Kerala Cricket League : ലീഗിലെ ഏറ്റവും ചെറിയ സ്കോറിന് ഓൾ ഔട്ടായി ആലപ്പി റിപ്പിൾസ്; വീണ്ടും തിളങ്ങി അബ്ദുൽ ബാസിത്ത്

Kerala Cricket League Calicut Globstars Trivandrum Royals : കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനും ട്രിവാൻഡ്രം റോയൽസിനും ജയം. ലീഗിലെ ഏറ്റവും ചെറിയ സ്കോറിന് ആലപ്പി റിപ്പിൾസിനെ പുറത്താക്കിയ ഗ്ലോബ്സ്റ്റാഴ്സ് ആറ് വിക്കറ്റിനും കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ റോയൽസ് അഞ്ച് വിക്കറ്റിനുമാണ് വിജയിച്ചത്.

Kerala Cricket League : ലീഗിലെ ഏറ്റവും ചെറിയ സ്കോറിന് ഓൾ ഔട്ടായി ആലപ്പി റിപ്പിൾസ്; വീണ്ടും തിളങ്ങി അബ്ദുൽ ബാസിത്ത്

കേരള ക്രിക്കറ്റ് ലീഗ് (Image Courtesy - Social Media)

Updated On: 

10 Sep 2024 07:09 AM

കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും ചെറിയ സ്കോറിന് ഓൾ ഔട്ടായി ആലപ്പി റിപ്പിൾസ്. ഇന്നലെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെതിരായ മത്സരത്തിൽ 90 റൺസിനാണ് റിപ്പിൾസ് പുറത്തായത്. ഇതോടെ റിപ്പിൾസ് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തായി. മത്സരത്തിൽ 6 വിക്കറ്റിന് ജയിച്ച ഗ്ലോബ്സ്റ്റാഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

ലീഗിലെ ആദ്യ രണ്ട് മത്സരങ്ങൾ തുടരെ വിജയിച്ച റിപ്പിൾസിന് ആ മികവ് തുടരാനായില്ല. ഇന്നലെ റിപ്പിൾസ് നിരയിൽ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും ഒറ്റയക്കത്തിനാണ് പുറത്തായത്. ഇതിൽ തന്നെ നാല് പേർ ഡക്ക്. ഗ്ലോബ്സ്റ്റാഴ്സിൻ്റെ മികച്ച ബൗളിംഗിനപ്പുറം റിപ്പിൾസ് ബാറ്റർമാർ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് അവർക്ക് തിരിച്ചടിയായത്. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ അടക്കം നിലയുറപ്പിക്കും മുൻപ് കൂറ്റൻ ഷോട്ടിന് ശ്രമിച്ച് പുറത്താവുകയായിരുന്നു. 36 പന്തിൽ 34 റൺസ് നേടിയ അക്ഷയ് ടികെയും 49 പന്തിൽ 32 റൺസ് നേടിയ ഉജ്ജ്വൽ കൃഷ്ണയുമാണ് റിപ്പിൾസിൻ്റെ സ്കോറർമാർ. ഗ്ലോബ്സ്റ്റാഴ്സിനായി അഖിൽ ദേവ് ഹാട്രിക്ക് ഉൾപ്പെടെ 4 വിക്കറ്റ് വീഴ്ത്തി.

Also Read : Sanju Samson: ഫുട്ബോളിൽ കസറാൻ സഞ്ജു; ഇനി മലപ്പുറം എഫ്സിയുടെ സഹ ഉടമ

മറുപടി ബാറ്റിംഗിൽ അരുൺ കെഎ (23 പന്തിൽ 34 നോട്ടൗട്ട്), രോഹൻ കുന്നുമ്മൽ (12 പന്തിൽ 19), നിഖിൽ എം (11 പന്തിൽ 14) എന്നിവരുടെ മികവിൽ ഗ്ലോബ്സ്റ്റാഴ്സ് വിജയത്തിലെത്തി. ഇടക്കിടെ വിക്കറ്റ് നഷ്ടമായെങ്കിലും ക്രീസിൽ ഉറച്ചുനിന്ന അരുൺ ഗ്ലോബ്സ്റ്റാഴ്സിന് മൂന്നാം ജയം സമ്മാനിക്കുകയായിരുന്നു. റിപ്പിൾസിനായി ആനന്ദ് ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 3 ജയം സഹിതം ഗ്ലോബ്സ്റ്റാഴ്സിന് 6 പോയിൻ്റായി. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് റിപ്പിൾസിനുള്ളത് നാല് പോയിൻ്റാണ്. നാല് പോയിൻ്റ് വീതമുള്ള മൂന്ന് ടീമുകൾ ഉണ്ടെങ്കിലും മോശം നെറ്റ് റൺ റേറ്റ്‌ റിപ്പിൾസിന് തിരിച്ചടിയാവുകയായിരുന്നു.

വൈകുന്നേരം നടന്ന മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീഴ്ത്തി ട്രിവാൻഡ്രം റോയൽസ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. ബ്ലൂ ടൈഗേഴ്സിനെ 131 റൺസിന് ഒതുക്കിയ റോയൽസ് ഒരു പന്ത് ബാക്കിനിൽക്കെ അഞ്ച് വിക്കറ്റിനാണ് വിജയിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ക്യാപ്റ്റൻ അബ്ദുൽ ബാസിത്താണ് റോയൽസിൻ്റെ ഹീറോ.

പതിവുപോലെ ബ്ലൂ ടൈഗേഴ്സ് ബാറ്റർമാർ ഒന്നടങ്കം നിരാശപ്പെടുത്തിയപ്പോൾ വിക്കറ്റ് കീപ്പർ നിഖിൽ തോട്ടത്താണ് വീണ്ടും രക്ഷകനായത്. ബ്ലൂ ടൈഗേഴ്സ് നിരയിൽ ആറ് ബാറ്റർമാർ ഇരട്ടയക്കത്തിലെത്തിയെങ്കിലും നിഖിലിനൊഴികെ മറ്റാർക്കും അതിനെ ഒരു നല്ല ഇന്നിംഗ്സാക്കി മാറ്റാനായില്ല. 20 പന്തിൽ 37 റൺസ് നേടി നിഖിൽ പുറത്താവുകയായിരുന്നു. ഷോൺ റോജർ (24 പന്തിൽ 20), അനുജ് ജോട്ടിൻ (14 പന്തിൽ 15), ബേസിൽ തമ്പി (11 പന്തിൽ 12), ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ (12 പന്തിൽ 12) എന്നിവരാണ് ഇരട്ടയക്കത്തിലെത്തിയ മറ്റ് ബാറ്റർമാർ. റോയൽസിനായി വിനോദ് കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ അബ്ദുൽ ബാസിത്ത് മൂന്ന് വിക്കറ്റ് നേടി.

Also Read : Kerala Cricket League : നായകന്റെ മികവിൽ ടൈറ്റൻസ്: വിജയവഴിയിൽ തിരികെയെത്തി സെയിലേഴ്സ്

മറുപടി ബാറ്റിംഗിൽ റോയൽസും ബുദ്ധിമുട്ടി. 11 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിൽ പ്രതിസന്ധിയിലായ റോയൽസിനെ അബ്ദുൽ ബാസിത്തിൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് വിജയത്തിലെത്തിച്ചത്. അഞ്ചാം വിക്കറ്റിൽ ആകർഷ് എകെയെ കൂട്ടുപിടിച്ച് ബാസിത്ത് റോയൽസിനെ വിജയത്തിലേക്ക് നയിച്ചു. 32 പന്തിൽ 50 റൺസ് നേടിയ താരം നോട്ടൗട്ടാണ്. 76 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ വിജയത്തിലേക്ക് ഒരു റൺ മാത്രം ആവശ്യമുള്ളപ്പോൾ ആകർഷ് എകെ പുറത്തായെങ്കിലും ക്രീസിലെത്തിയ ജോഫിൻ ജോസ് നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി നേടി റോയൽസിന് അഞ്ച് വിക്കറ്റ് ജയം സമ്മാനിച്ചു. ബ്ലൂ ടൈഗേഴ്സിനായി ഉണ്ണികൃഷ്ണൻ മനുകൃഷ്ണനും ഷൈൻ ജോൺ ജേക്കബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ റോയൽസ് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. ആറ് മത്സരങ്ങളിൽ 3 ജയം സഹിതം 6 പോയിൻ്റാണ് റോയൽസിനുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുള്ള ബ്ലൂ ടൈഗേഴ്സ് നാലാം സ്ഥാനത്താണ്.

 

Related Stories
Champions Trophy 2025: പരിക്കേറ്റ ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനാവുമോ?; താരം ന്യൂസീലൻഡ് സർജൻ്റെ സഹായം തേടിയെന്ന് റിപ്പോർട്ട്
Vijay Hazare Trophy : എല്ലാ പന്തിലും ഫോർ; ഓവറിലാകെ നേടിയത് 29 റൺസ്: വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാട് താരത്തിൻ്റെ വെടിക്കെട്ട്
Martin Guptill: 2019 ലോകകപ്പിൽ ഇന്ത്യൻ കിരീടത്തിൻ്റെ വഴിമുടക്കിയ റണ്ണൗട്ട്; മാർട്ടിൻ ഗപ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
India vs Australia : ‘വിരാട് കോലി എൻ്റെ ആരാധനാപാത്രം; കുടുംബവും അദ്ദേഹത്തെ സ്നേഹിക്കുന്നു’; പ്രതികരിച്ച് സാം കോൺസ്റ്റാസ്
Vijay Hazare Trophy: വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് ഘട്ടം നാളെ മുതൽ; കേരള താരങ്ങൾക്ക് വീട്ടിലിരുന്ന് മത്സരം കാണാം
ICC Champions Trophy : ചാമ്പ്യന്‍സ് ട്രോഫി പടിവാതില്‍ക്കല്‍; പാകിസ്ഥാനില്‍ സ്റ്റേഡിയം നിര്‍മ്മാണം പാതിവഴിയില്‍ ! ഐസിസി കലിപ്പില്‍
ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ? (Copy)
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം