Jasprit Bumrah: ജസ്പ്രീത് ബുംറയ്ക്ക് സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം
Jasprit Bumrah Wins ICC Men's Cricketer of the Year 2024: കഴിഞ്ഞ വര്‍ഷം നടന്ന 21 മത്സരങ്ങളില്‍ നിന്നായി 13.76 ശരാശരിയില്‍ 86 വിക്കറ്റും അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകളുമാണ് ബുംറ വീഴ്ത്തിയത്. സര്‍ ഗാര്‍ഫീല്‍ഡ് പുരസ്‌കാരത്തിന് പുറമെ ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ബുംറയെ തേടിയെത്തിയിരുന്നു.

ജസ്പ്രിത് ബുംറ
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം. 2024ല്‍ ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ബുംറയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സര്‍ ഗാര്‍ഫീല്‍ഡ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് അദ്ദേഹം.
കഴിഞ്ഞ വര്‍ഷം നടന്ന 21 മത്സരങ്ങളില്‍ നിന്നായി 13.76 ശരാശരിയില്‍ 86 വിക്കറ്റും അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകളുമാണ് ബുംറ വീഴ്ത്തിയത്. സര്‍ ഗാര്‍ഫീല്‍ഡ് പുരസ്‌കാരത്തിന് പുറമെ ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ബുംറയെ തേടിയെത്തിയിരുന്നു.
പട്ടികയിലുണ്ടായിരുന്ന ട്രാവിസ് ഹെഡ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് ബുംറയുടെ കുതിപ്പ്. ഐസിസി സമ്മാനിക്കുന്ന ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരാണ് ജസ്പ്രീത് ബുംറ. അദ്ദേഹത്തിന് മുമ്പായി 2004ല്‍ രാഹുല്‍ ദ്രാവിഡ്, 2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, 2016ല്‍ രവിചന്ദ്രന്‍ അശ്വിന്‍, 2017, 2018 എന്നീ വര്‍ഷങ്ങളില്‍ വിരാട് കോലി എന്നിവര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.



കഴിഞ്ഞ വര്‍ഷം യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടന്ന ടി20 ലോകകപ്പ് മത്സരത്തില്‍ വിജയം നേടാന്‍ ഇന്ത്യയെ സഹായിച്ചതില്‍ ജസ്പ്രീത് ബുംറയുടെ പങ്കും വളരെ വലുതാണ്. 8.26 ശരാശരിയില്‍ 15 വിക്കറ്റുകളാണ് ബുംറ നേടിയത്.
മാത്രമല്ല ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബുംറയ്ക്ക് സാധിക്കുകയും ചെയ്തു. നാല് ഓവറില്‍ 18 റണ്‍സിന് വഴങ്ങി രണ്ട് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. അന്നത്തെ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.
ലോകകപ്പ് മത്സരത്തില്‍ ടൂര്‍ണമെന്റിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി ബുംറയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 12 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയെ പ്ലെയര്‍ ഓഫ് ദ സിരീസ് ആയും തിരഞ്ഞെടുത്തിരുന്നു.