IPL 2025: സഞ്ജു ഇമ്പാക്ട് പ്ലയറായാല്‍ റോയല്‍സ് ആരെ ഒഴിവാക്കും? പണി കിട്ടുന്നത് ആ താരത്തിന്
Rajasthan Royals: റോയല്‍സ് ബൗള്‍ ചെയ്യുമ്പോള്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടായിരിക്കില്ല. സഞ്ജുവിന്റെ അഭാവത്തില്‍ ധ്രുവ് ജൂറലാകും വിക്കറ്റ് കീപ്പര്‍. രാജസ്ഥാന്റെ ബാറ്റിംഗില്‍ സഞ്ജു ഇമ്പാക്ട് പ്ലയറായെത്തുമ്പോള്‍ ഒരു ബൗളറെ ടീമിന് ഒഴിവാക്കേണ്ടി വരും. തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്വാൾ, സന്ദീപ് ശർമ്മ, യുധ്വീർ സിംഗ് ചരക്, കുമാർ കാർത്തികേയ തുടങ്ങിയവരില്‍ ഒരു താരത്തെ ഒഴിവാക്കിയാകും സഞ്ജു ബാറ്റിങിന് ഇറങ്ങുക.

ആദ്യ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ താന്‍ നയിക്കില്ലെന്ന സഞ്ജു സാംസണിന്റെ പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. വിക്കറ്റ് കീപ്പിംഗിനും ഫീല്‍ഡിംഗിനും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ക്ലിയറന്‍സ് ലഭിക്കാത്തതിനാലാണ് ആദ്യ മൂന്ന് മത്സരങ്ങളില്‍ ബാറ്ററായി മാത്രം കളിക്കാന്‍ സഞ്ജു തീരുമാനിച്ചത്. ഈ മത്സരങ്ങളില്‍ റിയാന്‍ പരാഗിനാണ് ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തം. അതായത് തുടക്കത്തിലെ മത്സരങ്ങളില്‍ റോയല്‍സിനായി സഞ്ജു കളിക്കുന്നത് ഇമ്പാക്ട് പ്ലയറായി മാത്രമായിരിക്കുമെന്ന് ചുരുക്കം.
രാജസ്ഥാന്‍ റോയല്‍സ് ബൗള്‍ ചെയ്യുമ്പോള്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടായിരിക്കില്ല. സഞ്ജുവിന്റെ അഭാവത്തില്‍ ധ്രുവ് ജൂറലാകും റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍. രാജസ്ഥാന്റെ ബാറ്റിംഗില്‍ സഞ്ജു ഇമ്പാക്ട് പ്ലയറായെത്തുമ്പോള്‍ സ്വഭാവികമായും ഒരു ബൗളറെ ടീമിന് ഒഴിവാക്കേണ്ടി വരും. തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്വാൾ, സന്ദീപ് ശർമ്മ, യുധ്വീർ സിംഗ് ചരക്, കുമാർ കാർത്തികേയ തുടങ്ങിയവരില്‍ പ്ലേയിങ് ഇലവനിലുള്ള ഏതെങ്കിലും താരത്തെ ഒഴിവാക്കിയാകും സഞ്ജു ബാറ്റിങിന് ഇറങ്ങുക.
എന്നാല്‍ ബാറ്റിങിന് കെല്‍പുള്ള താരം കൂടിയാണ് തുഷാര്‍ ദേശ്പാണ്ഡെ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സെഞ്ചുറിയും നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വാലറ്റത്ത് തുഷാറിന്റെ സേവനം റോയല്‍സിന് ഉപകരിക്കും. ഈ പശ്ചാത്തലത്തില്‍ സന്ദീപ് ശര്‍മയ്ക്കാകും സഞ്ജു ഇമ്പാക്ട് പ്ലയറായെത്തുമ്പോള്‍ വഴിമാറേണ്ടി വരിക. ഇതിന് മുമ്പും റോയല്‍സിന്റെ ബാറ്റിംഗില്‍ ഇമ്പാക്ട് പ്ലയറെത്തുമ്പോള്‍ സന്ദീപിനെ ഒഴിവാക്കിയിട്ടുണ്ട്.




Read Also: IPL 2025: ഇനിയും നാണംകെടാന്‍ വയ്യ, ഇത്തവണ രണ്ടും കല്‍പിച്ച്; കാശ് വീശിയെറിഞ്ഞ് പഞ്ചാബ് കപ്പ് നേടുമോ?
എന്നാല്‍ ബൗളിംഗില്‍ റോയല്‍സിന്റെ ആക്രമണത്തിന്റെ കുന്തമുനയാണ് സന്ദീപ്. താരത്തിന്റെ ഇക്കോണമി (8.42) റോയല്‍സിന് വലിയ ആശ്വാസമാണ്. അവസാന ഓവറുകളില്‍ പോലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കു കാണിക്കുന്നതാണ് സന്ദീപിന്റെ ശൈലി. ഇത്തവണ താരലേലത്തിന് മുമ്പ് സന്ദീപിനെ അണ്‍ക്യാപ്ഡ് പ്ലയറായി റോയല്‍സ് നിലനിര്‍ത്തിയിരുന്നു.
ഞായറാഴ്ചയാണ് റോയല്‍സിന്റെ ആദ്യ മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് മത്സരം ആരംഭിക്കും.