IPL Auction 2025: ജമ്മു കശ്മീരിൽ നിന്ന് ആർസിബിക്കൊരു വജ്രായുധം; ആരാണ് റാസിഖ് സലാം? | Jammu Kashmir Pacer Rasikh Salam bought by RCB for Rs 6 Crore in IPL Mega Auction 2025 Malayalam news - Malayalam Tv9

IPL Auction 2025: ജമ്മു കശ്മീരിൽ നിന്ന് ആർസിബിക്കൊരു വജ്രായുധം; ആരാണ് റാസിഖ് സലാം?

Updated On: 

26 Nov 2024 15:47 PM

Rasikh Salam: ഐപിഎൽ മെ​ഗാതാരലേലത്തിൽ അൺക്യാപ്ഡ് ബൗളർമാരുടെ പട്ടികയിൽ നേട്ടമുണ്ടാക്കിയ താരമാണ് റാസിഖ് സലാം. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.

1 / 5അണ്‍ക്യാപ്പ്ഡ് താരമായാണ് ഐപിഎൽ താരലേലത്തിന് റാസിഖ് സലാം എത്തിയത്. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ആര്‍സിബിയും ഹൈദരാബാദുമാണ് റാസിഖിനായി ആദ്യം ലേലം വിളിച്ചത്. പിന്നാലെ ആർടിഎമ്മുമായി ഡല്‍ഹി ക്യാപിറ്റല്‍സുമെത്തി. (Image Credits: PTI)

അണ്‍ക്യാപ്പ്ഡ് താരമായാണ് ഐപിഎൽ താരലേലത്തിന് റാസിഖ് സലാം എത്തിയത്. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ആര്‍സിബിയും ഹൈദരാബാദുമാണ് റാസിഖിനായി ആദ്യം ലേലം വിളിച്ചത്. പിന്നാലെ ആർടിഎമ്മുമായി ഡല്‍ഹി ക്യാപിറ്റല്‍സുമെത്തി. (Image Credits: PTI)

2 / 5

ആർസിബി താരത്തിന് 6 കോടി വിളിച്ചതോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പിന്മാറിയത്. 24കാരനായ താരത്തിനെ 2019-ൽ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ ഭാ​ഗമാകുന്ന ജമ്മു കശ്മീരിൽ നിന്നുള്ള 3-ാമതെ താരമാണ് റാസിഖ് സലാം. (Image Credits: PTI)

3 / 5

2019-ല്‍ ഡല്‍ഹിക്കെതിരെ കളിച്ചാണ് റാസിഖിന്റെ ഐപിഎല്ലിലെ അരങ്ങേറ്റം. മുംബൈക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടവും ഇതോടെ താരത്തിന് സ്വന്തമായിരുന്നു. 17ാം വയസിലായിരുന്നു ഇത്. (Image Credits: PTI)

4 / 5

പിന്നാലെ കൊല്‍ക്കത്തയിലേക്കും 2024-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കും ചേക്കേറി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി 8 മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് 9 വിക്കറ്റ്. ജമ്മു കശ്മീര്‍ ഡൊമസ്റ്റിക് ടീമിന്റെ മെന്ററായി ഇര്‍ഫാന്‍ ചുമതലയേറ്റെടുത്തതോടെയാണ് റാസിഖിന്റെ തലവര തെളിഞ്ഞത്. (Image Credits: PTI)

5 / 5

ജമ്മുകശ്മീരില്‍ നിന്നുള്ള വലംകയ്യന്‍ ഫാസ്റ്റ് ബൗളറുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളെ താരത്തോടടുപ്പിച്ചത്. 2018-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ താരം, 8 മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് 13 വിക്കറ്റ്. ലിസ്റ്റ് എയില്‍ 12 വിക്കറ്റും സ്വന്തമാക്കി. 28 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 35 വിക്കറ്റും പിഴുതെടുത്തിട്ടുണ്ട്. (Image Credits: PTI)

Related Stories
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
BCCI: പണത്തിന് മീതെ പറക്കാത്ത ഐസിസി; ബിസിസിഐയുടെ വാശികൾ എപ്പോഴും വിജയിക്കാൻ കാരണം ഇത്
BCCI Guidelines: സ്കൂൾ കുട്ടികളെ നിയന്ത്രിക്കുന്നത് പോലെ താരങ്ങളെ നിയന്ത്രിക്കാൻ ബിസിസിഐ; നിബന്ധനകൾ ഇങ്ങനെ
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ