5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025 : മുംബൈ ലക്ഷ്യംവെക്കുന്ന ഈ മലയാളി താരം ഇതുവരെ കേരളത്തിനായി കളിച്ചിട്ടില്ല; 19കാരൻ ഐപിഎൽ ലേലപ്പട്ടികയിൽ എങ്ങനെ എത്തി?

IPL Auction 2025 Vignesh Puthur : ഐപിഎൽ ലേലത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവന്നപ്പോൾ പട്ടികയിൽ ഒരു കേരള താരമുണ്ടായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഗ്നേഷ് പുത്തൂർ. ഇതിലെ കൗതുകമെന്തെന്നാൽ വിഗ്നേഷ് പുത്തൂർ ഇതുവരെ കേരള സീനിയർ ടീമിൽ കളിച്ചിട്ടില്ല. എന്നിട്ടും വിഗ്നേഷ് ലേലപ്പട്ടികയിൽ ഇടംപിടിച്ചതിന് കാരണം മുംബൈ ഇന്ത്യൻസിൻ്റെ റഡാറിലെത്തിയതാണ്.

IPL Auction 2025 : മുംബൈ ലക്ഷ്യംവെക്കുന്ന ഈ മലയാളി താരം ഇതുവരെ കേരളത്തിനായി കളിച്ചിട്ടില്ല; 19കാരൻ ഐപിഎൽ ലേലപ്പട്ടികയിൽ എങ്ങനെ എത്തി?
വിഗ്നേഷ് പുത്തൂർ
abdul-basith
Abdul Basith | Updated On: 19 Nov 2024 15:41 PM

ഐപിഎൽ ലേലത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവന്നപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷനിൽ (KCA) നിന്നും 14ഓളം താരങ്ങളുടെ പേരാണ് ഉണ്ടായിരുന്നത്. ഈ ചുരുക്കപ്പട്ടിക എന്ന് പറയുമ്പോൾ ആകെ രജിസ്റ്റർ ചെയ്ത താരങ്ങളിൽ ഫ്രാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിച്ച താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ നിന്നും ഇംഗ്ലണ്ടിൻ്റെ ജോഫ്ര ആർച്ചർ പോലും പുറത്തായപ്പോൾ ഇതുവരെ സീനിയർ ടീമിൽ കളിച്ചിട്ടില്ലാത്ത, വെറും 19 വയസ് മാത്രമുള്ള ഒരു മലയാളി താരം ഇടം നേടിയിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഗ്നേഷ് പുത്തൂർ. [TV9 Malayalam Exclusive]

വിഗ്നേഷ് ഇതുവരെ കേരളത്തിൻ്റെ സീനിയർ ടീമിനായി കളിച്ചിട്ടില്ല. 11-ാം വയസിലാണ് വിഗ്നേഷ് ക്രിക്കറ്റ് കരിയർ ആരംഭിക്കുന്നത്. കേരള അണ്ടർ 14, അണ്ടർ 19, അണ്ടർ 23, ഇൻവിറ്റേഷൻ ടൂർണമെൻ്റുകളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തിവന്നിരുന്ന കെസിഎസ് പ്രെസിഡൻഷ്യൽ കപ്പ് ടി20 ടൂർണമെൻ്റിലും കഴിഞ്ഞ സീസണിൽ കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിലുമാണ് വിഗ്നേഷിൻ്റെ മത്സരത്തിൽ പുറംലോകം കണ്ടത്. കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷ് വെറും മൂന്ന് മത്സരങ്ങളിലേ കളിച്ചിട്ടുള്ളൂ. ഈ മത്സരങ്ങളിൽ നിന്ന് കിട്ടിയതാവട്ടെ വെറും രണ്ട് വിക്കറ്റ്. എന്നാലും മലപ്പുറം സ്വദേശിയായ താരം ഐപിഎൽ ലേലത്തിൻ്റെ ചുരുക്കപ്പെട്ടികയിൽ ഇടം നേടി.

Also Read : IPL 2025: ക്രിക്കറ്റ് പ്രേമികളുടെ ആഘോഷ രാവ്, വരുന്നു ഐപിഎൽ മെ​ഗാ താരലേലം; അറിയേണ്ടതെല്ലാം…

കെസിഎ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടെ പല ഐപിഎൽ ഫ്രാഞ്ചൈസികളുടെയും ടാലൻ്റ് സ്കൗട്ട് മത്സരങ്ങൾ കാണാനെത്തിയിരുന്നു. ലീഗ് അവസാനിച്ചപ്പോൾ ഇവരിൽ പലരെയും പല ടീമുകളും ട്രയൽസിന് ക്ഷണിച്ചു. അങ്ങനെ വിഗ്നേഷിനെ അഞ്ച് തവണ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട മുംബൈ ഇന്ത്യൻസ് ട്രയൽസിന് ക്ഷണിച്ചു. മൂന്ന് തവണ വിഗ്നേഷ് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്ന ട്രയൽസിൽ പങ്കെടുത്തു. മാച്ച് സിമുലേഷനുകളാണ് ട്രയൽസിൽ നടത്തിയത്. അവസാന ട്രയൽസ് നടന്നത് ഈ മാസം ആദ്യമാണ്. മറ്റ് ടീമുകളിൽ നിന്നൊന്നും വിഗ്നേഷിന് വിളി വന്നില്ല. ഒടുവിൽ ചുരുക്കപ്പട്ടിക വന്നപ്പോൾ വിഗ്നേഷ് പട്ടികയിലുണ്ട്.

ലോക ക്രിക്കറ്റിൽ തന്നെ അപൂർവമായ ചൈനമാൻ ബൗളറാണ് 19 വയസുകാരനായ വിഗ്നേഷ് എന്നാണ് മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പ്രദീപ് താരത്തെ വിശേഷപ്പെടുത്തിയത്. വിഗ്നേഷ് മുംബൈ ഇന്ത്യൻസിൽ സെലക്ഷൻ ട്രയൽസിന് പോയിരുന്നു. മൂന്ന് തവണ പോയി. അതിലെ പെർഫോമൻസ് ഇഷ്ടമായതുകൊണ്ടായിരിക്കും ലിസ്റ്റിൽ ഇട്ടത്. യൂണിവേഴ്സിറ്റി കളിച്ചിട്ടുണ്ട്. അണ്ടർ 23, അണ്ടർ 19 ടൂർണമെൻ്റുകൾ കളിച്ചു. കെസിഎയുടെ ഇൻവിറ്റേഷണൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കെസിഎയിലൂടെ വളർന്നുവന്ന പ്രതിഭയെന്നാണ് പ്രദീപ് പറഞ്ഞു. ചൈനമാൻ അല്ലെങ്കിൽ ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് സ്പിന്നറാണ് വിഗ്നേഷ്. നിലവിൽ ലോക ക്രിക്കറ്റിൽ സജീവമായി കളിക്കുന്ന ചൈനമാൻ ബൗളർമാർ വെറും മൂന്ന് താരങ്ങൾ മാത്രമാണ്. അതിൽ ഒരാളാണ് ഇന്ത്യയുടെ കുൽദീപ് യാദവ്. ഈ പട്ടികയിൽ ഉൾപ്പെട്ട വിഗ്നേഷിന് തരക്കേടില്ലാത്ത ബാറ്റിങ് ചെയ്യാനും സാധിക്കും.

ഈ മാസം 24, 25 തീയതികളിലാണ് ഐപിഎൽ മെഗാ ലേലം നടക്കുക. സൗദി അറേബ്യയിലെ ജിദ്ദയിലാണ് താരലേലം. ആകെ 574 താരങ്ങൾ മെഗാലേലത്തിൻ്റെ ഭാഗമാവും. 574 താരങ്ങളിൽ 366 പേരും ഇന്ത്യക്കാരാണ്. 208 പേർ വിദേശ താരങ്ങൾ. മൂന്ന് പേരാണ് അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളത്. 366 ഇന്ത്യൻ താരങ്ങളിൽ 318 പേർ കാപ്പ്ഡ് താരങ്ങളും 12 താരങ്ങൾ അൺകാപ്പ്ഡ് കളിക്കാരുമാണ്. 24 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന ലേലം മല്ലിക സാഗർ ആയിരിക്കും നിയന്ത്രിക്കുക.