5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 Today Match: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത ഹൈദരാബാദ് പോരാട്ടം; മത്സരം എവിടെ കാണാം

IPL 2025 Today Match: പോയിറ്റ് പട്ടികയിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത ടീം 10-ാം സ്ഥാനത്തും ഹൈദരാബാദ് 8-ാം സ്ഥാനത്തുമാണ്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് കൊൽക്കത്ത വിജയിച്ചത്. മത്സരം സ്റ്റാർസ്പോർട്സ് നെറ്റ് വർക്കിൽ സംപ്രേക്ഷണം ചെയ്യും.

IPL 2025 Today Match: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത ഹൈദരാബാദ് പോരാട്ടം; മത്സരം എവിടെ കാണാം
അജിങ്ക്യാ രഹനെ, പാറ്റ് കമ്മിന്‍സ്
nithya
Nithya Vinu | Updated On: 03 Apr 2025 13:56 PM

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. രാത്രി 7:30ന് കൊൽക്കത്തയിലാണ് മത്സരം. സ്റ്റാർസ്പോർട്സ് നെറ്റ് വർക്കിൽ മത്സരം സംപ്രേക്ഷണം ചെയ്യും. കൂടാതെ ജിയോ സിനിമയിൽ ലൈവ് സ്ട്രീമിം​ഗും ലഭ്യമാണ്.

പോയിറ്റ് പട്ടികയിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത ടീം 10-ാം സ്ഥാനത്തും ഹൈദരാബാദ് 8-ാം സ്ഥാനത്തുമാണ്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് കൊൽക്കത്ത വിജയിച്ചത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 8 വിക്കറ്റിനാണ് കൊൽക്കത്ത തകർപ്പൻ വിജയം സ്വന്തമാക്കിയത്. എന്നാൽ ആർസിബിയോട് 7 വിക്കറ്റിനും മുംബൈ ഇന്ത്യൻസിനോട് 8 വിക്കറ്റിനും തോൽവി സമ്മതിക്കേണ്ടി വന്നു.

എട്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് വിജത്തോടെയാണ് സീസൺ ആരംഭിച്ചതെങ്കിലും പിന്നീടങ്ങോട് രണ്ട് മത്സരങ്ങളിൽ തുട‍ർച്ചയായി പരാജയപ്പെടുകയായിരുന്നു. ആദ്യ മത്സരത്തിൽ രാജസ്ഥാനെ 44റൺസിന് തോൽപ്പിച്ച ഹൈദരാബാദിനെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ ലഖ്‌നൗ 5 വിക്കറ്റിന് പരാജയപ്പെടുത്തി. പിന്നീട് ഡൽഹി ക്യാപിറ്റൽസും 7 വിക്കറ്റിന് പരാജയപ്പെടുത്തി.

കൊൽക്കത്ത സാധ്യത ഇലവൻ: ക്വിന്റൺ ഡി കോക്ക് (ഡബ്ല്യൂ), സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ (സി), വെങ്കിടേഷ് അയ്യർ, അങ്ക്ക്രിഷ് രഘുവംശി, റിങ്കു സിം​ഗ്, ആന്ദ്രേ റസൽ, രമൺദീപ് സിം​ഗ്, ഹർഷിത് റാണ, സ്പെൻസർ ജോൺസൺ, വരുൺ ചക്രവ‍ർത്തി, ഇംപാക്ട് പ്ലെയർ: വൈഭവ് അറോറ/മനീഷ് പാണ്ഡെ.

ഹൈദരാബാദ് സാധ്യത ഇലവൻ: ഇഷാൻ കിഷൻ, നിതീഷ് റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (സി), അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി, സീഷൻ അൻസാരി. ഇംപാക്ട് പ്ലെയർ: വിയാൻ മൾഡർ/ആദം സാമ്പ.