5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ISL: ഓണത്തിന് ഇരട്ടി മധുരം; ഐസ്എല്ലിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം തിരുവോണത്തിന്, റിപ്പോര്‍ട്ട്

Kerala Blasters: ഐഎസ്എല്‍ 2024-2025 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഓണനാളില്ലെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഒന്നിലായിരിക്കും കൊമ്പന്മാരുടെ ആദ്യ മത്സരം. ഓണാവധിയായതിനാല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ആരാധകരാല്‍ നിറയും. സ്വീഡിഷ് മാനേജരായ മൈക്കിള്‍ സ്റ്റാറെ ആണ് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത്.

ISL: ഓണത്തിന് ഇരട്ടി മധുരം; ഐസ്എല്ലിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം തിരുവോണത്തിന്, റിപ്പോര്‍ട്ട്
image courtesy: Kerala Blasters Facebook Page
athira-ajithkumar
Athira CA | Published: 22 Aug 2024 22:02 PM

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഐഎസ്എല്ലിന് സെപ്റ്റംബര്‍ 13-ന് തുടക്കമാകും. ഉദ്ഘാടനമത്സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും.
ഔദ്യോഗിക മത്സര ക്രമം സംഘാടകര്‍ ഈ ആഴ്ച പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകും. സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഒന്നിലായിരിക്കും കൊമ്പന്മാരുടെ ആദ്യ മത്സരം. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍ ആരെന്ന് വ്യക്തമായിട്ടില്ല. ഓണാവധിയായതിനാല്‍ സ്‌റ്റേഡിയം മഞ്ഞ പുതയ്ക്കുമെന്ന് ഉറപ്പ്.

2024 – 2025 സീസണില്‍ പുതിയ പരിശീലകനും പുതിയ താരങ്ങളുമായാണ് മഞ്ഞപ്പടയിറങ്ങുന്നത്. സ്വീഡിഷ് മാനേജരായ മൈക്കിള്‍ സ്റ്റാറെ ആണ് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത്. സ്റ്റാറെയ്ക്ക് കീഴില്‍ ഡ്യൂറന്റ്കപ്പില്‍ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവയ്ക്കുന്നത്.

സെപ്റ്റംബര്‍ 13 മുതല്‍ 2024 മേയ് നാലു വരെയാണ് ഐഎസ്എല്‍ സീസണ്‍. മൊറോക്കോ താരം നോഹ സദൗയിയും ഘാന താരം ക്വാമി പെപ്രെയും ചേരുന്ന ആക്രമണ നിരയുടെ പ്രകടനം നിര്‍ണായകമാകും. മലയാളി താരങ്ങളുടെ പ്രകടനവും ടീമിന് കരുത്ത് പകരും. തായ്‌ലന്‍ഡിലായിരുന്നു ടീമിന്റെ പ്രീസീസണ്‍ ക്യാമ്പ്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കാരണം ഇതുവരെയും ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിടാന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. കഴിഞ്ഞ സീസണില്‍ ടീം
പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു.

നാളെ ഓഗസ്റ്റ് 23-നാണ് ഡ്യൂറന്റ് കപ്പിലെ ബ്ലാസ്റ്റേഴ്‌സിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍. ചിരവൈരികളായ ബെംഗളൂരു എഫ്‌സിയാണ് എതിരാളി. രാത്രി 7-ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഐഎസ്എല്‍ ടീമുകളുടെ സൂപ്പര്‍ പോരാട്ടം. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് സോള്‍ട്ട് ലേക്കാണ് വേദിയെങ്കിലും കൊല്‍ക്കത്തയിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വേദിമാറ്റാന്‍ സാധ്യതയുണ്ട്.