IPL 2024 : ഇതിലും വലിയ സാമ്യം ഇനി സ്വപ്നങ്ങളിൽ മാത്രം! ഐപിഎൽ, വനിത പ്രീമിയർ ലീഗ് ഫൈനലുകളുടെ ഫലം ഒന്ന് തന്നെ
IPL 2024-WPL 2024 Final Coincidences : ഇരു മത്സരങ്ങളിലും ഇന്ത്യൻ ക്യാപ്റ്റന്മാർ ഓസ്ട്രേലിയൻ ക്യാപ്റ്റന്മാരെ എട്ട് വിക്കറ്റിനാണ് തോൽപ്പിച്ചത്
സംഭവിച്ച ഒരു കാര്യം വീണ്ടും നടക്കുക എന്ന പറയുന്നത് വിചിത്രമായിരിക്കും. സംഭവിച്ച ഒരു കാര്യം വീണ്ടും നടക്കുമ്പോൾ സിനിമകളിൽ ഒക്കെ വിശേഷിപ്പിക്കുന്നത് ടൈം ലൂപ്പെന്നും ടൈം ട്രാവൽ എന്നൊക്കെ പറഞ്ഞാണ്. എന്നാൽ സിനിമയിൽ ഈ സംഭവങ്ങൾ നടക്കുന്നത് ഒരേ പശ്ചാത്തലത്തിൽ മറ്റ് മാറ്റങ്ങൾ ഒന്നുമില്ലാതെയാണ്. എന്നാൽ ഒരു സംഭവം രണ്ട് വ്യത്യസ്ത പശ്ചാത്തലത്തിൽ നടക്കുകയാണെങ്കിൽ അതിന് പിന്നെ എന്തെന്ന് പറഞ്ഞ് വിശേഷിപ്പിക്കേണ്ടി വരും?
ഈ വർഷം നടന്ന ഐപിഎൽ വനിത പ്രീമിയർ ലീഗ് ഫൈനലുകളുടെ വിധി ഒന്ന് തന്നെയാണെന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാനാകില്ല. എന്നാൽ വാസ്തവമാണ്. പല കാരണങ്ങളും സാമ്യതകളും കൊണ്ടും ഐപിഎല്ലിൻ്റെയും വനിത പ്രീമിയർ ലീഗിൻ്റെ ഫലം ഒന്ന് തന്നെയാണ്. പക്ഷെ വിജയികൾ രണ്ട് പേരാണ്.
വനിത പ്രീമിയർ ലീഗ് 2024 സീസൺ കിരീടം ഉയർത്തിയത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ്. ടീം സ്ഥാപിച്ച രണ്ട് പതിറ്റാണ്ട് തികയുമ്പോഴാണ് സ്മൃതി മന്ദനയുടെ നേതൃത്വത്തിൽ ആദ്യമായി ആർസിബിയുടെ ഷെൽഫിലേക്ക് ഒരു ട്രോഫി എത്തുന്നത്. ഓസ്ട്രേലിയൻ ക്യാപ്റ്റന മെഗ് ലാനിങ്സ് നയിച്ച ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചാണ് ആർസിബി ചരിത്രത്തിൽ ആദ്യ ട്രോഫി നേട്ടം സംഭവിക്കുന്നത്. എട്ട് വിക്കറ്റിനായിരുന്നു ആർസിബിയുടെ ജയം.
ഇതെ രീതിയിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ ഫൈനലിൽ തോൽപ്പിക്കുന്നത്. അതും ഓസീസ് ക്യാപ്റ്റൻ നയിച്ച ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് ശ്രെയസ് അയ്യർ നയിച്ച കെകെആർ തോൽപ്പിക്കുന്നത്. ഇനി ഇതാണ് വലിയ സാമ്യം എന്ന കരുതുന്നവർക്ക് ഇരു ഫൈനലുകളുടെ കണക്കുകൾ വ്യക്തമായി പരിശോധിക്കാം.
1. ഇരു ലീഗിൻ്റെയും ഫൈനലിൽ എത്തിയത് ഓസ്ട്രേലിയൻ ദേശീയ ടീമുകളുടെ ക്യാപ്റ്റന്മാരായിരുന്നു.
2. ഇരു മത്സരങ്ങളും ഒരു ഇന്ത്യൻ ക്യാപ്റ്റനും ഒരു ഓസ്ട്രേലിയൻ ക്യാപ്റ്റനും തമ്മിലായിരുന്നുയ
3. WPL ഫൈനലിൽ ടോസ് നേടിയ മെഗ് ലാനിങ്സ് ആർസിബിയ്ക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഐപിഎൽ ഫൈനലിൽ ടോസ് നേടിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് കെകെആറിനെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു.
4. രണ്ട് ഫൈനലിലും ആദ്യം ബാറ്റ് ചെയ്ത ടീം 113 റൺസിന് പുറത്തായി. അതും കൃത്യം 18.3 ഓവറിൽ 113 റൺസെടുത്താണ് ആദ്യം ബാറ്റ് ചെയ്ത ടീം പുറത്തായത്.
5. ഇന്ത്യൻ ക്യാപ്റ്റൻ നയിച്ച ടീം ജയിച്ചു. അതും എട്ട് വിക്കറ്റനാണ് ഇരു ഫൈനലുകളിൽ ജയം.
ഇതിൽ വലിയ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇതിലും വലിയ സാമ്യം സ്വപന്ങ്ങളിൽ മാത്രമാകും ഉണ്ടാകുകയെന്നാണ് ക്രിക്കറ്റ് ആരാധകർ അഭിപ്രായപ്പെടുന്നത്.
വനിത പ്രീമിയർ ലീഗ് ഫൈനലിൽ ആർസിബി കപ്പ് ഉയർത്തയപ്പോൾ ചരിത്രനേട്ടമാണ് പിറന്നത്. കെകെആർ കഴിഞ്ഞ ദിവസം ഉയർത്തിയത് തങ്ങളുടെ മൂന്നാം ഐപിഎൽ കിരീടമാണ്.