5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2024 : കോൺഫിൻഡൻസ് വിടാതെ സഞ്ജു; ആർസിബിക്കെതിരെ ബോളിങ് തിരഞ്ഞെടുത്തു

IPL 2024 RCB vs RR : രാജസ്ഥാൻ റോയൽസ് ടീമിൽ ഒരു മാറ്റം വരുത്തിയെങ്കിൽ മാറ്റമൊന്നുമില്ലാതെയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് ഇറങ്ങുന്നത്

IPL 2024 : കോൺഫിൻഡൻസ് വിടാതെ സഞ്ജു; ആർസിബിക്കെതിരെ ബോളിങ് തിരഞ്ഞെടുത്തു
jenish-thomas
Jenish Thomas | Published: 22 May 2024 19:39 PM

ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ രാജസ്ഥാൻ റോയൽസിന് ടോസ്. ടോസ് നേടിയ സഞ്ജു സാംസൺ ആർസിബിയെ ആദ്യ ബാറ്റ് ചെയ്യാൻ അനുവദിച്ചു. ടീമിൽ ഒരു മാറ്റം വരുത്തിയാണ് രാജസ്ഥാൻ നിർണായകമായ എലിമിനേറ്റർ മത്സരത്തിന് ഇറങ്ങുന്നത്. മറിച്ച് ആർസിബിയാകാട്ടെ മാറ്റമൊന്നിമില്ലാതെയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഇറങ്ങുന്നത്.

ദക്ഷിണാഫ്രിക്കൻ പേസർ നന്ദ്രെ ബർഗറിന് പകരം ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ ഉൾപ്പെടുത്തിയാണ് രാജസ്ഥാൻ ബോളിങ്ങ് കൂടുതൽ ശക്തപ്പെടുത്താൻ ഒരുങ്ങുന്നത്. പിച്ചിൻ്റെ സ്വഭാവം പരിഗണിച്ചാണ് തൻ്റെ തീരുമാനമെന്ന് ടോസ് നേടി സഞ്ജു പറഞ്ഞു. ടോസ് ലഭിച്ചാൽ താനും ആദ്യ ബോളിങ്ങാണ് തിരഞ്ഞെടുക്കുകയെന്ന് ആർസിബിയുടെ നായകൻ ഫാഫ് ഡ്യുപ്ലെസിസും അറിയിച്ചു.

ALSO READ : IPL 2024 : തെറ്റ് ധോണിയുടെ ഭാഗത്തോ? ആർസിബി താരങ്ങൾക്ക് കൈ നൽകാതിരുന്നതിൻ്റെ കാരണം ഇതാണ്; പുതിയ വീഡിയോ പുറത്ത്

രാജസ്ഥാൻ്റെ പ്ലേയിങ് ഇലവൻ – യശ്വസ്വി ജെയ്സ്വാൾ, ടോം കോഹ്ലർ-കാഡ്മോർ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, റോവ്മൻ പവെൽ, ആർ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, അവേശ് ഖാൻ, സന്ദീപ് ശർമ, യുസ്വേന്ദ്ര ചഹൽ. നന്ദ്രെ ബർഗർ. ശുഭം ദൂബെ, ഡോണോവൻ ഫെറെയിര, തനുഷ് കോട്ടിയൻ, ഷിമ്രോൺ ഹെത്മയർ എന്നിവരാണ് ഇംപാക്ട് താരങ്ങളുടെ പട്ടികയിലുള്ളത്

ആർസിബിയുടെ പ്ലേയിങ് ഇലവൻ – വിരാട് കോലി, ഫാഫ് ഡ്യുപ്ലെസിസ്, ഗ്ലെൻ മാക്സ്വെൽ, രജത് പാട്ടിധർ, കാമറൂൺ ഗ്രീൻ, ദിനേഷ് കാർത്തിക്, മഹിപാൽ ലൊമ്രോർ, യഷ് ദയാൽ, കരൺ ശർമ, മുഹമ്മദ് സിറാജ്, ലോക്കി ഫെർഗൂസൺ. സ്വപ്നിൽ സിങ്, അനുജ് റാവത്ത്, സുയാഷ് പ്രഭുദേശായി, വിജയകുമാർ വൈശാഖ്, ഹിമാൻഷു ശർമ എന്നിവാരാണ് ആർസിബിയുടെ ഇംപാക്ട് പ്ലെയേഴ്സ്