Kerala Blasters Coach : ഇവാന് പിൻഗാമിയായി സ്വീഡിഷ് പരിശീലകൻ; കേരള ബ്ലാസ്റ്റേഴ്സ് പുതിയ കോച്ചിനെ പ്രഖ്യാപിച്ചു
Kerala Blasters Coach Mikael Stahre : സ്വീഡിഷ് പരിശീലകനായ മിക്കേൽ സ്റ്റാറെ ചൈന, തായിലാൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെ ഫുട്ബോൾ ടീമുകൾക്ക് പരിശീലനം നൽകി പരിചയ സമ്പന്നനാണ്
കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമായ കേരള ബ്ലാസ്റ്റേഴ്സ് പുതിയ കോച്ചിനെ നിയമിച്ചു. സ്വീഡിഷ് പരിശീലകനായ മിക്കേൽ സ്റ്റാറെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ കോച്ചായ ടീം മാനേജ്മെൻ്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ സെർബിയൻ കോച്ച് ഇവാൻ വുകോമാനോവിച്ചിന് പകരക്കാരാനായിട്ടാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് പരിചയ സമ്പന്നനായ സ്റ്റാറെ ഐഎസ്എല്ലിലേക്കെത്തിക്കുന്നത്.
ബ്ലാസ്റ്റേഴ്സുമായി രണ്ട് വർഷത്തെ കരാറിലാണ് 48കാരനായ സ്വീഡിഷ് കോച്ച് ഏർപ്പെട്ടിരിക്കുന്നത്. തായി ക്ലബ് ഉത്തായി താനിയിൽ നിന്നാണ് സ്റ്റാറെ ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. തായിലാൻഡിന് പുറമെ ചൈനീസ് ടീമിന് പരിശീലപ്പിച്ച് സ്റ്റാറെയ്ക്ക് ഏഷ്യ ഫുട്ബോളിൽ പരിചയ സമ്പന്നാണ്. ഏകദേശം രണ്ട് ദശകങ്ങളിലായി 400 ഓളം മത്സരങ്ങളിൽ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്.
ALSO READ : ISL : പ്രതിഫലം കൂട്ടിയില്ല; ദിമിത്രിയോസ് ഡയമൻ്റക്കോസ് ബ്ലാസ്റ്റേഴ്സ് വിട്ടു
A guiding light arrives! Mikael Stahre takes charge at Kerala Blasters 💼https://t.co/6LSNgxZaYY#MikaelStahre #KBFC #KeralaBlasters #SwagathamMikael #WelcomeHome pic.twitter.com/WHBmGByrf8
— Kerala Blasters FC (@KeralaBlasters) May 23, 2024
സ്വീഡിഷ് ക്ലബുകളായ എഐകെ, ഐഎഫ്കെ ഗോഥേബോർഗ്, ബികെ ഹാക്കെൻ ഗ്രീക്ക് ക്ലബായ പണിയോണിയോസ്, ചൈന്നീസ് ടീമായ ഡാലിയൻ യിഫാങ്, അമേരിക്കൻ ക്ലബ് സാൻ ജോസ് എർത്ത്ക്വേക്ക്, നോർവീജയൻ ക്ലബായ സാർപ്സ്ബോർഗ് എന്നീ ടീമുകൾക്കാണ് ഇതിന് മുമ്പ് സ്റ്റാറെ പരിശീലനം നൽകിട്ടുള്ളത്. ഇതിൽ സ്വീഡിഷ് ക്ലബുകൾക്ക് ലീഗ് ടൈറ്റിലും സ്വെൻസ്കാ കപ്പ്, സൂപ്പർ കപ്പ് തുടങ്ങിയവ നേടിട്ടുണ്ട്.
കഴിഞ്ഞ മാസം ഏപ്രിലാണ് കേരള ബ്ലാസ്റ്റേഴ്സും സെർബിയൻ കോച്ച് ഇവാൻ വുകോമാനോവിച്ചും തമ്മിൽ വേർപ്പിരിയുന്നത്. 2021 സീസൺ മുതൽ കോച്ചായിരുന്ന ഇവാൻ കേരള ബ്ലാസ്റ്റേഴ്സിന് ഒരു സീസണിൽ ഫൈനലിലും ബാക്കി സീസണുകൾ പ്ലേഓഫിലും എത്തിച്ചിരന്നു. ബെഗംളൂരുവിനെതിരെയുള്ള മത്സരത്തിൽ കോച്ചിൻ്റെ നേതൃത്വത്തിൽ ടീം വോക്ക്ഔട്ട് നടത്തിയതിൽ അവസാനം ക്ലബ് ഇവാനെതിരെ നടപടി സ്വീകരിച്ചും. കൂടാതെ മറ്റ് ആഭ്യാന്തര വിഷയുങ്ങളുമാണ് സെബർയിൻ പരിശീലകൻ ടീം വിടാനുള്ള പ്രധാനമായ കാരണം.