5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters: വീണ്ടും തോറ്റു തുന്നം പാടി കേരള ബ്ലാസ്റ്റേഴ്സ്; മുംബെെയിൽ തകർന്നടിഞ്ഞ് കൊമ്പന്മാർ

MCFC vs KBFC: മുംബെെ സിറ്റി എഫ്സിയുമായുള്ള മത്സരത്തിൽ പതിവ് തോൽവിയേറ്റ് വാങ്ങി കൊമ്പന്മാർ. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.

Kerala Blasters: വീണ്ടും തോറ്റു തുന്നം പാടി കേരള ബ്ലാസ്റ്റേഴ്സ്; മുംബെെയിൽ തകർന്നടിഞ്ഞ് കൊമ്പന്മാർ
Kerala Blasters vs Mumbai City( Image Credits: Kerala Blasters)
athira-ajithkumar
Athira CA | Updated On: 03 Nov 2024 22:34 PM

മുംബൈ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തോൽവികളിൽ നട്ടംതിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. സമനില പിടിച്ച മത്സരത്തിൽ പിഴവിൽ മുംബെെ സിറ്റി എഫ്സിക്കെതിരെ പതിവ് തോൽവിയേറ്റ് വാങ്ങി കൊമ്പന്മാർ. 3-2 നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ഇരട്ട ​ഗോളുകളുമായി നിക്കോളോസ് കരെലിസ്, നതാൻ റോഡ്രിഗസ്, ലാലിൻസുവാല ചാങ്തെ എന്നിവരാണ് മുംബെെക്കായി വലകുലുക്കിയത്. ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമനെസ്, ക്വാമി പെപ്ര എന്നിവർ വലകുലുക്കി.

കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഏറ്റ ക്ഷീണം മറക്കാൻ മുംബെെയുമായുള്ള മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് വേദനാജനകമായ തോൽവിയാണ് മുംബൈ ഫുട്ബാൾ അരീന സ്റ്റേഡിയം സമ്മാനിച്ചത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവിൽ നിന്നാണ് ആതിഥേയർ ആദ്യ ​ഗോൾ നേടിയത്. നായകൻ ലാലിയൻസുവാല ചാങ്‌തെ നൽകിയ പാസ് നിക്കോളാസ് കരേലിസ് വലയിലാക്കുയായിരുന്നു.

ഗോൾ വഴങ്ങിയതോടെ ആക്രമണത്തിലും മുന്നേറ്റത്തിലും ബ്ലാസ്റ്റേഴ്സ് ചടുലമായ നീക്കങ്ങൾ നടത്തിയെങ്കിലും പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. രണ്ടാം പകുതിയിൽ മുംബൈ വീണ്ടും ലീഡ് പിടിച്ചു. കരേലിസ് എടുത്ത പെനാൽറ്റി കിക്ക് ലക്ഷ്യത്തിൽ. ബ്ലാസ്റ്റേഴ്സിനായി 57-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജീസസ് ജിമെനെസ് വല കുലുക്കി.

“>

“>

 

 

71-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും സമനില പിടിച്ചു. ലൂണ നൽകിയ പാസ് ഘാനക്കാരൻ പെപ്ര ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി. ജഴ്സി ഉൗരി ആഘോഷിക്കാനിറങ്ങിയ പെപ്രക്ക് ആഘോഷം അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടി റഫറി ചുവപ്പ് കാർഡ് നൽകി. ഇതോടെ ബ്ലാസ്റ്റേഴ്സ് 10 പേരുമായാണ് കളിക്കാനിറങ്ങിയത്. വെെകാതെ മുംബെെ മൂന്നാം ​ഗോൾ നേടി. റോഡ്രിഗസായിരുന്നു ആതിഥേയർക്കായി വലകുലുക്കിയത്.

സമനിലക്കായി ബ്ലാസ്റ്റേഴ്സ് പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 90-ാം മിനിറ്റിൽ കൊമ്പന്മാരുടെ നെഞ്ച് തകർത്തുകൊണ്ട് മുംബെെയ്ക്ക് വീണ്ടും പെനാൽറ്റി. മൻസോരെയെ പിറകിൽ നിന്ന് കാലുവെച്ച് വീഴ്ത്തിയ വിബിൻ മോഹനന് മഞ്ഞക്കാർഡും കിട്ടി. ചാങ്തെയുടെ കിക്കിലൂടെ മുംബെെയുടെ സ്കോർ കാർഡിൽ 4 ​ഗോളുകൾ. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഏഴ് മത്സരങ്ങളിൽ നിന്ന് 8 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.

Latest News