5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Final 2024: ഐപിഎല്‍ കിരീടത്തില്‍ മൂന്നാം മുത്തമിട്ട് കൊല്‍ക്കത്ത; ഹൈദരാബാദിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്‌

2012, 2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഐപിഎല്‍ ജേതാക്കളായപ്പോള്‍ സണ്‍റൈസേഴ്‌സിന് 2016ല്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിരുന്നു. 2009ല്‍ ഹൈദരാബാദില്‍ നിന്നുള്ള മുന്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സും കിരീടം ചൂടിയിട്ടുണ്ട്.

IPL Final 2024: ഐപിഎല്‍ കിരീടത്തില്‍ മൂന്നാം മുത്തമിട്ട് കൊല്‍ക്കത്ത; ഹൈദരാബാദിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്‌
shiji-mk
Shiji M K | Published: 27 May 2024 06:07 AM

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17ാം സീസണ്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്തയുടെ മൂന്നാം ഐപിഎല്‍ കിരീടമാണിത്. എട്ട് വിക്കറ്റിന്റെ വിജയം നേടിയാണ് കൊല്‍ക്കത്ത കിരീടം ചൂടിയത്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദിന് 114 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് മുന്നോട്ടുവെക്കാനായത്.

18.3 ഓവറില്‍ ടീമിലെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങില്‍ 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ 26 പന്തില്‍ 52 റണ്‍സും, റഹ്‌മാനുള്ള ഗുര്‍ബാസ് 39 റണ്‍സുമെടുത്താണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് എത്തിച്ചത്. സുനില്‍ നരേയ്ന്‍ ആറ് റണ്‍സെടുത്ത് പുറത്തായി. ശ്രേയസ് അയ്യര്‍ നാല് റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദിന്റെ തുടക്കം. 19 പന്തില്‍ 24 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് അഭിഷേക് ശര്‍മ (2), ട്രാവിസ് ഹെഡ് (0), രാഹുല്‍ ത്രിപാഠി (9) എന്നിവരുടെ വിക്കറ്റുകള്‍ ഹൈദരാബാദിന് നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം (20), നിതീഷ് റെഡ്ഡി (13) എന്നിവര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഷഹ്ബാസ് അഹ്‌മദ് (8), ഹെന്റിച്ച് ക്ലാസന്‍ (16), അബ്ദുള്‍ സമദ് (4) എന്നിവരും നിരാശപ്പെടുത്തി. പിന്നീട് കമ്മിന്‍സ് നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. കമ്മിന്‍സിനെ റസ്സല്‍ മടക്കി. ജയദേവ് ഉനദ്ഖടാണ് (4) പുറത്തായ മറ്റൊരു താരം. ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താവാതെ നിന്നു.

2012, 2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഐപിഎല്‍ ജേതാക്കളായപ്പോള്‍ സണ്‍റൈസേഴ്‌സിന് 2016ല്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിരുന്നു. 2009ല്‍ ഹൈദരാബാദില്‍ നിന്നുള്ള മുന്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സും കിരീടം ചൂടിയിട്ടുണ്ട്. രണ്ട് ടീമുകള്‍ക്കും ഐപിഎല്‍ ഫൈനലില്‍ തോല്‍വി അറിഞ്ഞതിന്റെ കഥയും പറയാനുണ്ട്. 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് കൊല്‍ക്കത്ത തോല്‍വി സമ്മതിച്ചപ്പോള്‍ സിഎസ്‌കെയോട് തന്നെയാണ് 2018ല്‍ ഹൈദരാബാദിന്റേയും ഫൈനലിലെ തോല്‍വി.