5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025: ഐപിഎല്‍ താരലേലം, രണ്ടാം ദിനവും ആവേശമേറും, ആര്‍സിബി ‘ഷൈന്‍’ ചെയ്യും; ക്രുണാല്‍ പാണ്ഡ്യ ടീമില്‍

IPL Auction 2025 second day: ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ദിനത്തിനും ആവേശത്തുടക്കം. രണ്ടാം ദിനം ഏറ്റവും കൂടുതല്‍ തുക പഴ്‌സിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കൂടുതല്‍ ആവേശത്തോടെ ലേലം വിളിച്ചേക്കും

IPL Auction 2025: ഐപിഎല്‍ താരലേലം, രണ്ടാം ദിനവും ആവേശമേറും, ആര്‍സിബി ‘ഷൈന്‍’ ചെയ്യും; ക്രുണാല്‍ പാണ്ഡ്യ ടീമില്‍
Krunal Pandya (credits: PTI)
jayadevan-am
Jayadevan AM | Updated On: 25 Nov 2024 16:10 PM

ജിദ്ദ: ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ദിനത്തിനും ആവേശത്തുടക്കം. രണ്ടാം ദിനം ഏറ്റവും കൂടുതല്‍ തുക പഴ്‌സിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കൂടുതല്‍ ആവേശത്തോടെ ലേലം വിളിച്ചേക്കും. 30.65 കോടി രൂപയാണ് ആര്‍സിബിയുടെ പഴ്‌സില്‍ അവശേഷിക്കുന്നത്. ആകെ 10 താരങ്ങളാണ് ഇതുവരെ ആര്‍സിബിയിലെത്തിയത്. 7 ഇന്ത്യന്‍ താരങ്ങളും, മൂന്ന് വിദേശ താരങ്ങളും അതില്‍ ഉള്‍പ്പെടുന്നു. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ക്രൂണാല്‍ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് ആര്‍സിബി ടീമിലെത്തിച്ചു.

26.10 കോടി രൂപ കൈവശമുള്ള മുംബൈ ഇന്ത്യന്‍സിനും ഇന്ന് കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ചേ മതിയാകൂ. ഇതുവരെ ഒമ്പത് താരങ്ങളാണ് (നിലനിര്‍ത്തിയ താരങ്ങളടക്കം) മുംബൈ ടീമിലുള്ളത്. അതില്‍ എട്ടു പേരും ഇന്ത്യന്‍ താരങ്ങളാണ്. മുംബൈ ഇന്ന് കൂടുതല്‍ വിദേശ താരങ്ങള്‍ക്കായി പണം മുടക്കിയേക്കും.

എത്ര പണം മുടക്കേണ്ടി വന്നാലും സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കുമെന്ന നയം പഞ്ചാബ് കിങ്‌സ് ആദ്യ ദിവസം തന്നെ തെളിയിച്ചിരുന്നു. 10 ഇന്ത്യന്‍ താരങ്ങളടക്കം 12 പേരെയാണ് പഞ്ചാബ് ടീമിലെത്തിച്ചത്. ഫ്രാഞ്ചെസിയുടെ കൈവശം ഇനിയും 22.50 കോടി രൂപ അവശേഷിക്കുന്നുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ അക്കൗണ്ടിലുള്ളത് 17.50 കോടി രൂപയാണ്. 11 ഇന്ത്യന്‍ താരങ്ങളടക്കം 14 പേരാണ് ഇതുവരെ ഗുജറാത്ത് ടീമിലെത്തിയത്. 11 താരങ്ങളെ മാത്രം ഇതിനകം കണ്ടെത്തിയ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനും ഇന്ന് കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കണം. ഏഴ് ഇന്ത്യന്‍ താരങ്ങളും, നാല് വിദേശ താരങ്ങളുമാണ് ഇപ്പോള്‍ റോയല്‍സിലുള്ളത്. ഫ്രാഞ്ചെസിയുടെ പഴ്‌സിലുള്ളത് 17.35 കോടി രൂപയും.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് 15.60 കോടി രൂപ അവശേഷിക്കുന്നു. നാല് വിദേശതാരങ്ങളടക്കം 12 പേരെയാണ് ചെന്നൈ ഇതുവരെ സ്വന്തമാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-14.85 കോടി രൂപ, ഡല്‍ഹി ക്യാപിറ്റല്‍സ്-13.80 കോടി രൂപ, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്-5.15 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് ഫ്രാഞ്ചെസികളുടെ പഴ്‌സില്‍ അവശേഷിക്കുന്ന തുക.

ആറു കോടിയില്‍ താഴെ തുക മാത്രം അവശേഷിക്കുന്നതിനാല്‍ ഹൈദരാബാദിന് ഇന്ന് വീര്യം ചോര്‍ന്നേക്കും. എങ്കിലും മികച്ച റീട്ടെന്‍ഷനും, താരലേലത്തിലെ ആദ്യ ദിവസത്തെ തകര്‍പ്പന്‍ റീട്ടെന്‍ഷനുകളും അവര്‍ക്ക് ആശ്വാസകരമാണ്.

ഫ്രാഞ്ചെസികള്‍ ഇതുവരെ ടീമിലെത്തിച്ചവര്‍ (റീട്ടെന്‍ഷന്‍ ഉള്‍പ്പെടെ)

ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഡെവോണ്‍ കോണ്‍വെ, രാഹുല്‍ ത്രിപാഠി, ഖലീല്‍ അഹമ്മദ്, മഥീഷ പതിരന, ആര്‍ അശ്വിന്‍, വിജയ് ശങ്കര്‍, എംഎസ് ധോണി, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ്, റുതുരാജ് ഗെയ്ക്വാദ്, രചിന്‍ രവീന്ദ്ര, ശിവം ദുബെ.

ഡല്‍ഹി ക്യാപിറ്റല്‍സ്-അഭിഷേക് പോറല്‍, കരുണ്‍ നായര്‍, സമീര്‍ റിസ്വി, അശുതോഷ് ശര്‍മ, കെഎല്‍ രാഹുല്‍, ടി നടരാജന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹാരി ബ്രൂക്ക്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്ക്, മോഹിത് ശര്‍മ.

ഗുജറാത്ത് ടൈറ്റന്‍സ്-അനൂജ് റാവത്ത്, മാനവ് സുത്താര്‍, റാഷിദ് ഖാന്‍, ജോസ് ബട്ട്‌ലര്‍, മുഹമ്മദ് സിറാജ്, സായ് സുദര്‍ശന്‍, കഗിസോ റബാദ, നിഷാദ് സിന്ധു, ഷാരൂഖ് ഖാന്‍, കുമാര്‍ കുശാഗ്ര, പ്രസിദ്ധ് കൃഷ്ണ, ശുഭ്മന്‍ ഗില്‍, മഹിപാല്‍ ലോമ്രോര്‍, രാഹുല്‍ തെവാട്ടിയ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ആന്ദ്രെ റസല്‍, ക്വിന്റോണ്‍ ഡി കോക്ക്, വൈഭവ് അറോറ, ആങ്ക്രിഷ് രഘുവന്‍ശി, റഹ്‌മാനുല്ല ഗുര്‍ബാസ്, വരുണ്‍ ചക്രവര്‍ത്തി, ആന്റിത്ത് നോക്യെ, രമന്‍ദീപ് സിങ്, വെങ്കടേഷ് അയ്യര്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്, മയങ്ക് മാര്‍ഖണ്ഡെ, സുനില്‍ നരെയ്ന്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-അബ്ദുല്‍ സമദ്, ഡേവിഡ് മില്ലര്‍, രവി ബിഷ്‌ണോയ്, എയ്ഡന്‍ മര്‍ക്രം, മയങ്ക് യാദവ്, ഋഷഭ് പന്ത്, ആര്യന്‍ ജൂയര്‍, മിച്ചല്‍ മാര്‍ഷ്, ആവേശ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബദോനി, നിക്കോളാസ് പുരന്‍.

മുംബൈ ഇന്ത്യന്‍സ്-ഹാര്‍ദ്ദിക് പാണ്ഡ്യ, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, റോബിന്‍ മിന്‍സ്, തിലക് വര്‍മ, കാണ്‍ ശര്‍മ, രോഹിത് ശര്‍മ, ട്രെന്‍ഡ് ബോള്‍ട്ട്‌

പഞ്ചാബ് കിങ്‌സ്-അര്‍ഷ്ദീപ് സിങ്, പ്രഭ്‌സിമ്രാന്‍ സിങ്, യാഷ് താക്കൂര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ശശാങ്ക് സിങ്, യുസ്വേന്ദ്ര ചഹല്‍, ഹര്‍പ്രീത് ബ്രാര്‍, ശ്രേയസ് അയ്യര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, വിഷ്ണു വിനോദ്, നെഹാല്‍ വധേര, വൈശാഖ് വിജയ്കുമാര്‍

രാജസ്ഥാന്‍ റോയല്‍സ്-ആകാശ് മധ്വാല്‍, റിയാന്‍ പരാഗ്, യശ്വസി ജയ്‌സ്വാള്‍, ധ്രുവ് ജൂറല്‍, സന്ദീപ് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍, സഞ്ജു സാംസണ്‍, കുമാര്‍ കാര്‍ത്തികേയ സിങ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, മഹീഷ് തീക്ഷണ, വനിന്ദു ഹസരങ്ക.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ജിതേഷ് ശര്‍മ, ഫില്‍ സാള്‍ട്ട്, സുയാഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ്, രജത് പടിദാര്‍, വിരാട് കോലി, ലിയം ലിവിങ്‌സ്റ്റണ്‍, റാസിഖ് ധര്‍, യാഷ് ദയാല്‍, ക്രുണാല്‍ പാണ്ഡ്യ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-അഭിനവ് മനോഹര്‍, ഹെയിന്റിച്ച് ക്ലാസണ്‍, രാഹുല്‍ ചഹര്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സിമര്‍ജിത് സിങ്, ആദം സാമ്പ്, മുഹമ്മദ് ഷമി, ട്രാവിസ് ഹെഡ്, അഥര്‍വ ടെയ്ഡ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷല്‍ പട്ടേല്‍, പാറ്റ് കമ്മിന്‍സ്.

Latest News