ബ്ലാസ്റ്റേഴ്‌സിനോട് ബൈ പറഞ്ഞ് ഇവാന്‍ വുകോമാനോവിച്ച്
2021-ലാണ് സെര്‍ബിയയുടെ മുന്‍ താരമായ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.
കൊച്ചി: കോച്ച് ഇവാന്‍ വുകോമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലന സ്ഥാനം ഒഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. ക്ലബാണ് ഈ വിവരം അറിയിച്ചത്. ഇവാന് നന്ദി പറഞ്ഞ ക്ലബ് മുന്നോട്ടുള്ള യാത്രയില്‍ ഇവാന് എല്ലാ ആശംസകളും നേര്‍ന്നു. 2021 സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായിരുന്നു ഇവാന്‍ വുകോമാനോവിച്ച്.
പരസ്പര ധാരണയോടെയാണ് ഈ തീരുമാനമെന്നാണ് ക്ലബിന്റെ സമൂഹ മാധ്യമ പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് കടക്കാന്‍ സാധിച്ചിരുന്നില്ല. എന്നാൽ തുടര്‍ച്ചയായി മൂന്ന് തവണ ക്ലബിനെ പ്ലേ ഓഫിലെത്തിച്ച ഇവാന് ഒരു തവണ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കാനും സാധിച്ചിരുന്നു.
2021-22 സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ് സ്വന്തമാക്കിയത് ഇവാന്റെ പരിശീലനത്തിനു കീഴിലായിരുന്ന കാലത്താണ്. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും ഇദ്ദേഹത്തിന്റെ പരിശീലനത്തിലായിരുന്നു.
ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനം ഒഴിയാനുള്ള തീരുമാനം.
2021-ലാണ് സെര്‍ബിയയുടെ മുന്‍ താരമായ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞു.
ഇവാന്‍ സ്ഥാനമേറ്റെടുത്ത ആദ്യ വര്‍ഷം റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു. ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്‌കോറുകളുടെ കണക്കിലും ബ്ലാസ്‌റ്റേഴ്‌സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.
ടീമിന്റെ വളർച്ചക്കായി കഴിഞ്ഞ മൂന്ന് വർഷം ഇവാൻ വുകോമനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഇക്കാലയളവിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇവാൻ ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞത്.
ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളിൽ ഒന്നാണിത്. ആദ്യ ദിവസം മുതൽ എനിക്ക് ഇവാനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായുള്ള ഈ വേർപിരിയലിൽ ഞാൻ ഖേദിക്കുന്നു, പക്ഷേ ക്ലബിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇതാണ് ശരിയായ തീരുമാനമെന്ന് ഞാൻ വിശ്വസിക്കുന്നു,” കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ ഡയറക്ടർ നിഖിൽ ബി നിമ്മഗദ്ദ വ്യക്തമാക്കി.