IPL Auction 2025 : ലേലത്തിൽ വിളിക്കുന്നതെല്ലാം കോടികൾ; എന്നാൽ പിടുത്തമെല്ലാം കഴിഞ്ഞ് കൈയ്യിൽ കിട്ടുന്നത് എത്ര?

IPL Player Tax Cutting And In hand : ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ് 27 കോടി രൂപയ്ക്ക് സ്വന്തമാക്കിയ റിഷഭ് പന്ത് മുതൽ അടിസ്ഥാന തുകയായ 30 ലക്ഷം രൂപ ലഭിച്ച താരങ്ങൾക്ക് പോലും നികുതി അടച്ചതിന് ശേഷമുള്ള തുകയെ കൈയ്യിൽ ലഭിക്കൂ. വിദേശ താരങ്ങൾക്കും ഈ നികുതി നിയമം ബാധകമാണ്

IPL Auction 2025 : ലേലത്തിൽ വിളിക്കുന്നതെല്ലാം കോടികൾ; എന്നാൽ പിടുത്തമെല്ലാം കഴിഞ്ഞ് കൈയ്യിൽ കിട്ടുന്നത് എത്ര?

പ്രതീകാത്മക ചിത്രം (Image Courtesy : Vijay Bate/HT via Getty Images)

jenish-thomas
Updated On: 

26 Nov 2024 16:04 PM

കഴിഞ്ഞ ദിവസമാണ് ഐപിഎൽ 2025 (IPL 2025) സീസണിന് മുന്നോടിയായിട്ടുള്ള താരലേലം (IPL Auction 2025) സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് നടന്നത്. ഇത്തവണ നടന്ന മെഗാ താരലേലം ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച റിക്കോർഡ് സ്വന്തമാക്കുകയും ചെയ്തു. 639.15 കോടി രൂപയാണ് താരങ്ങളെ സ്വന്തമാക്കാൻ വിവിധ ഫ്രാഞ്ചൈസികൾ ഇത്തവണത്തെ ലേലത്തിനായി ചിലവഴിച്ചത്. കൂടാതെ ഏറ്റവും കൂടുതൽ ഉയർന്ന് തുകയ്ക്ക് ഒരു താരത്തെ സ്വന്തമാക്കി എന്ന റിക്കോർഡും ജിദ്ദയിലെ ലേലത്തിനൊപ്പം ചേർക്കപ്പെട്ടു.

റിഷഭ് പന്ത് വിലയേറിയ താരം

ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം റിഷഭ് പന്തിനെ 27 കോടി രൂപയ്ക്ക് സ്വന്തമാക്കി കൊണ്ട് ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സാണ് ഐപിഎല്ലിലെ ഏറ്റവും വിലയേറിയ നേട്ടം സ്വന്തമാക്കിയത്. പട്ടികയിൽ രണ്ടാമതായി 26.75 കോടി രൂപയ്ക്ക് ശ്രെയസ് അയ്യരെ പഞ്ചാബ് കിങ്സും സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ ലേലത്തിൽ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചിലവഴിച്ച 24.75 കോടി എന്ന റെക്കോർഡാണ് ഇത്തവണ ഈ രണ്ട് ഇന്ത്യൻ താരങ്ങൾ മറികടന്നത്.

ALSO READ : IPL Auction 2025: നോട്ടമിട്ടാല്‍ സ്വന്തമാക്കും, എത്ര മുടക്കാനും മടിയില്ലാതെ ഫ്രാഞ്ചെസികള്‍; ഐപിഎല്ലിലെ ലേലറെക്കോഡിന് സാക്ഷിയായി ജിദ്ദ

ഈ കോടി ഇത്രയും കൈയ്യിൽ ലഭിക്കുമോ?

ഒരു സീസണിലേക്കാണ് ഈ താരങ്ങൾക്ക് ഇത്രയധികം തുക ഫ്രാഞ്ചൈസി നൽകുന്നത്. എന്നാൽ ഈ തുക മുഴുവനും താരങ്ങളുടെ കൈയ്യിൽ ലഭിക്കുമോ? ഇല്ല ചില പിടുത്തങ്ങൾക്ക് ശേഷമേ താരങ്ങളിലേക്ക് നിശ്ചിത തുക ലഭിക്കൂ. വിളിക്കുന്ന ലേല തുകയ്ക്ക് താരങ്ങൾ ടിഡിഎസ് (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്) നൽകണം. പത്ത് ശതമാനം ടിഡിഎസ് അടയ്ക്കേണ്ടത്. ഇത് കൂടാതെ താരങ്ങൾ മറ്റ് വരുമാനവും ചിലവും ഏല്ലാം ചേർത്തുകൊണ്ട് ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കണം. അത് അനുസരിച്ചുള്ള അന്തിമ നികുതിയും അടയ്ക്കേണം. അതിൽ ഈ ലേലത്തുകയും ഉൾപ്പെടുന്നത്. മേൽപറഞ്ഞ ടിഡിഎസ് ഈ ലേലത്തുകയ്ക്ക് മാത്രമാണുള്ളത്.

വിദേശതാരങ്ങളും ടിഡിഎസ് അടയ്ക്കണം

വിദേശതാരങ്ങളും ലഭിക്കുന്ന ലേല തുകയുടെ ടിഡിഎസ് അടയ്ക്കണം. 20 ശതമാനമാണ് വിദേശതാരങ്ങൾക്കുള്ള ടിഡിഎസ്. ഈ ലേലതുകയ്ക്ക് പുറമെ മറ്റെന്തങ്കിലും വരുമാനം ഇന്ത്യയിൽ നിന്നും ലഭിക്കുകയാണെങ്കിൽ അതിൻ്റെയും ടിഡിഎസ് വിദേശതാരങ്ങൾ അടയ്ക്കേണ്ടതാണ്. എന്നാൽ ഈ താരങ്ങൾക്ക് ഐടിആർ സമർപ്പിക്കേണ്ട ആവശ്യമില്ല.

ടീമുകളുമായിട്ടുള്ള കരാർ അനുസരിച്ചാണ് താരങ്ങൾക്ക് തുക ലഭിക്കുക. ഇപ്പോൾ ഒരു താരം പ്ലേയിങ് ഇലവനിൽ ഇല്ലെങ്കിൽ ആ താരത്തിന് മറ്റൊരു തുകയാണ് ലഭിക്കുക. പരിക്ക്, മറ്റ് സ്വകാര്യ ആവശ്യങ്ങൾക്ക് സീസൺ കളിക്കാൻ ലേലത്തിൽ വിളിച്ച താരം തയ്യാറായില്ലെങ്കിൽ ആ തുക ലഭിക്കുന്നതല്ല.

Related Stories
IPL 2025: ഒരോവര്‍ എറിഞ്ഞ് പിന്നെയും വിഘ്‌നേഷ് പുറത്ത്, ഇഷാന്‍ കിഷന്റെ വിക്കറ്റില്‍ ഒന്നിലേറെ ചോദ്യങ്ങള്‍
Pahalgam terror attack: പഹല്‍ഗാം ആക്രമണം, ദുഃഖത്തില്‍ പങ്കുചേര്‍ന്ന് കായികലോകവും; ഐപിഎല്ലില്‍ ഇന്ന് ‘ആഘോഷങ്ങളി’ല്ല
IPL 2025: ‘ആ പരിചയം ഇനി വേണ്ട’; സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് കെഎൽ രാഹുൽ: വിഡിയോ വൈറൽ
IPL 2025: അപമാനിച്ചിറക്കിവിട്ടവർക്ക് മുന്നിൽ കെഎൽ രാഹുലിൻ്റെ ക്ലിനിക്കൽ ഷോ; ലഖ്നൗവിനെ വീഴ്ത്തി പ്ലേ ഓഫിലേക്കടുത്ത് ഡൽഹി
IPL 2025: ബാറ്റിങിന് ഇറങ്ങാന്‍ മടി, ഒടുവില്‍ നേരിട്ട രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡ്; പന്തിന് എന്തുപറ്റി?
IPL 2025: 23.75 കോടിയുടെ താരം, തുഴഞ്ഞ് ടീമിനെ തോല്‍പിച്ചു; വെങ്കടേഷ് അയ്യര്‍ക്ക് പൊങ്കാല
കരള്‍ അപകടത്തിലാണോ? ഈ ലക്ഷങ്ങള്‍ സൂചനയാകാം
ഊര്‍ജം വേണ്ടേ? എങ്കില്‍ ഇവ കഴിച്ചോളൂ
വ്യായാമത്തിനിടെയും ഹൃദയാഘാതമോ? കാരണങ്ങള്‍ എന്തെല്ലാം
ഒമേഗ 3 ഫാറ്റി ആസിഡിനായി ഇവ കഴിച്ചാലോ?