5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ക്രിക്കറ്റ് പ്രേമികളുടെ ആഘോഷ രാവ്, വരുന്നു ഐപിഎൽ മെ​ഗാ താരലേലം; അറിയേണ്ടതെല്ലാം…

IPL Mega Auction 2025: നവംബർ 24 ഞായറാഴ്ച ഇന്ത്യൻ സമയം വെെകിട്ട് 3-ന് ലേലം ആരംഭിക്കുമെന്നാണ് സൂചന. മല്ലിക സാഗറായിരിക്കും താര ലേലം നിയന്ത്രിക്കുക എന്നാണ് റിപ്പോർട്ട്. 

IPL 2025: ക്രിക്കറ്റ് പ്രേമികളുടെ ആഘോഷ രാവ്, വരുന്നു ഐപിഎൽ മെ​ഗാ താരലേലം; അറിയേണ്ടതെല്ലാം…
ഐപിഎൽ 2025 (Image Credits – Getty Images)
athira-ajithkumar
Athira CA | Published: 17 Nov 2024 21:17 PM
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. ഐപിഎൽ താരലേലം ഈ മാസം 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. 574 താരങ്ങൾ മെ​ഗാ താരലേലത്തിന്റെ ഭാ​ഗമാകും. ടീമുകൾ റിലീസ് ചെയ്ത ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ ഉൾപ്പെടെയുള്ള താരങ്ങളും ലേലത്തിന് മാറ്റുകൂട്ടും. ലേലത്തിനെത്തുന്ന 574 താരങ്ങളിൽ 366 പേരും ഇന്ത്യക്കാരാണ്. 208 പേർ വിദേശ താരങ്ങളും, 3 പേർ അസോസിയേറ്റ് രാജ്യങ്ങളിൽനിന്നുള്ളവരാണ്. ‌318 ഇന്ത്യൻ അൺക്യാപ്പ്ഡ് താരങ്ങളും 12 അൺക്യാപ്പ്ഡ് വിദേശ താരങ്ങളും ലേലത്തിനുണ്ട്.  നവംബർ 24 ഞായറാഴ്ച ഇന്ത്യൻ സമയം വെെകിട്ട് 3-ന് ലേലം ആരംഭിക്കുമെന്നാണ് സൂചന. മല്ലിക സാഗറായിരിക്കും താര ലേലം നിയന്ത്രിക്കുക എന്നാണ് റിപ്പോർട്ട്.
ടീമുകളും ആർടിഎം ഓപ്ഷനും
മുംബൈ ഇന്ത്യൻസ്
ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ, തിലക് വർമ്മ എന്നിവരെയാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തിയിരിക്കുന്നത്. ആർടിഎം ഓപ്ഷൻ ഉപയോ​ഗിച്ച് 1 അൺക്യാപ്ഡ് പ്ലെയറെ ടീമിലെത്തിക്കാം.
സൺറൈസേഴ്സ് ഹൈദരാബാദ്
ഹെന്റിച്ച് ക്ലാസൻ, പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ ടീം നിലനിർത്തി. ആർടിഎമ്മിലൂടെ ഒകു അൺക്യാപ്ഡ് താരത്തെ ടീമിലെത്തിക്കാം.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
വിരാട് കോലി, രജത് പട്ടീദാർ, യാഷ് ദയാൽ എന്നിവരെയാണ് മെ​ഗാ താരലേലത്തിന് മുന്നോടിയായി ആർസിബി നിലനിർത്തിയത്. 1 അൺക്യാപ്പ്ഡ് താരം, 2 ക്യാപ്ഡ് ‌താരങ്ങൾ അല്ലെങ്കിൽ 3 ക്യാപ്ഡ് താരങ്ങളെ ടീമിലെത്തിക്കാം.
ചെന്നൈ സൂപ്പർ കിംഗ്സ്
ഋതുരാജ് ഗെയ്‌ക്‌വാദ്, രവീന്ദ്ര ജഡേജ, മതീശ പതിരാന, ശിവം ദുബെ, എംഎസ് ധോണി എന്നിവരെയാണ് ചെന്നെെ നിലനിർത്തിയത്. 1 ക്യാപ്ഡ് അല്ലെങ്കിൽ അൺക്യാപ്ഡ് താരത്തെ ആർടിഎമ്മിലൂടെ ടീമിലെത്തിക്കാം.
ഡൽഹി
അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറേൽ എന്നിവരെ നിലനിർത്തിയ ഡൽഹിക്ക് 2 താരങ്ങളെ ആർടിഎമ്മിലൂടെ ടീമിലെത്തിക്കാം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
റിങ്കു സിംഗ്, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രേ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിംഗ് എന്നിവരെ നിലനിർത്തി. ആർടിഎം ഓപ്ഷൻ ഇല്ല.
രാജസ്ഥാൻ റോയൽസ്
സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, സന്ദീപ് ശർമ്മ എന്നിവരെ നിലനിർത്തി. ആർടിഎം ഓപ്ഷൻ ഇല്ല.
ഗുജറാത്ത് ടൈറ്റൻസ്
റാഷിദ് ഖാൻ, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, രാഹുൽ ടെവാട്ടിയ, ഷാരൂഖ് ഖാൻ എന്നിവരെ നിലനിർത്തിയതിനാൽ ഒരു ക്യാപ്ഡ് താരത്തെ ആർടിഎം ഓപ്ഷനിലൂടെ ടീമിലെത്തിക്കാനാവും.
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്
നിക്കോളാസ് പൂരൻ, രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, ആയുഷ് ബഡോണി എന്നിവരെയാണ് ടീം നിലനിർത്തിയത്. ഒരു ക്യാപ്ഡ് താരത്തെ ആർടിഎം ഓപ്ഷനിലൂടെ ടീമിലെത്തിക്കാനാവും.
പഞ്ചാബ് കിംഗ്സ്
ശശാങ്ക് സിംഗ്, പ്രഭ്സിമ്രാൻ സിംഗ് എന്നിവരെ മാത്രമാണ് ടീം താരലേലത്തിൽ നിലനിർത്തിയത്. 4 ക്യാപ്‌ഡ് കളിക്കാരെ ആർടിഎമ്മിലൂടെ താരലേലത്തിൽ ടീമിലെത്തിക്കാൻ സാധിക്കും.
മാർക്വീ താരങ്ങൾ 
2 സെറ്റുകളിലായി 12 താരങ്ങളാണ് മാർക്വീ വിഭാ​ഗത്തിൽ താരലേലത്തിനായി എത്തുന്നത്. ജോസ് ബട്ട്‌ലർ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കാഗിസോ റബാഡ, അർഷ്ദീപ് സിംഗ്, മിച്ചൽ സ്റ്റാർക്ക് സെറ്റ് 1-ലും യുസ്‌വേന്ദ്ര ചാഹൽ, ലിയാം ലിവിംഗ്‌സ്റ്റൺ, ഡേവിഡ് മില്ലർ, കെഎൽ രാഹുൽ, മുഹമ്മദ് ഷമി , മുഹമ്മദ് സിറാജ് എന്നിവർ സെറ്റ് 2-ലും ഉൾപ്പെടുന്നു.
മെഗാ താരലേലം സ്ട്രീമിംഗ്
സൗദി അറേബ്യയിലെ അബാദി അൽ-ജോഹർ അരീനയിൽ നടക്കു‌ന്ന താരലേലത്തിന് ഈ മാസം 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തുടക്കമാകും. ഇന്ത്യയി‌ൽ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലൂടെ ലേലം തത്സമയം കാണാൻ കഴിയും. ജിയോ സിനിമയിലും ജിയോ സിനിമ വെബ്സെെറ്റിലും ലേലം തത്സമയം കാണാം.

Latest News