IPL 2025 : രാജസ്ഥാനൊപ്പം ചെന്നൈയും പ്ലേ ഓഫിലേക്കില്ല; സൺറൈസേഴ്സിന് അഞ്ച് വിക്കറ്റ് ജയം
IPL 2025 CSK vs SRH : ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 154 റൺസിന് പുറത്താകുകയായിരുന്നു.

ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ജയം. ചെന്നൈയെ സ്വന്തം തട്ടകത്തിൽ വെച്ച് അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 154 റൺസിന് പുറത്താകുകയായിരുന്നു. ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം 19 ഓവറിൽ എസ്ആർഎച്ച് മറികടന്നു. ജയത്തോടെ എസ്ആർഎച്ച പ്ലേ ഓഫ് സാധ്യത നിലനിർത്തി. ചെന്നൈ സീസണിൽ നിന്നും പുറത്തായി എന്ന് ഉറപ്പായി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഹൈദരാബാദിൻ്റെ പേസ് ആക്രമണത്തിന് മുന്നിൽ പതറി പോകുകയായിരുന്നു. നാല് വിക്കറ്റെടുത്ത ഹർഷാൽ പട്ടേലാണ് ചെന്നൈയുടെ ബാറ്റിങ് നിരയെ തകർത്തത്. ചെന്നൈയ്ക്കായി ഓപ്പണർ ആയുഷ് മഹത്രയും ദക്ഷിണാഫ്രിക്കൻ യുവതാരം ഡേവാൾഡ് ബ്രീവിസുാണ് വലിയ തകർച്ചയിൽ നിന്നും ചെന്നൈയെ രക്ഷപ്പെടുത്തിയത്. ഹർഷാൽ പട്ടേലിനെ പുറമെ പാറ്റ് കമ്മിൻസും ജയ്ദേവ് ഉനദ്ഘട്ടും രണ്ട് വീതംവും. മുഹമ്മദ് ഷമിയും കമിനിന്ദ് മെൻഡിസും ഓരോ വിക്കറ്റുകൾ വീതം നേടി.
ALSO READ : IPL 2025 : ചെപ്പോക്കിൽ തലകളുടെ കൂട്ടസംഗമം! ഗ്യാലറിയിൽ ഒരു തല, മഞ്ഞ ജേഴ്സിയിൽ ഒരു തല, ഓപ്പണിങ്ങിന് മറ്റൊരു തല
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ തുടക്കം തന്നെ പിഴച്ചു. എന്നാൽ പക്വതയാർന്ന പ്രകടനം ഇഷാൻ കിഷനും ലങ്കൻ താരം കമിന്ദു മെൻഡിസും കാഴ്ചവെച്ചതോടെ ജയം ഹൈദാരാബാദിനൊപ്പം ചേർന്നു. ചെന്നൈയ്ക്കായി നൂർ അഹമ്മദ് രണ്ടും ഖലീൽ അഹമ്മദും അൻഷുൽ കാംബോജ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. ഹൈദരാബാദിൻ്റെ സീസണിലെ മൂന്നാമത്തെ ജയമാണിത്. ജയത്തോടെ ആറ് പോയിൻ്റുമായി സൺറൈസേഴ്സ് എട്ടാം സ്ഥാനത്തേക്കെത്തി.
ഐപിഎല്ലിൽ നാളെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് കിങ്സിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വെച്ച് രാത്രി 7.30നാണ് മത്സരം.