IPL Final 2024 : ഫൈനലിൽ അടി പൊട്ടുമോ? ടോസ് സൺറൈസേഴ്സിന്
IPL Final 2024 KKR vs SRH : ടൂർണമെൻ്റിലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈശസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചാണ് ഫൈനലിലേക്ക് പ്രവേശിച്ചത്
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഫൈനൽ മത്സരത്തിനുള്ള ടോസ് സൺറൈസേഴ്സ് ഹൈദരാബാദിന്. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ കമ്മൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. ടീമിൽ ഒരു മാറ്റം വരുത്തിയാണ് എസ്ആർഎച്ച് കെകെആറിനെതിരെ കലാശപ്പോരട്ടത്തിന് ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഉണ്ടായിരുന്ന അബ്ദുൽ സമദിനെ ഇംപാക്ട് പ്ലെയർ പട്ടികയിൽ ഉൾപ്പെടുത്തി പകരം ഷാഹ്ബാസ് അഹമ്മദിനെയാണ് പാറ്റ് കമ്മിൻസ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ പോലെ ചെന്നൈയിൽ ഇന്നും വെല്ലുവിളി സൃഷ്ടിക്കാൻ മഞ്ഞ് ഇല്ല. അതേസമയം മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് കൊൽക്കത്ത ഇന്ന് ഫൈനലിന് ഇറങ്ങിയിരിക്കുന്നത്.
എസ്ആർഎച്ചിൻ്റെ പ്ലേയിങ് ഇലവൻ – ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, എയ്ഡെൻ മർക്രം, നിതീഷ് കുമാർ റെഡ്ഡി, ഹെയ്ൻറിച്ച് ക്ലാസെൻ, ഷാഹ്ബാസ് അഹമ്മദ്, പാറ്റ് കമ്മിൻസ്, ഭുവനേശ്വർ കുമാർ, ജയ്ദേവ് ഉനദ്ഘട്ട്, ടി നടരാജൻ.
ഉമ്രാൻ മാലിക്ക്, വാഷിങ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്സ്, മയാങ്ക് മർക്കണ്ഡെ, അബ്ദുൽ സമദ് എന്നിവരാണ് ഇംപാക്ട് പ്ലെയർ പട്ടികയിലുള്ളത്.
കെകെആറിൻ്റെ പ്ലേയിങ് ഇലവൻ – റഹ്മാനുള്ള ഗുർബ്ബാസ്, സുനിൽ നരേൻ, വെങ്കടേഷ് ഐയ്യർ, ശ്രയസ് അയ്യർ, റിങ്കു സിങ്, ആന്ദ്രെ റസ്സൽ, രമൻദീപ് സിങ്, മിച്ചൽ സ്റ്റാർക്ക്, വൈഭവ് അറോറ, ഹർഷിത് റാണ, വരുൺ ചക്രവർത്തി
അങ്കുൽ റോയി, മനീഷ് പാണ്ഡെ, നിതീഷ് റാണ, കെ എസ് ഭരത്, ഷെർഫെൻ റൂതെഫോഡ് എന്നിവരാണ് കൊൽക്കത്തയുടെ ഇംപാക്ട് പ്ലെയർ താരങ്ങളുടെ പട്ടിക
പോയിൻ്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനക്കാരായിരുന്ന കെകെആറും എസ്ആർഎച്ചുമായിരുന്ന പ്ലേഓഫിലെ ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടിയത്. ആദ്യ ക്വാളിഫയറിൽ ഹൈദരാബാദിനെ തോൽപ്പിച്ച് കൊൽക്കത്ത നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ തകർത്താണ് എസ്ആർഎച്ച് ഫൈനലിലേക്ക് പ്രവേശനം നേടിയത്.