IPL Mega Auction 2025: ജിദ്ദയിൽ യുവതാരങ്ങൾക്ക് ലോട്ടറി അടിക്കുമോ? ലേലത്തിലെ പ്രായം കുറഞ്ഞവർ ഇവർ
Youngest Players in IPL Mega Auction 2025: ലേലത്തിനായി രജിസ്റ്റർ ചെയ്ത 1574 താരങ്ങളില്‍, 574 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഐപിഎൽ മെഗാ താരലേലത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കി. വാശിയേറിയ ലേലം വിളികൾക്കായി ജിദ്ദയും തയ്യാറെടുത്ത് കഴിഞ്ഞു. ലേലത്തിനായി രജിസ്റ്റർ ചെയ്ത 1574 താരങ്ങളില്‍, 574 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയിലെ കുട്ടിതാരങ്ങളെ കുറിച്ച് അറിയാം…
വൈഭവ് സൂര്യവംശി: ഇന്ത്യൻ ക്രിക്കറ്റിലെ ഇളമുറ തമ്പുരാനെന്ന് ബിഹാറുകാരനായ വൈഭവ് സൂര്യവംശിയെന്ന 13കാരന്‍. 12-ാം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. കുട്ടി താരത്തിന്റെ മിന്നും പ്രകടനം ജൂനിയർ ലെെവലിൽ നിന്ന് അതിവേഗം അണ്ടർ 19 ടീമിലേക്ക് എത്തിച്ചു. 13 വയസും 188 ദിവസവും പ്രായമുള്ളപ്പോള്‍ അണ്ടര്‍ 19-ൽ 58 പന്തില്‍ നിന്ന് കന്നി രാജ്യാന്തര സെഞ്ച്വറിയും സ്വന്തമാക്കി. 30 ലക്ഷമാണ് അടിസ്ഥാന വില. ക്രിക്കറ്റിലെ ഇളമുറക്കാരനെ ആര് റാഞ്ചുമെന്ന് കാത്തിരുന്നു കാണാം..
ആയുഷ് മഹാത്രെ: ഓപ്പണറായ ആയുഷ് മഹാത്രെ രഞ്ജി ട്രോഫിയിൽ കഴിവ് തെളിയിച്ചാണ് താരലേലത്തിനെത്തുന്നത്. 9 മത്സരങ്ങളിൽ നിന്ന് 2 സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയുമടക്കം 408 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 176-ാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ഹാര്‍ദിക് രാജ്: ഇടങ്കയ്യന്‍ സ്പിന്നറായ ഹാര്‍ദിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് പതിനാറാം വയസിലെ മികച്ച പ്രകടനമാണ്. ശിവമോഗ ലയണ്‍സിന് വേണ്ടി 16-ാം വയസിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 155 റണ്‍സും 7 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ നടന്ന അണ്ടര്‍ 19 ഏകദിന ടൂർണമെന്റിൽ രാജ്യത്തിനായി കളത്തിലിറങ്ങി. 30 റണ്‍സും അഞ്ച് വിക്കറ്റും സ്വന്തമാക്കി. രഞ്ജി ട്രോഫിയിൽ കർണാടകയ്ക്ക് വേണ്ടിയും പാഡണിഞ്ഞിട്ടുണ്ട്.
ആന്ദ്രെ സിദ്ധാര്‍ഥ്: തമിഴ്‌നാട് സൂപ്പര്‍ ലീഗില്‍ ചെപ്പോക് സൂപ്പര്‍ ഗില്ലീസ് താരമായാണ് ആന്ദ്രെ സിദ്ധാര്‍ഥ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്. മധ്യനിര ബാറ്ററായ താരം രഞ്ജി ട്രോഫിയിലും തമിഴ്നാടിനായി തിളങ്ങി. അണ്ടര്‍ 19 ഏഷ്യകപ്പിനുള്ള ഇന്ത്യൻ ടീമിലും അംഗമാണ്.
ക്വേന മപാക: താരലേലത്തിനായി എത്തുന്ന വിദേശതാരങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ദക്ഷിണാഫ്രിക്കന്‍ താരമായ ക്വേന മപാക. അണ്ടര്‍ 19 ലോകകപ്പില്‍ 21 വിക്കറ്റുകള്‍ വീഴ്ത്തി മപാക ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി രണ്ട് മത്സരങ്ങളിൽ താരം കളത്തിലിറങ്ങുകയും 89 റണ്‍സ് നേടുകയും ചെയ്തു.
ലേല സമയവും തീയതിയും
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ മെഗാ താരലേലത്തിനാണ് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകുന്നത്. നവംബര്‍ 24, 25 തീയതികളിൽ വെെകിട്ട് 3 മണിക്കാണ് ലേലം ആരംഭിക്കുക. 204 താരങ്ങളാണ് ലേലത്തിലൂടെ വിവിധ ടീമുകളിലെത്തുക. 12 മാര്‍ക്വീ താരങ്ങള്‍ ആദ്യദിനം ലേലത്തിനെത്തും. രണ്ട് സെറ്റുകളായാണ് മാർക്വീ താരങ്ങളുടെ ലേലം നടക്കുക. ആദ്യ സെറ്റിൽ ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അര്‍ഷ്ദീപ് സിംഗ്, ജോസ് ബട്ട്‌ലര്‍, റബാഡ, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരും രണ്ടാം സെറ്റിൽ യുസ്വേന്ദ്ര ചഹല്‍, കെ.എല്‍ രാഹുല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മില്ലര്‍ എന്നിവരുമാണ് ഉള്ളത്. ഡേവിഡ് മില്ലർ ഒഴികെയുള്ള താരങ്ങളുടെ അടിസ്ഥാന വില 2 കോടിയാണ്. 1.5 കോടിയാണ് മില്ലറുടെ അടിസ്ഥാന വില.
2 കോടി രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ
ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, വെങ്കിടേഷ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍
2 കോടി രൂപ അടിസ്ഥാന വിലയുള്ള വിദേശ താരങ്ങൾ
ക്ലിന്‍റണ്‍ ഡി കോക്ക്, ഏയ്ഡന്‍ മാര്‍ക്രം, ഹാരി ബ്രൂക്ക്, ബെയര്‍സ്‌റ്റോ, ഗ്ലെന്‍ മാക്‌സ്വെല്‍, ഡേവിഡ് വാര്‍ണര്‍