ISL Kerala Blasters vs Odisha FC : അടിക്ക് തരിച്ചടി, മൂന്ന് പോയിൻ്റ് ബ്ലാസ്റ്റേഴ്സിന്; പ്രതിരോധിത്തിലെ വിള്ളൽ തലവേദന
ISL KBFC vs OFC : രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയെ തകർത്തത്. ബ്ലാസ്റ്റേഴ്സിൻ്റെ സീസണിലെ ആറാം ജയമാണിത്.
കൊച്ചി : തോൽവികൾക്ക് ഇനി വിടാ, തുടർച്ചയായി രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. കലൂരിൽ സ്വന്തം തടകത്തിൽ വെച്ച് ഒഡീഷ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളം സീസണിലെ ആറാം ജയം നേടിയത്. മത്സരം സമനിലയിലേക്ക് പോകുമെന്ന് കരുതിയ സമയത്ത് അധിക സമയത്ത് നോഹ സദൂയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വിജയഗോൾ കണ്ടെത്തിയത്. നോഹയ്ക്ക് പുറമെ ക്വാമി പെപ്പറെയും ജെസൂസ് ഗിമിനെസ് ഒഡീഷയുടെ വല കുലുക്കി.
കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് സെർജിയോ ലൊബേറയുടെ ഒഡീഷ ടീം മത്സരത്തിന് തുടക്കം കുറിച്ചത്. നാലാം മിനിറ്റിൽ ജെറി മാവിഹ്മിങ്താങ്ങയിലൂടെ ആദ്യം ലീഡ് സ്വന്തമാക്കുകയായിരുന്നു. തുടർന്ന് ആക്രമണത്തിന് മൂർച്ചയേറ്റി കേരള ടീം ഒഡീഷയുടെ ബോക്സിലേക്ക് കുതിച്ചെങ്കിലും ഗോൾ വല കുലുക്കാൻ മാത്രം സാധിച്ചില്ല. ശേഷം മത്സരത്തിൻ്റെ ഒന്നാം പകുതി ഒരു ഗോളിന് പിന്നാലായി ബ്ലാസ്റ്റേഴ്സിന് അവസാനിപ്പിക്കേണ്ടി വന്നു.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആക്രമണം തുടർന്നു. തുടരെ തുടരെ ഒഡീഷ ഗോൾമുഖത്തേക്ക് ബ്ലാസ്റ്റേഴ്സ് ആക്രമണം അഴിച്ചുവിടുകയും ഫലമായി 60 മിനിറ്റിൽ പെപ്പറയിലൂടെ സമനില ഗോൾ കണ്ടെത്തുകയും ചെയ്തു. ആദ്യ ഗോളിന് ശേഷവും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആക്രമണത്തിൻ്റെ മൂർച്ച കുറച്ചില്ല. തുടർന്ന് 73-ാം മിനിറ്റിൽ ജെസൂസിലൂടെ ലീഡ് സ്വന്തമാക്കുകയും ചെയ്തു. തുടർന്ന് ജയം ഉറപ്പിച്ചെന്ന് കരുതിയപ്പോഴാണ് ഡോറിയിലൂടെ ഒഡീഷ സമനില ഗോൾ നേടിയത്.
എന്നാൽ 83-ാം മിനിറ്റിൽ ഒഎഫ്സിയുടെ പ്രതിരോധ താരം കാർലോസ് ഡെൽഗാഡോ രണ്ട് മഞ്ഞ്ക്കാർഡ് കണ്ട് പുറത്തായതോടെ ഒഡിഷ വീണ്ടും പരുങ്ങലിലായി. ആക്രമണവും പ്രത്യാക്രമണവും തുടർന്ന ബ്ലസ്റ്റേഴ്സിന് മത്സരത്തിൻ്റെ ഇഞ്ചുറി ടൈമിൽ 95 മിനിറ്റിലാണ് വിജയഗോൾ നേടിയത്. അതേസമയം വിജയം നേടി മൂന്ന് പോയിൻ്റെ സ്വന്തമാക്കിയെങ്കിലും ബ്ലാസ്റ്റേഴ്സിൻ്റെ പ്രതിരോധത്തിലെ പാളിച്ചകളാണ് വീണ്ടും വെല്ലുവിളി സൃഷ്ടിക്കുന്നത്.
അതേസമയം ബ്ലാസ്റ്റേഴ്സിൻ്റെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ ആരാധകർ ഇല്ലമായിരുന്നു. മഞ്ഞപ്പടയുടെ പ്രതിഷേധത്തിലും പങ്കെടുക്കാനും ആരാധകർ ഇല്ലമായിരുന്നു. ജനുവരി 18-ാം തീയതി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. കൊച്ചിയിൽ വെച്ചാണ് മത്സരം. നിലവിൽ പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്താൻ ബ്ലാസ്റ്റേഴ്സ്.