5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025: ജമ്മു കശ്മീരിൽ നിന്ന് ആർസിബിക്കൊരു വജ്രായുധം; ആരാണ് റാസിഖ് സലാം?

Rasikh Salam: ഐപിഎൽ മെ​ഗാതാരലേലത്തിൽ അൺക്യാപ്ഡ് ബൗളർമാരുടെ പട്ടികയിൽ നേട്ടമുണ്ടാക്കിയ താരമാണ് റാസിഖ് സലാം. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.

athira-ajithkumar
Athira CA | Updated On: 26 Nov 2024 15:47 PM
അണ്‍ക്യാപ്പ്ഡ് താരമായാണ് ഐപിഎൽ താരലേലത്തിന് റാസിഖ് സലാം എത്തിയത്. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ആര്‍സിബിയും ഹൈദരാബാദുമാണ് റാസിഖിനായി ആദ്യം ലേലം വിളിച്ചത്. പിന്നാലെ ആർടിഎമ്മുമായി ഡല്‍ഹി ക്യാപിറ്റല്‍സുമെത്തി. (Image Credits: PTI)

1 / 5
ആർസിബി താരത്തിന് 6 കോടി വിളിച്ചതോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പിന്മാറിയത്. 24കാരനായ താരത്തിനെ 2019-ൽ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ ഭാ​ഗമാകുന്ന ജമ്മു കശ്മീരിൽ നിന്നുള്ള 3-ാമതെ താരമാണ് റാസിഖ് സലാം. (Image Credits: PTI)

2 / 5
2019-ല്‍ ഡല്‍ഹിക്കെതിരെ കളിച്ചാണ് റാസിഖിന്റെ ഐപിഎല്ലിലെ അരങ്ങേറ്റം. മുംബൈക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടവും ഇതോടെ താരത്തിന് സ്വന്തമായിരുന്നു. 17ാം വയസിലായിരുന്നു ഇത്. (Image Credits: PTI)

3 / 5
പിന്നാലെ കൊല്‍ക്കത്തയിലേക്കും 2024-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കും ചേക്കേറി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി 8 മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് 9 വിക്കറ്റ്.  ജമ്മു കശ്മീര്‍ ഡൊമസ്റ്റിക് ടീമിന്റെ മെന്ററായി ഇര്‍ഫാന്‍ ചുമതലയേറ്റെടുത്തതോടെയാണ് റാസിഖിന്റെ തലവര തെളിഞ്ഞത്. (Image Credits: PTI)

4 / 5
ജമ്മുകശ്മീരില്‍ നിന്നുള്ള വലംകയ്യന്‍ ഫാസ്റ്റ് ബൗളറുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളെ താരത്തോടടുപ്പിച്ചത്. 2018-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ താരം,  8 മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് 13 വിക്കറ്റ്. ലിസ്റ്റ് എയില്‍ 12 വിക്കറ്റും സ്വന്തമാക്കി. 28 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 35 വിക്കറ്റും പിഴുതെടുത്തിട്ടുണ്ട്. (Image Credits: PTI)

5 / 5