AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pahalgam terror attack: പഹല്‍ഗാം ആക്രമണം, ദുഃഖത്തില്‍ പങ്കുചേര്‍ന്ന് കായികലോകവും; ഐപിഎല്ലില്‍ ഇന്ന് ‘ആഘോഷങ്ങളി’ല്ല

No fireworks or cheerleaders in MI vs SRH match: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ ഇരുടീമിലെയും താരങ്ങള്‍ കറുത്ത ആം ബാൻഡ് ധരിക്കും. ടീമുകൾ ഒരു മിനിറ്റ് മൗനം ആചരിക്കും. ഇന്നത്തെ മത്സരത്തില്‍ ചിയര്‍ലീഡേഴ്‌സ്, ഫയര്‍വര്‍ക്ക്‌സ് എന്നിവ ഉണ്ടാകില്ല

Pahalgam terror attack: പഹല്‍ഗാം ആക്രമണം, ദുഃഖത്തില്‍ പങ്കുചേര്‍ന്ന് കായികലോകവും; ഐപിഎല്ലില്‍ ഇന്ന് ‘ആഘോഷങ്ങളി’ല്ല
പഹൽഗാമിൽ ഭീകരാക്രമണം നടന്ന സ്ഥലത്തിന് സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ
jayadevan-am
Jayadevan AM | Updated On: 23 Apr 2025 17:11 PM

മ്മു കശ്മീരിലെ പഹല്‍ഗാമില്‍ 28 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദ ആക്രമണത്തെ അപലപിച്ച് രാജ്യത്തെ കായികതാരങ്ങളും. വിനോദസഞ്ചാരികളുടെ മരണത്തില്‍ താരങ്ങള്‍ ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും ക്രിക്കറ്റ് താരം വിരാട് കോഹ്ലി പറഞ്ഞു. ആക്രമണവാര്‍ത്ത കേട്ട് നടുങ്ങിയെന്ന് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര പറഞ്ഞു. ഹൃദയം വേദനിക്കുന്നുവെന്ന് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പ്രതികരിച്ചു.

ആക്രമണത്തില്‍ ഞെട്ടിയെന്നും, ദുഃഖമുണ്ടെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍, മുന്‍ ക്രിക്കറ്റ് താരങ്ങളായ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, ക്രിക്കറ്റ് താരങ്ങളായ കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, മുഹമ്മദ് സിറാജ്, ഷട്ട്‌ലര്‍ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, മുന്‍ ഒളിമ്പിക് താരം സൈന നെഹ്‌വാള്‍ തുടങ്ങിയവരും ദുഃഖം രേഖപ്പെടുത്തി.

Read Also: Pahalgam terror attack: കശ്മീര്‍ താഴ്‌വരയില്‍ രക്തം ചീന്തിയതിന് പിന്നില്‍ പാക് കരങ്ങള്‍; ആ ജീവനുകള്‍ക്ക് രാജ്യം കണക്ക് ചോദിക്കും; ഇന്ത്യയുടെ മറുപടി എന്താകും?

കറുത്ത ആം ബാൻഡ് ധരിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ ഇരുടീമിലെയും താരങ്ങള്‍ കറുത്ത ആം ബാൻഡ് ധരിക്കും. ടീമുകൾ ഒരു മിനിറ്റ് മൗനം ആചരിക്കും. ഇന്നത്തെ മത്സരത്തില്‍ ചിയര്‍ലീഡേഴ്‌സ്, ഫയര്‍വര്‍ക്ക്‌സ് എന്നിവ ഉണ്ടാകില്ല.

“കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും സ്മരണയ്ക്കായി രണ്ട് ടീമുകളിലെയും കളിക്കാർ കറുത്ത ആം ബാൻഡ് ധരിക്കുകയും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്യും”-ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.