5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Cricket League: ‘ടാ മോനേ കൊല്ലം പൊളിയല്ലേ?’ കൊല്ലം സെയ്‌ലേഴ്‌സിന്റെ തീം സോങ്ങും, ജഴ്സിയും പുറത്തിറക്കി

Kerala Cricket League: കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായ കൊല്ലം സെയ്‌ലേഴ്‌സ് ടീമിന്റെ ജഴ്സിയും തീം സോങ്ങും പുറത്തിറക്കി. ടീം ബ്രാൻഡ് അംബാസിഡറായ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്, ടീം സിഇഒ ഡോ. എൻ. പ്രഭിരാജ്, ക്യാപ്റ്റൻ ഐപിഎൽ താരം സച്ചിൻ ബേബി, ടീമിന്റെ മുഖ്യ ഉപദേഷ്ടാവ് മുൻ രൺജി താരം വി.എ. ജഗദീഷ്, ജില്ലാ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകാശന ചടങ്ങ് നടത്തിയത്. തീം സോങ് പാടിയിരിക്കുന്നത് ശ്രീശാന്ത് എന്നതും ശ്രദ്ധേയമാണ്. സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സോഹൻ റോയ് ആണ് ടീമുടമ.

Kerala Cricket League: ‘ടാ മോനേ കൊല്ലം പൊളിയല്ലേ?’ കൊല്ലം സെയ്‌ലേഴ്‌സിന്റെ തീം സോങ്ങും, ജഴ്സിയും പുറത്തിറക്കി
Kollam Sailors Jersy Launch ( Credit Kollam Sailors)
athira-ajithkumar
Athira CA | Updated On: 28 Aug 2024 11:58 AM

കൊല്ലം: കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണ് തുടക്കമാകാൻ ദിവസങ്ങൾ ബാക്കി നിൽക്കേ കൊല്ലം സെയ്‌ലേഴ്‌സ് ടീമിന്റെ ജഴ്സിയും തീം സോങ്ങും പുറത്തിറക്കി. ടീം ബ്രാൻഡ് അംബാസിഡറായ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്, ടീം സിഇഒ ഡോ. എൻ. പ്രഭിരാജ്, ക്യാപ്റ്റൻ ഐപിഎൽ താരം സച്ചിൻ ബേബി, ടീമിന്റെ മുഖ്യ ഉപദേഷ്ടാവ് മുൻ രൺജി താരം വി.എ. ജഗദീഷ്, ജില്ലാ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകാശന ചടങ്ങ് നടത്തിയത്. തീം സോങ് പാടിയിരിക്കുന്നത് ശ്രീശാന്ത് എന്നതും ശ്രദ്ധേയമാണ്. സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സോഹൻ റോയ് ആണ് ടീമുടമ.

കൊല്ലം ജില്ലയുടെ തനിമയും പാരമ്പര്യവും കൃത്യമായി വരച്ചുകാട്ടുന്ന രീതിയിലാണ് തീം സോങ്. യുവാക്കൾക്കിടയിൽ ക്രിക്കറ്റിന്റെ പ്രാധാന്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവരുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ ടീമിന് സാധിക്കുമെന്ന് ടീം സി.ഇ.ഒ പ്രഭിരാജ് പറഞ്ഞു. ഇതിലൂടെ ഐപിഎല്ലിലേക്ക് എത്തിച്ചേരാൻ യുവാക്കൾക്കാവും. കുട്ടിക്കാലം മുതൽ ക്രിക്കറ്റിനോടുള്ള അതിയായ ഇഷ്ടമാണ് കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം ടീമിനെ സ്വന്തമാക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. കെസിഎല്ലിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ലാഭവും വയനാട്ടിലെ ഉരുൾപൊട്ടലിൽ അനാഥരായ കുട്ടികളുടെ പഠനം, കരിയർ ഡിസൈൻ, തുടങ്ങി ജോലി ലഭിക്കുന്നതുവരെയുള്ള മുഴുവൻ ചെലവുകളും, മാതാപിതാക്കളിൽ ഒരാൾ നഷ്ടമായ പത്തു കുട്ടികളുടെ പഠന ചെലവും ഏറ്റെടുക്കുന്നതിലേക്ക് വകയിരുത്തുമെന്ന് ഉടമ സോഹൻ റോയ് പറഞ്ഞു.

കെസിഎല്ലിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കേരള ത്തിൽ വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച അവസരമാണ് കൊല്ലം ടീമിലൂടെ സാക്ഷാത്കരി ക്കുന്നതെന്നും, എല്ലാവിധ സഹായങ്ങളും ഏരീസ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിലെ ക്രിക്കറ്റ് രംഗത്തിന് പുത്തനുണർവുണ്ടാക്കാൻ ഏരീസ് കൊല്ലം സെയിലേഴഴ്‌സിലൂടെ സാധിക്കുമെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അസോസിയേഷൻ അറിയിച്ചു.

പരിശീലകർ

ബാറ്റിംഗ് കോച്ച്- നിജിലേഷ്

ബൗളിംഗ് കോച്ച്- മോനിഷ്

ടീം ഫിസിയോ- ആഷി ടോമി

ട്രെയിനർ- കിരൺ

വീഡിയോ അനലിസ്റ്റ്- ആരോൺ

സെപ്റ്റംബർ 2-നാണ് പ്രഥമ ക്രിക്കറ്റിന് ലീഗിന് തുടക്കം. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ സെപ്റ്റംബർ 2 മുതൽ 18 വരെ നടക്കുന്ന ലീഗിൽ 6 ടീമുകളിലായി 114 താരങ്ങളാണ് മാറ്റുരയക്കുക. ഇതിൽ 108 താരങ്ങളെ ലേലത്തിലൂടെയാണ് ടീമുകൾ സ്വന്തമാക്കിയത്. ഓണക്കാലത്ത് നടക്കുന്ന ലീഗിൽ സെമിയും ഫൈനലുമടക്കം 33 മത്സരങ്ങളാണുള്ളത്. ഫൈനൽ ദിനമൊഴികെ എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതമുണ്ട്.