IPL 2025 : ഇതിൽ സ്പ്രിങ്ങുണ്ടോ? രാജസ്ഥാൻ ബെംഗളൂരു മത്സരത്തിനിടെ സോൾട്ടിൻ്റെ ബാറ്റ് അമ്പയർ പരിശോധിച്ചു; കാരണമിതാണ്
Phil Salt, Shimron Hetmyer Bats Checking : രാജസ്ഥാൻ റോയൽസ് താരം ഷിമ്രോൺ ഹെത്മയറിൻ്റെ ബാറ്റും അമ്പയർ പരിശോധിച്ചിരുന്നു. മത്സരം നിർത്തിവെച്ചായിരുന്നു അമ്പയറിൻ്റെ പരിശോധന

ആരും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഇന്ന് ജയ്പൂരിൽ വെച്ച് നടന്ന രാജസ്ഥാൻ റോയൽസ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ നടന്നു. മത്സരം നടക്കുന്നതിനിടെ അമ്പയർ രാജസ്ഥാൻ താരം ഷിമ്രോൺ ഹെത്മയറിൻ്റെയും ആർസിബി ഓപ്പണർ ഫിൽ സോൾട്ടിൻ്റെയും ബാറ്റുകൾ പരിശോധിച്ചിരുന്നു. മത്സരം നിർത്തിവെച്ചാണ് അമ്പയർ പരിശോധന നടത്തിയത്. വാസ്തവം എന്താണെന്ന് ആർക്കും പെട്ടെന്ന മനസ്സിലായില്ല.
മത്സരത്തിൽ ആദ്യം ബാറ്റ് രാജസ്ഥാൻ റോയൽസിൻ്റെ ആറാം ബാറ്ററായി വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹെത്മയർ ക്രീസിലേക്കെത്തിയപ്പോഴാണ് അമ്പയർ
ആദ്യം പരിശോധന നടത്തിയത്. പിന്നീട് ആർസിബിയുടെ ഇന്നിങ്സ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇംഗ്ലീഷ് താരം ഫിൽ സോൾട്ടിൻ്റെ ബാറ്റും അമ്പയർ പരിശോധിച്ച് നോക്കുകയും ചെയ്തു.
എന്തിനാണ് അമ്പയർ പരിശോധന നടത്തിയത്?
സത്യത്തിൽ ഇത് അമ്പയർ നടത്തുന്ന സാധാരണ പരിശോധനയാണ്. താരങ്ങൾ ഉപയോഗിക്കാൻ പോകുന്ന ബാറ്റ് നിയമവിധേയമാണോന്ന എന്ന പരിശോധിക്കുകയായിരുന്നു അമ്പയർ. ഐപിഎൽ നിയമാവലി പ്രകാരം ബാറ്റുകൾ നിർമിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട് . അത് പരിശോധിക്കുകയായിരുന്നു അമ്പയർമാർ. ഈ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ താരത്തിനും ടീമിനുമെതിരെ നടപടിയെടുക്കുന്നതാണ്.
ALSO READ : IPL 2025 : തുടരെ മൂന്ന് റൺഔട്ടുകൾ; ഡൽഹിയുടെ അപരാജിത കുതിപ്പിന് തടയിട്ട് മുംബൈ
നിയമം ഇങ്ങനെ
ഐപിഎൽ നിയമാവലി പ്രകാരം ബാറ്റിൻ്റെ ആകെ നീളം 38 ഇഞ്ചിൽ (96.52 സെൻ്റിമീറ്റർ) കൂടുതൽ ആകാൻ പാടില്ല. വീതി 4.25 ഇഞ്ച് (10.8 സിഎം) മാത്രമേ പാടുള്ളൂ. ബാറ്റിൻ്റെ ഡെപ്ത് 2.64 ഇഞ്ച്, അഗ്രഭാഗങ്ങളിൽ 1.56 ഇഞ്ചും ആയിരിക്കണം. ഇത് പരിശോധിക്കാൻ ബാറ്റ് ഗേജിലൂടെ കടത്തിവിടും. അതിലൂടെ കടന്നുപോയാൽ മാത്രമെ ബാറ്റ് നിയമവിധേയമാകൂ. ബാറ്റിൻ്റ് 52 ശതമാനം വരെ മാത്രമേ പിടി ഘടിപ്പിക്കാൻ പാടുള്ളൂ.
നേരത്തെ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഈ മാനദണ്ഡം പാലിക്കാതെ എസ്സെക്സ് താരം ഫിറോസെ കുഷി ബാറ്റ് ചെയ്തിരുന്നു. തുടർന്ന് നിയമം ലംഘിച്ചതായി കണ്ടെത്തി. തുടർന്ന് എസെക്സിൻ്റെ 12 പോയിൻ്റാണ് വെട്ടിക്കുറച്ചത്. ഇതെ തുടർന്ന് ചാമ്പ്യൻഷിപ്പിൽ എസെക്സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.