5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters: ആരാധകരുടെ അഭ്യർത്ഥന അരമനയിലെത്തിയോ?; വിദേശ മധ്യനിര താരത്തെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്

Kerala Blasters Sign Dusan Lagator: മോണ്ടിനെഗ്രോ ഡിഫൻസീവ് മിഡ്ഫീൽഡർ ഡുഷാൻ ലഗേറ്ററിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഈ മാസം 18നാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.

Kerala Blasters: ആരാധകരുടെ അഭ്യർത്ഥന അരമനയിലെത്തിയോ?; വിദേശ മധ്യനിര താരത്തെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്
ദുഷാൻ ലഗറ്റോർImage Credit source: Social Media
abdul-basith
Abdul Basith | Published: 15 Jan 2025 21:27 PM

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങുമായി കേരള ബ്ലാസ്റ്റേഴ്സ്. മോണ്ടിനെഗ്രോയുടെ ഡിഫൻസീവ് മിഡ്ഫീൽഡറായ ഡുഷാൻ ലഗേറ്ററിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 30കാരനായ താരം ഹംഗേറിയൻ ക്ലബായ ഡെബ്രെസെനി വിഎസ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ടീമിൻ്റെ മോശം പ്രകടനങ്ങളിൽ മാനേജ്മെൻ്റിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് ആരാധകർ. ഇതിനിടെയാണ് ക്ലബിൻ്റെ സൈനിങ്.

ട്രാൻസ്ഫർ ഫീ നൽകിയാണ് താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. എന്നാൽ നൽകിയ തുക എത്രയെന്ന് ക്ലബ് അറിയിച്ചിട്ടില്ല. ഡാനിഷ് ഫാറൂഖ്, ഫ്രെഡ്ഡി തുടങ്ങിയവർ അടങ്ങുന്ന ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനിലേക്കാണ് ഡുഷാൻ എത്തുക. ഈ മാസം 18ന് സ്വന്തം തട്ടകത്തിൽ നോർത്തീസ്റ്റ് യുണൈറ്റഡിനെയാണ് ബ്ലാസ്റ്റേഴ്സ് ഇനി നേരിടുക.

മോണ്ടിനെഗ്രോയിലെ ഒരു ടോപ്പ് ടയർ ക്ലബ്ബായ എഫ്‌കെ മോഗ്രനിലാണ് അദ്ദേഹം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. പിന്നീട് സെർബിയ, റഷ്യ, പോളണ്ട്, ഹങ്കറി തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകൾക്കായി കളിച്ചു. മോണ്ടിനെഗ്രോ അണ്ടർ 19, അണ്ടർ 21 ടീമുകളിൽ അംഗമായിരുന്ന താരം 2019ൽ സീനിയർ ടീമിൽ അരങ്ങേറി. ആകെ 9 മത്സരങ്ങളാണ് സീനിയർ ടീമിനായി അദ്ദേഹം കളിച്ചത്.

Also Read : ISL Kerala Blasters vs Odisha FC : അടിക്ക് തരിച്ചടി, മൂന്ന് പോയിൻ്റ് ബ്ലാസ്റ്റേഴ്സിന്; പ്രതിരോധിത്തിലെ വിള്ളൽ തലവേദന

കേരള ബ്ലാസ്റ്റേഴ്സ്
സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിൻ്റെ പാതയിലാണ്. അവസാനത്തെ നാല് മത്സരങ്ങളിൽ നിന്ന് മൂന്നും തുടരെ രണ്ടും വിജയങ്ങൾ നേടി മികച്ച ഫോമിലാണ് ബ്ലാസ്റ്റേഴ്സ്. തുടർ തോൽവികൾക്കൊടുവിൽ മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാറെയെ പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് ഇതുവരെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചിട്ടില്ല. സഹപരിശീലകരാണ് നിലവിൽ ടീമിൻ്റെ പ്രധാന പരിശീലകർ. 12 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി കിതച്ച ബ്ലാസ്റ്റേഴ്സ് സഹപരിശീലകരുടെ കീഴിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം സ്വന്തമാക്കിയിരുന്നു.

ഒഡീഷയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു വിജയഗോൾ. നാലാം മിനിട്ടിൽ തന്നെ ഒരു ഗോളിന് പിന്നിലായ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ തിരിച്ചുവരികയായിരുന്നു. പരിക്ക് ഭേദമായി തിരികെയെത്തിയ ഹെസൂസ് ഹിമനസ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ പട്ടികയിൽ ഇടം പിടിച്ചു.

അതിന് മുൻപ് നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് വീഴ്ത്തി. മത്സരത്തിൽ രണ്ട് പേർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയിട്ടും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. നോഹ സദോയ് ആണ് ഗോൾ നേടിയത്. റിവേഴ്സ് ഫിക്സ്ചറിൽ 2-1 എന്ന സ്കോറിന് പഞ്ചാബ് വിജയിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. അതിന് മുൻപ് നടന്ന മത്സരത്തിൽ ജംഷഡ്പൂരിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് തൊട്ടുമുൻപത്തെ മത്സരത്തിൽ മുഹമ്മദൻ എസ്‌സിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് പുതിയ പരിശീലകർക്ക് കീഴിൽ പ്രകടനം ആരംഭിച്ചത്. പ്ലേ ഓഫ് സ്പോട്ടിലേക്ക് ഇനിയും പ്രതീക്ഷ വെക്കാവുന്ന ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനങ്ങളിൽ പുതിയ താരം എങ്ങനെയാണ് ഫിറ്റാവുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.