിച്ചത്. വിക്കറ്റ് കീപ്പർ വരുൺ നായനാറിനെ 7.2 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് ടീമിലെത്തിച്ചപ്പോൾ ഓൾറൗണ്ടർ ഉണ്ണികൃഷ്ണൻ മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈ​ഗേഴ്സും ബാറ്റർ സൽമാൻ നിസാറിനെ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസും 7 ലക്ഷം രൂപ വീതം മുടക്കി ടീമിലെത്തിച്ചു. 50000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന എം നിഖിലാണ് സർപ്രൈസ് താരം. നിഖിലിനെ 4.6 ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. ഇന്ത്യൻ താരം സഞ്ജു സാംസൺ ലീഗിൽ കളിക്കില്ല.

Also Read : Olympics 2024: പാരീസ് മാമാങ്കത്തിന് കൊടിയിറക്കം; മെഡൽ നേട്ടത്തിൽ ചൈനയെ പിന്തള്ളി യുഎസ്

ആകെ 168 കളിക്കാർ പങ്കെടുത്ത ലേലത്തിൽ 108 പേരെ ടീമുകൾ സ്വന്തമാക്കി. മൂന്ന് വിഭാഗങ്ങളായാണ് താരങ്ങളെ തിരിച്ചത്. എ വിഭാഗത്തിൽ ഐപിഎൽ, രഞ്ജി താരങ്ങൾ ഉൾപ്പെട്ടു. ഇവരുടെ അടിസ്ഥാനവില 2 ലക്ഷമായിരുന്നു. സികെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്സ് എന്നീ ടൂർണമെൻ്റുകൾ കളിച്ചവർ ബി വിഭാഗത്തിലും അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി, ക്ലബ് ക്രിക്കറ്റർമാർ സി വിഭാഗത്തിലായിരുന്നു. യഥാക്രമം ഒരു ലക്ഷം, 50,000 രൂപ എന്നിങ്ങനെയായിരുന്നു ഇവരുടെ അടിസ്ഥാന വില.

ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് എന്നിവയാണ് കേരള ക്രിക്കറ്റ് ലീഗിലെ ടീമുകൾ. നേരത്തെ തന്നെ ഈ ടീമുകൾക്ക് ഐക്കൺ താരങ്ങളെ പ്രഖ്യാപിച്ചിരുന്നു. അബ്ദുൽ ബാസിത്ത് പിഎ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, ബേസിൽ തമ്പി, വിഷ്ണു വിനോദ്, രോഹൻ കുന്നുമ്മൽ എന്നിവരാണ് യഥാക്രമം ടീമുകളുടെ ഐക്കൺ താരങ്ങൾ.

Related Stories
ISL 2024 Kerala Blasters : തുടർ തോൽവി, പരിശീലകനില്ല, മഞ്ഞപ്പട പ്രതിഷേധത്തിലും; കഷ്ടകാലത്തിൻ്റെ കൊടുമുടിയിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് മുഹമ്മദൻസിനെ നേരിടും
Shreyas Iyer : ഇത് അയാളുടെ കാലമല്ലേ ! വിജയ് ഹസാരെയില്‍ ‘ടി20 മോഡില്‍’ ശ്രേയസ് അയ്യര്‍; തകര്‍പ്പന്‍ സെഞ്ചുറി
Robin Uthappa : റോബിന്‍ ഉത്തപ്പയ്ക്കും ചിലത് പറയാനുണ്ട്; ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് താരം
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithvi Shaw : പൃഥി ഷായെ തരംതാഴ്ത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍; താരത്തിന് പുതിയ ഉത്തരവാദിത്തം
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ