5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters: ആശാൻ ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തുന്നു?; സാധ്യത തള്ളിക്കളയാനാവില്ലെന്ന് വുകൊമാനോവിച്

Kerala Blasters - Ivan Vukomanovic: കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുൻ പരിശീലകൻ ഇവാൻ വുകൊമാനോവിച്. കഴിഞ്ഞ സീസണിൽ ക്ലബുമായി വേർപിരിഞ്ഞ ഇവാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Kerala Blasters: ആശാൻ ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തുന്നു?; സാധ്യത തള്ളിക്കളയാനാവില്ലെന്ന് വുകൊമാനോവിച്
ഇവാൻ വുകുമാനോവിച്Image Credit source: Kerala Blasters Facebook
abdul-basith
Abdul Basith | Published: 27 Feb 2025 13:38 PM

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും മികച്ച പരിശീലകനായ ഇവാൻ വുകൊമാനോവിച്ക്ലബിലേക്ക് മടങ്ങിയെത്തുന്നു എന്ന് സൂചന. വുകൊമാനോവിച് തന്നെയാണ് സാധ്യത തള്ളിക്കളയാനാവില്ലെന്ന് പ്രതികരിച്ചത്. കഴിഞ്ഞ സീസൺ വരെ ഇവാൻ വുകുമാനോവിച് ആയിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലകൻ. ഈ സീസണിൽ മൈക്കൽ സ്റ്റാറെയെ ക്ലബ് പരിശീലകനാക്കി നിയമിക്കുകയായിരുന്നു. എന്നാൽ, ടീമിൻ്റെ മോശം പ്രകടനങ്ങൾക്കൊടുവിൽ സീസൺ പാതിയിൽ വച്ച് തന്നെ സ്റ്റാറെയെ മാനേജ്മെൻ്റ് പുറത്താക്കി.

മീഡിയവണ്ണിനോട് സംസാരിക്കുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്സിലേക്കുള്ള മടങ്ങിവരവ് തള്ളിക്കളയാനാവില്ലെന്ന് വുകൊമാനോവിച് പറഞ്ഞത്. “അത് പറയാനാവില്ല. ഫുട്ബോളിൽ എന്തും സാധ്യമാവും. നിരവധി സാധ്യതകളാണ് ഇപ്പോഴും ഉള്ളത്. അതുകൊണ്ട് തന്നെ അതേപ്പറ്റിയൊന്നും ആർക്കും ഒരിക്കലും അറിയാനാവില്ല. ഇപ്പോൾ അവരെ സീസൺ പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് ഞാൻ കരുതുന്നത്. ബാക്കി നമുക്ക് പിന്നീട് നോക്കാം.”- വുകൊമാനോവിച് പ്രതികരിച്ചു.

Also Read: ISL Kerala Blasters: പഞ്ചാബിനോട് പ്രതികാരം വീട്ടി; 9 പേരുമായി കളിച്ച് ജയിച്ച് ബ്ലാസ്റ്റേഴ്സ്

2021-22 സീസണിലാണ് വുകൊമാനോവിച് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 10 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സ് സീസണിൽ തകർപ്പൻ പ്രകടനങ്ങളാണ് നടത്തിയത്. ചരിത്രത്തിലാദ്യമായി ഐഎസ്എൽ പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തിയ ബ്ലാസ്റ്റേഴ്സ് ഈ സീസണിലാണ് ഏറ്റവുമധികം ഗോൾ സ്കോർ ചെയ്തതും ഏറ്റവുമധികം പോയിൻ്റ് നേടിയതും. ഒപ്പം ചരിത്രത്തിലാധ്യമായി ബ്ലാസ്റ്റേഴ്സ് ഏറ്റവുമധികം വിജയം നേടിയതും ഏറ്റവും കുറച്ച് പരാജയം ഏറ്റുവാങ്ങിയതും ഇതേ സീസണിൽ തന്നെയായിരുന്നു. സീസണിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് കലാശക്കളിയിൽ ഹൈദരാബാദ് എഫ്സിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു.

ആദ്യ സീസണിലെ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്ത് വുകൊമാനോവിചുമായി ക്ലബ് 2025 വരെ കരാർ നീട്ടി. അടുത്ത സീസണിലും ക്ലബ് മികച്ച പ്രകടനങ്ങൾ തുടർന്നു. ഈ സീസണിലും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തി. ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് താരങ്ങളോട് മത്സരം ബഹിഷ്കരിക്കാൻ വുകൊമാനോവിച് ആവശ്യപ്പെട്ടതും ഈ സീസണിലായിരുന്നു. 20 പരിക്കുകൾ വലട്ടിയ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനം താരതമ്യേന മോശമായതിനെ തുടർന്ന് സീസണൊടുവിൽ വുകൊമാനോവിചുമായി വേർപിരിയാൻ മാനേജ്മെൻ്റ് തീരുമാനിച്ചു. ഏറ്റവുമധികം മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചതും ഏറ്റവുമധികം വിജയങ്ങൾ നേടിയതും വുകൊമാനോവിച് ആയിരുന്നു.