5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vaibhav Suryavanshi: 13കാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് താരലേലത്തില്‍ കിട്ടിയത് 1.10 കോടിരൂപ; ഐപിഎല്ലിലെ കുട്ടിക്കോടീശ്വരന് നികുതി കഴിഞ്ഞ് എത്ര കൈയ്യില്‍ കിട്ടും ?

Vaibhav Suryavanshi IPL Auction 2025: വൈഭവിന് എത്ര രൂപ നികുതി അടയ്‌ക്കേണ്ടി വരുമെന്ന ചര്‍ച്ചകളും സജീവമാണ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വൈഭവിന് നികുതി ഏത് തരത്തിലായിരിക്കുമെന്നും ചോദ്യങ്ങള്‍ ഉയരുന്നു

Vaibhav Suryavanshi: 13കാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് താരലേലത്തില്‍ കിട്ടിയത് 1.10 കോടിരൂപ; ഐപിഎല്ലിലെ കുട്ടിക്കോടീശ്വരന് നികുതി കഴിഞ്ഞ് എത്ര കൈയ്യില്‍ കിട്ടും ?
വൈഭവ് സൂര്യവന്‍ശി (image credits: PTI)
jayadevan-am
Jayadevan AM | Published: 29 Nov 2024 20:54 PM

ഐപിഎല്‍ താരലേലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവന്‍ശി. ബിഹാര്‍ സ്വദേശിയായ ഈ 13കാരനെ രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാനത്തുക. ഇതില്‍ നാലു മടങ്ങ് അധികം തുക വൈഭവിന് താരലേലത്തില്‍ ലഭിച്ചു.

വൈഭവിന് എത്ര രൂപ നികുതി അടയ്‌ക്കേണ്ടി വരുമെന്ന ചര്‍ച്ചകളും സജീവമാണ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വൈഭവിന് നികുതി ഏത് തരത്തിലായിരിക്കുമെന്നും ചോദ്യങ്ങള്‍ ഉയരുന്നു. എന്നാല്‍ വൈഭവിന് ലഭിക്കുന്നത് സജീവ വരുമാനമായതിനാല്‍ നികുതി അടയ്‌ക്കേണ്ടി വരുമെന്ന് ടാക്സ് കൺസൾട്ടൻ്റ് ബൽരാജ് ജെയിൻ പറയുന്നു.

18 വയസിന് താഴെയുള്ളവരും നികുതി നിയമങ്ങള്‍ക്ക് വിധേയരാണ്. എന്നാല്‍ സജീവ വരുമാനം, നിഷ്‌ക്രിയ വരുമാനം എന്നിവ കണക്കിലെടുത്താകും നികുതി കണക്കിലാക്കുക.

സജീവമായ വരുമാനം സമ്പാദിച്ച വരുമാനമെന്നാണ് അര്‍ത്ഥമാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ സ്വപ്രയത്‌നത്തിലൂടെ പണം സമ്പാദിക്കുമ്പോള്‍ മുതിര്‍ന്നവരെപ്പോലെ നികുതി അടയ്ക്കണം. വരുമാനം ഇത്തരത്തില്‍ അല്ലെങ്കില്‍ അത് രക്ഷിതാക്കളുടെ വരുമാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും.

30 ശതമാനം നികുതി സ്ലാബ്‌

വൈഭവിന് 30 ശതമാനം നികുതി സ്ലാബാകും ബാധകമാകുക. 1.10 കോടിയുടെ 30 ശതമാനം നികുതി വൈഭവ് അടയ്‌ക്കേണ്ടി വരും. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷം താരത്തിന്‌ മറ്റെന്തെങ്കിലും വരുമാനമുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും നികുതി വിധേയമായ വരുമാനം കണക്കാക്കുന്നത്.

ഐപിഎൽ താരലേലത്തിൽ നിന്ന് വൈഭവിന് ലഭിച്ച 1.10 കോടി രൂപ നികുതി നൽകേണ്ട തുകയായി ആദായനികുതി നിയമപ്രകാരം കണക്കാക്കും. 30 ശതമാനം നികുതി സ്ലാബിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 87 എ പ്രകാരം റിബേറ്റിന് ശേഷം 31,12,500 രൂപ നികുതി അടയ്‌ക്കേണ്ടിവരും.

ഇതോടൊപ്പം, ഈ തുകയുടെ നികുതിയിൽ 15 ശതമാനം നിരക്കിൽ സർചാർജും ബാധകമാണ്. ഏകദേശം 4,66,875 രൂപയായിരിക്കും സർചാർജ്. നികുതി തുകയുടെ 4.6 ശതമാനം നിരക്കിൽ ആരോഗ്യ, വിദ്യാഭ്യാസ സെസും ചുമത്തും. ഇതുപ്രകാരം മൊത്തം നികുതി ബാധ്യത 37,22,550 രൂപയാകുമെന്ന് ചുരുക്കം.

വൈഭവ് മൊത്തം 37,22,550 രൂപ നികുതി അടയ്‌ക്കേണ്ടിവരും. 1.10 കോടിയുടെ സ്രോതസ്സിലെ നികുതിക്ക് ശേഷം ബാക്കിയുള്ള തുക താരത്തിന് ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 194 ആർ പ്രകാരം, 10 ശതമാനം ടിഡിഎസ് കിഴിച്ച് 99 ലക്ഷം രൂപ വൈഭവിന് ലഭിക്കും. നിലവിൽ വൈഭവിന് മൊത്തം നികുതി തുക രണ്ട് ഗഡുക്കളായി അടയ്ക്കാം. ആദ്യ ഗഡു ഡിസംബർ 15നകം അടയ്ക്കണം. ഇതിനുശേഷം മാർച്ച് 15നകം അടുത്ത ഗഡു അടയ്ക്കണം.