IPL 2025: ഹൈദരാബാദ് അസോസിയേഷനുമായി ഉടക്ക്; വിട്ടുവീഴ്ചയ്ക്കില്ലാതെ സണ്‍റൈസേഴ്‌സ്; തട്ടകം കേരളത്തിലേക്ക് മാറ്റുമോ?
SunRisers and Hyderabad Cricket Association issue: 12 വർഷമായി എച്ച്‌സിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും, കഴിഞ്ഞ സീസണ്‍ മുതലാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നും സണ്‍റൈസേഴ്‌സ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നും ഫ്രാഞ്ചെസി വ്യക്തമാക്കി. എച്ച്‌സിഎയിൽ നിന്ന് നിരവധി തവണ ഭീഷണിയുണ്ടായെന്നായിരുന്നു ആരോപണം

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരം മാറ്റനിര്‍ത്തിയാല്‍, തൊട്ടതെല്ലാം പിഴയ്ക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ഐപിഎല്‍ 2025 സീസണില്‍ ഇതുവരെ കാണാനാകുന്നത്. നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റു. റോയല്‍സിനെതിരെ മാത്രമാണ് വിജയിക്കാനായത്. മികച്ച താരനിര ഉണ്ടെങ്കിലും തന്ത്രങ്ങളിലെ പാളിച്ചകളാണ് സണ്‍റൈസേഴ്‌സിന് വിനയാകുന്നത്. ഇതിനെതിരെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും സണ്‍റൈസേഴ്‌സും പടലപ്പിണക്കവും രൂപപ്പെട്ടു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സിഎ) ഉന്നതർ സൗജന്യ ടിക്കറ്റുകൾക്കായി ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു സണ്‍റൈസേഴ്‌സിന്റെ ആരോപണം.
വെറുതെയിരിക്കാന്‍ സണ്‍റൈസേഴ്‌സും തയ്യാറായില്ല. ഫ്രാഞ്ചൈസി അത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി എച്ച്‌സിഎ ട്രഷറർ സിജെ ശ്രീനിവാസ് റാവുവിന് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ജനറൽ മാനേജർ ശ്രീനാഥ് ടിബി കത്ത് എഴുതി. ഹോം മത്സരങ്ങള്‍ ഹൈദരാബാദിന് പുറത്തേക്ക് മാറ്റാനായിരുന്നു സണ്‍റൈസേഴ്‌സിന്റെ ആലോചന.




”സൺറൈസേഴ്‌സ് നിങ്ങളുടെ സ്റ്റേഡിയത്തിൽ കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്നാണ് എച്ച്‌സിഎ പ്രസിഡന്റിന്റെ ഈ ഭീഷണികളും നടപടികളും വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കിൽ, ദയവായി രേഖാമൂലം അറിയിക്കുക. അങ്ങനെയെങ്കില്‍ അത് ഞങ്ങള്‍ക്ക് ബിസിസിഐയെയും, തെലങ്കാന സര്‍ക്കാരിനെയും ടീം മാനേജ്‌മെന്റിനെയും അറിയിക്കാനാകും”-എച്ച്‌സിഎ ട്രഷറർ സിജെ ശ്രീനിവാസ് റാവുവിന് അയച്ച കത്തില്‍ ശ്രീനാഥ് വ്യക്തമാക്കി.
പ്രശ്‌നപരിഹാരം
തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഇരുപക്ഷവും ബിസിസിഐ നിശ്ചയിച്ചിട്ടുള്ള തത്വങ്ങൾ പാലിക്കാൻ സമ്മതിച്ചുകൊണ്ട് ഒരു കരാറില്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ട്. കരാറിന് ശേഷം എസ്ആർഎച്ചും എച്ച്സിഎയും സംയുക്ത പ്രസ്താവന പുറത്തിറക്കി. എച്ച്‌സിഎ സെക്രട്ടറി ആര്‍. ദേവരാജ് എസ്ആര്‍എച്ച് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും, എസ്ആർഎച്ച്, എച്ച്സിഎ, ബിസിസിഐ എന്നിവ തമ്മിലുള്ള നിലവിലുള്ള ത്രികക്ഷി കരാർ കർശനമായി പാലിക്കണമെന്ന് സണ്‍റൈസേഴ്‌സ് നിര്‍ദ്ദേശിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രശ്‌നങ്ങളുടെ തുടക്കം
കഴിഞ്ഞ 12 വർഷമായി എച്ച്‌സിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും, കഴിഞ്ഞ സീസണ്‍ മുതലാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നും സണ്‍റൈസേഴ്‌സ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നും ഫ്രാഞ്ചെസി വ്യക്തമാക്കി. എച്ച്‌സിഎയിൽ നിന്ന് നിരവധി തവണ ഭീഷണിയുണ്ടായെന്നായിരുന്നു ആരോപണം.
Read More: IPL 2025 KKR vs SRH : കൂറ്റനടിക്കാർക്ക് ഇതെന്ത് പറ്റി? സൺറൈസേഴ്സിനെ 80 റൺസിന് തകർത്ത് കെകെആർ
കേരളത്തിലേക്ക് മാറ്റണമെന്ന് ആരാധകര്‍
അതിനിടെ, ഹൈദരാബാദില്‍ നിന്ന് സണ്‍റൈസേഴ്‌സ് പിന്മാറിയാല്‍ പുതിയ തട്ടകം ഏതായിരിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടന്നു. കേരളത്തിലേക്ക് മാറണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. കേരളത്തിന് നിലവില്‍ ടീമില്ലെന്നും, ഫ്രാഞ്ചെസിക്ക് ശക്തമായ പിന്തുണ ഇവിടെ ലഭിക്കുമെന്നുമായിരുന്നു ചിലരുടെ വാദം.
They are changing to trivandrum and calling Sunrisers Kerala
— Dih (@agnyathavasi241) April 1, 2025
ഒരു ഫ്രാഞ്ചെസിക്ക് പുതിയ ആസ്ഥാനം തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല. എച്ച്‌സിഎയുമായി സണ്‍റൈസേഴ്‌സ് രമ്യതയിലെത്തിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പുതിയ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതയും കുറവാണ്. ഒരുപക്ഷേ, ഹൈദരാബാദ് അസോസിയേഷനുമായുള്ള പ്രശ്‌നം ഇനിയും രൂക്ഷമായാല്‍ സണ്‍റൈസേഴ്‌സ് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയേക്കും.
Leave this state and branding , move to kerala and change team name to sunrisers kochi https://t.co/W2Dq0oMNmM
— honeybadger (@waitingforwknd) March 30, 2025
Kammolla gajji ipl ki paakindhi … Delhi team ni own cheskoleka gumpu mesthri tho kotha drama … Kerala ki shift avvandi @SunRisers ap ki matram vaddu gajji kukkalu ekkuva
— Degi_2728 (@SatyamV137305) March 30, 2025
Kerala aithe better vizag antha falthu city kanna kerala better .. kerala support and majority telugu support untadi
— Degi_2728 (@SatyamV137305) March 30, 2025